ETV Bharat / lifestyle

പ്രഷര്‍ കുക്കറിലെ കറ നീക്കാം സിമ്പിളായി; ചില പൊടിക്കൈകള്‍ ഇതാ...

പ്രഷര്‍ കുക്കറിലെയും പാത്രങ്ങളിലെയും കറ നീക്കാം സിമ്പിളായി. മൂന്ന് വ്യത്യസ്‌ത മാര്‍ഗങ്ങളിതാ...

COOKER CLEANING TIPS  പ്രഷര്‍ കുക്കറിലെ കറ  പ്രഷര്‍ കുക്കറിലെ കറ കളയാം  പാത്രത്തിലെ കറ നീക്കാനുള്ള വഴി
Pressure Cooker Cleaning (ETV Bharat)
author img

By ETV Bharat Kerala Team

Published : 3 hours ago

ടുക്കളയില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന പാത്രങ്ങളിലൊന്നാണ് കുക്കര്‍. ദിവസവും കുറഞ്ഞത് ഒന്നോ രണ്ടോ തവണയെങ്കിലും കുക്കര്‍ ഉപയോഗിക്കാത്തവരും ചുരുക്കമായിരിക്കും. ഇത്തരത്തിലുള്ള ഉപയോഗം കാരണം തന്നെ കുക്കറിന് അകത്തെല്ലാം ചെറിയ രീതിയില്‍ കളര്‍ മാറ്റവും കറയും കാണാറുണ്ട്. ശക്തമായി തേച്ചു കഴുകിയാലും ഏറെ നാളായി ഉണ്ടായിട്ടുള്ള ഈ നിറം മാറി കിട്ടില്ല. എന്നാല്‍ കുക്കറിന്‍റെ കറ അകറ്റാനുള്ള ഏതാനും വിദ്യകളുണ്ട്. വീട്ടില്‍ നിന്നും ലഭിക്കുന്ന വസ്‌തുക്കള്‍ കൊണ്ട് തന്നെ കുക്കര്‍ കഴുകി കറയെല്ലാം നീക്കാം. അതിനുള്ള ഏതാനും നുറുങ്ങ് വിദ്യകളിതാ...

വിനാഗിരിയും വെള്ളവും: അടുക്കളയിലെ ജോലികളെല്ലാം തീര്‍ന്നതിന് ശേഷം കറ പിടിച്ച കുക്കറിനുള്ളിലേക്ക് 1 ഗ്ലാസ് വിനാഗിരി ഒഴിക്കുക. അതിലേക്ക് കുക്കര്‍ നിറയെ വെള്ളവും ഒഴിക്കുക. ഏതാനും മണിക്കൂറുകള്‍ കുക്കര്‍ അടച്ചുവയ്‌ക്കാം. ഒരു രാത്രി മുഴുവന്‍ ഇത്തരത്തില്‍ വെള്ളം ഒഴിച്ച് വയ്‌ക്കാനായാല്‍ നല്ലത്. രാവിലെ കുക്കറിലെ വെള്ളം നീക്കി അതിലേക്ക് അല്‍പം ഡിഷ്‌ വാഷ്‌ ലിക്വിഡ് ഒഴിച്ച് സ്‌ക്രബ് കൊണ്ട് നന്നായൊന്ന് ഉരച്ച് വൃത്തിയാക്കുക. ഇതോടെ കുക്കറിലെ കറ നീക്കാനാകും.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ബേക്കിങ് സോഡ: കുക്കറിലെ കറ നീക്കാനുള്ള മികച്ച മാര്‍ഗമാണ് ബേക്കിങ് സോഡ. കുക്കറിലേക്ക് ഒന്നര ടീസ്‌പൂണ്‍ ബേക്കിങ് സോഡയും അല്‍പം വെള്ളവും ഒഴിച്ച് തിളപ്പിക്കുക. അര മണിക്കൂറോളം തിളപ്പിച്ചതിന് ശേഷം കുക്കര്‍ അടച്ച് വയ്‌ക്കാം. വെള്ളം മുഴുവനായി ചൂടാറിയ ശേഷം ഡിഷ്‌ വാഷ്‌ ലിക്വിഡും സ്‌ക്രബും ഉപയോഗിച്ച് കഴുകുക. ഇതോടെ കാലങ്ങളായി കുക്കറില്‍ പിടിച്ചിട്ടുള്ള കറ മാറികിട്ടും.

ഉള്ളി തൊലി: അടുക്കളയില്‍ ദിവസവും ഉപയോഗിക്കുന്ന പച്ചക്കറിയിലൊന്നാണ് ഉള്ളി. ഇതിന്‍റെ തൊലി കുക്കറിലും പാത്രങ്ങളിലും പിടിച്ച കറ നീക്കാന്‍ ബെസ്റ്റാണ്. ഉള്ളിയുടെ തൊലി ചേര്‍ത്ത വെള്ളം ഒഴിച്ച് കുക്കറില്‍ അര മണിക്കൂര്‍ തിളപ്പിക്കുക. ചൂടുള്ള വെള്ളം അതില്‍ തന്നെ വച്ച് തണുക്കും വരെ കാത്തിരിക്കാം. വെള്ളം തണുത്തതിന് ശേഷം ഡിഷ്‌ വാഷ്‌ ലിക്വിഡും സ്‌ക്രബും ഉപയോഗിച്ച് കഴുകി കളയാം.

Also Read: വീട്ടിൽ ഈ ചെടികൾ നട്ടുവളർത്തൂ; പല്ലിയുടെ പൊടി പോലും കാണില്ല

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.