ETV Bharat / lifestyle

ചർമ്മസംരക്ഷണ ഉത്പ്പന്നങ്ങളോട് നോ പറയാം; ചർമ്മ പ്രശ്‌നങ്ങൾ അകറ്റാൻ ദിനചര്യയിൽ വരുത്താം ഈ മാറ്റങ്ങൾ - TIPS FOR HEALTHY SKIN

ചർമ്മം സംരക്ഷിക്കാനും ചർമ്മ പ്രശ്‌നങ്ങൾ പരിഹരിക്കാനും ദിനചര്യയിൽ വരുത്തേണ്ട ചില മാറ്റങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

WAYS TO GET clear SKIN  TIPS FOR SKIN WITHOUT ANY PRODUCTS  ചർമ്മ പ്രശ്‌നങ്ങൾ അകറ്റാനുള്ള വഴികൾ  TIPS TO GET RID OF SKIN PROBLEMS
Representative Image (Freepik)
author img

By ETV Bharat Lifestyle Team

Published : Dec 17, 2024, 4:33 PM IST

തിരക്കേറിയ ജീവിതത്തിനിടയിൽ ചർമ്മത്തിന്‍റെ ആരോഗ്യം നിലനിർത്താൻ വേണ്ടത്ര പ്രാധാന്യം നൽകാത്തവരാണ് പലരും. അതിനാൽ മുഖക്കുരു, പാടുകൾ, നേരത്ത വരകൾ, വരണ്ട ചർമ്മം തുടങ്ങീ വിവിധ ചർമ്മ പ്രശ്‌നങ്ങൾ നേരിടാത്തവർ ചുരുക്കമാണ്. ഇത്തരം പ്രശ്‌നങ്ങൾ ചെറുക്കാൻ വലിയ രീതിയിലുള്ള ചർമ്മ പരിപാലനം ആവശ്യമാണെന്ന തെറ്റിദ്ധാരണ ആളുകൾക്കിടയിലുണ്ട്. എന്നാൽ ദിനചര്യയിൽ ചില മാറ്റങ്ങൾ വരുത്തുന്നതിലൂടെ നിരവധി ചർമ്മ പ്രശ്‌നങ്ങൾ പരിഹരിക്കാൻ സാധിക്കുമെന്ന് ഡെർമറ്റോളജിസ്റ്റായ ഡോ ഗീതിക മിത്തൽ ഗുപ്‌ത പറയുന്നു.

വെള്ളം

ആരോഗ്യകരമായ ചർമ്മം നിലനിർത്താൻ ധാരാളം വെള്ളം കുടിക്കേണ്ടത് പ്രധാനമാണ്. അതിനാൽ കുറഞ്ഞത് 8 ഗ്ലാസ് വെള്ളമെങ്കിലും നിർബന്ധമായും കുടിക്കണം. ശരീരത്തിന്‍റെ മൊത്തത്തിലുള്ള ആരോഗ്യം നിലനിത്താനും ഇത് സഹായിക്കും. ചർമ്മത്തിലെ വരൾച്ച തടയാനും തിളക്കം നിലനിത്താനും ഇത് ഗുണം ചെയ്യും.

ഉറക്കം

ചർമ്മത്തിന്‍റെ ആരോഗ്യം നിലനിർത്തുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന മറ്റൊന്നാണ് ശരിയായ ഉറക്കം. ഒരാൾ ദിവസേന ഏഴ് മുതൽ 9 മണിക്കൂർ വരെ ഉറങ്ങണമെന്ന് വിദഗ്‌ധർ പറയുന്നു. ചർമ്മ കോശങ്ങളുടെ വളർച്ച, പുനരുജ്ജീവനം എന്നിവ പ്രോത്സാഹിപ്പിക്കാനും കൊളാജൻ ഉത്പാദനം വർധിപ്പിക്കാനും ഉറക്കം സഹായിക്കും. മുഖത്ത് ക്ഷീണം തോന്നാനും ഡാർക്ക് സർക്കിൾ ഉണ്ടാകാനും പ്രായമായാൽ പ്രക്രിയ വേഗത്തിലാക്കാനും ഉറക്കക്കുറവ് കാരണമാകും. അതിനാൽ ചർമ്മത്തിന്‍റെ ആരോഗ്യം നിലനിർത്താൻ നന്നായി ഉറങ്ങുക.

സമ്മർദ്ദം

ആരോഗ്യമുള്ള ചർമ്മം നിലനിർത്താൻ സമ്മർദ്ദം ഒഴിവാക്കേണ്ടതും പ്രധാനമാണ്. സ്‌ട്രെസ് ഹോർമോണുകൾ കൊളാജൻ ഉത്പാദനത്തെ ബാധിക്കും. ചർമ്മത്തിന്‍റെ ഇലാസ്‌തികത നഷ്‌ടപ്പെടുത്താനും സമ്മർദ്ദം കാരണമാകും. ഇത് പ്രായമാകൽ പ്രക്രിയ വേഗത്തിലാക്കാനും ചർമ്മത്തിൽ വരകൾ, ചുളിവുകൾ എന്നിവ വരാൻ കാരണമാകുകയും ചെയ്യും. അതിനാൽ വ്യായാമം, യോഗ, ധ്യാനം എന്നിവയിലൂടെ സമ്മർദ്ദം നിയന്ത്രിക്കുക.

മേക്കപ്പ് ബ്രഷുകൾ

മേക്കപ്പ് ബ്രഷുകൾ ഉപയോഗിക്കുമ്പോൾ അണുവിമുക്തമാക്കിയിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുക. അല്ലാത്തപക്ഷം ഇത് ഉപയോഗിക്കുമ്പോൾ മുഖക്കുരു, ചർമ്മത്തിലെ അണുബാധകൾ എന്നിവയ്ക്ക് കാരണമാകും.

സിൽക്ക് തലയിണ

ചർമ്മ സംരക്ഷണത്തിന്‍റെ ഭാഗമായി ഉറങ്ങുമ്പോൾ സിൽക്ക് തലയിണകൾ മാത്രം ഉപയോഗിക്കുക. ഇത് മുഖത്തെ പാടുകൾ, ചുളിവുകൾ എന്നിവ കുറയ്ക്കാൻ സഹായിക്കും.

ശ്രദ്ധിക്കുക: ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്. എന്നാൽ, ഇവ പിന്തുടരുന്നതിന് മുമ്പ് ഒരു ഡോക്‌ടറുടെ നിർദേശം തേടേണ്ടതാണ്.

Also Read : വിവിധ ചർമ്മ പ്രശ്‌നങ്ങൾക്ക് ഒറ്റ പരിഹാരം; സൗന്ദര്യ സംരക്ഷണത്തിന് ഇതൊന്ന് പരീക്ഷിക്കൂ...

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.