വീട്ടിലെ പല്ലി ശല്ല്യം പലർക്കും വലിയ തലവേദന സൃഷ്‌ടിക്കാറുണ്ട്. ഭക്ഷണം ഉണ്ടാക്കുമ്പോഴും തുറന്ന് വച്ച ഭക്ഷണത്തിലുമൊക്കെ പല്ലികൾ വീഴുന്നത് പല വീടുകളിലും സ്ഥിരമാണ്. അതുപോലെ വീട് എത്ര വൃത്തിയാക്കിയാലും അടുത്ത ദിവസമാകുമ്പോഴേക്കും പല്ലികാഷ്‌ടം കൊണ്ട് ചുമരും നിലവും നിറയുന്നത് ഇരട്ടി പണിയുണ്ടാക്കുകയും ചെയ്യും. പല്ലിയെ തുരത്താനായി പല പ്രയോഗങ്ങളും നടത്തിയവരായിരിക്കും മിക്കവരും. എന്നാൽ പല്ലി ശല്ല്യം ഇല്ലാതാക്കാൻ ചില ചെടികൾ നിങ്ങളെ സഹായിക്കും. അവ ഏതൊക്കെയെന്ന് നോക്കാം.
തുളസി
നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു ഔഷധ സസ്യമാണ് തുളസി. ഇത് വീട്ടിൽ നട്ടുവളർത്തുന്നത് പല്ലികളെ തുരത്താൻ സഹായിക്കും. തുളസിയുടെ ഗന്ധമുള്ള ഇടങ്ങളിൽ പല്ലികൾക്ക് ജീവിക്കാൻ പ്രയാസമാണ്. അതിനാൽ വീടിനകത്തോ വീടിനോട് ചേർന്നോ തുളസി ചെടി വളർത്തുന്നത് പല്ലിയുടെ ശല്ല്യം ഒഴിവാക്കാൻ സഹായിക്കും.
പുതിന
പല്ലിയെ തുരത്താൻ സഹായിക്കുന്ന മറ്റൊരു ചെടിയാണ് പുതിന. പുതിനയുടെ മണമുള്ള ഇടങ്ങളിൽ പല്ലികൾക്ക് ജീവിക്കാൻ കഴിയില്ല. അതിനാൽ പല്ലി ശല്ല്യമുള്ള വീടുകളിൽ പുതിന ചെടി വളർത്തുന്നത് നല്ലതാണ്.
ജമന്തി
ജമന്തി ചെടി വീട്ടിൽ വളർത്തുന്നത് പല്ലികളെ അകറ്റാൻ വളരെയധികം സഹായിക്കും. ജമന്തി പൂവിൽ അടങ്ങിയിരിക്കുന്ന പൈറെത്രം പല്ലികളെ തുരത്താൻ ഉത്തമമാണ്. ഇതിന്‍റെ മണം പല്ലികൾക്ക് താങ്ങാൻ കഴിയില്ല. അതിനാൽ ജമന്തി ചെടി നട്ടുവളർത്തുന്നത് പല്ലി ശല്ല്യത്തിന് പരിഹാരം നൽകും. വെള്ളീച്ച, സ്‌ക്വാഷ് ബഗ് എന്നിവയെ അകറ്റാനും ഇത് സഹായിക്കും.
നാരകം
നാരകവും പല്ലികളെ അകറ്റി നിർത്താൻ ഗുണം ചെയ്യും. ഇതിലെ സ്ട്രിക് ആസിഡിന്‍റെ മണം പല്ലികൾക്ക് താങ്ങാൻ കഴിയില്ല അതിനാൽ ഇത് വീടിനോട് ചേർന്ന് നട്ടുവളർത്തുക.
പനിക്കൂർക്ക
പല്ലികളെ പുകച്ച് ചാടിക്കാൻ പനികൂർക്കയും ബെസ്റ്റാണ്. പനികൂർക്കയുടെ മണം താങ്ങാൻ പല്ലികൾക്ക് കഴിയില്ല. ഉറുമ്പിനെ തുരത്താനും ഇത് ഗുണകരമാണ്. അതിനാൽ വീട്ടിൽ പനിക്കൂർക്ക നട്ടുവളർത്താം.
Also Read : വീട്ടിലെ കൊതുക് ശല്യം അകറ്റാൻ ഈ ചെടികൾ മാത്രം മതി