ETV Bharat / lifestyle

യാത്രകൾ മനോഹരമാക്കാൻ ഇതിലെ വരൂ; ഇതാ കേരളത്തിലെ 6 ജനപ്രിയ റൂട്ടുകൾ

കേരളത്തിൻ്റെ ഹൃദയത്തിലൂടെ പ്രകൃതിഭംഗി ആസ്വദിച്ച് റോഡ് യാത്രകൾ നടത്താൻ ഇഷ്‌ടപ്പെടുന്ന സഞ്ചാരികൾക്കായി ഇതാ എറ്റവും മനോഹരമായ ചില റൂട്ടുകൾ.

EXCITING ROAD TRIPS KERALA  BEST PLACES TO VISIT IN KERALA  കേരളത്തിലൂടെയുള്ള റോഡ് യാത്രകൾ  POPULAR ROAD TRIP ROUTES IN KERALA
Representative Image (ETV Bharat)
author img

By ETV Bharat Lifestyle Team

Published : Oct 27, 2024, 7:37 PM IST

പ്രകൃതിഭംഗി, സാംസ്‌കാരിക സമൃദ്ധി, വൈവിധ്യമാർന്ന അനുഭവങ്ങൾ എന്നിവ തേടുന്ന സഞ്ചാരികളെ കൊതിപ്പിക്കുന്ന ഒരിടമാണ് കേരളം. അതിനാൽ തന്നെ മനോഹരമായ റോഡ് യാത്രകളും ഇവിടെ നിങ്ങളെ കാത്തിരിക്കുന്നു. ഏതൊരു സഞ്ചാരിയും റോഡ് ട്രിപ്പുകൾ നടത്താൻ ഇഷ്‌ടപ്പെടുന്നവരാണ്. വിരസതയിൽ നിന്ന് പുറത്ത് കടക്കാനുള്ള ഏറ്റവും മികച്ച മാർഗങ്ങളിൽ ഒന്നാണ് റോഡ് യാത്രകൾ. ചിലർ ഏതെങ്കിലും തരത്തിൽ പ്രയാസങ്ങൾ നേരിടുമ്പോൾ നേരെ വണ്ടി സ്റ്റാർട്ട് ചെയ്‌ത റോഡിലൂടെ ഒരു യാത്ര പോയി വരും. കേരളത്തിൻ്റെ ഹൃദയത്തിലൂടെ പ്രകൃതിഭംഗി ആസ്വദിച്ച് റോഡ് യാത്രകൾ നടത്താൻ ഇഷ്‌ടപ്പെടുന്നവർക്കായി ഏറ്റവും മികച്ചതും, ജനപ്രിയവും മനോഹരവുമായ ചില റോഡ് യാത്രകൾ ഏതൊക്കെയെന്ന് പരിചയപ്പെടാം.

തേക്കടി - മൂന്നാർ

കണ്ണെത്താ ദൂരത്തോളമുള്ള തേയില തോട്ടങ്ങളും കോടമഞ്ഞും ആസ്വദിച്ച് നടത്താവുന്ന മനോഹരമായ റോഡ് യാത്രയാണ് ഇവിടെ നിങ്ങളെ കാത്തിരിക്കുന്നത്. ഈ റോഡ് കടന്നു പോകുന്നതിനിടയിലാണ് പെരിയാർ ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്. വേണമെങ്കിൽ ഇവിടെയും സന്ദർശിക്കാം.

ആലപ്പുഴ - ചങ്ങനാശ്ശേരി

ആലപ്പുഴയിൽ നിന്നോ ചങ്ങനാശ്ശേരിയിൽ നിന്നോ ആരംഭിക്കാവുന്ന ഏറ്റവും മികച്ച റോഡ് യാത്രകളി ഒന്നാണ് ഇത്. കിലോമീറ്ററുകളോളം പറന്നു കിടക്കുന്ന നെൽപ്പാടങ്ങൾക്ക് നടുവിലൂടെയുള്ള യാത്ര തീർച്ചയായും നല്ലൊരു അനുഭവം ഞങ്ങൾക്ക് സമ്മാനിക്കും. കുട്ടനാടിന്‍റെ ഭംഗിയും ആസ്വദിക്കാം.

കോഴിക്കോട് - വയനാട്

റോഡ് യാത്ര ആസ്വാദ്യകരമാക്കാൻ കോഴിക്കോട് താമരശ്ശേരി ചുരം വഴി വയനാട്ടിലേക്ക് പോകാം. ഇടതൂർന്ന വനങ്ങളും തണുത്ത കാലാവസ്ഥയും യാത്ര മനോഹരമാക്കും. അതിരാവിലെ ഇതുവഴിയുള്ള യാത്ര കോടമഞ്ഞിന്‍റെ സൗന്ദര്യം കൂടി നിങ്ങൾക്ക് സമ്മാനിക്കും. ഒരു തവണ ഇതുവഴി യാത്ര ചെയ്‌തിട്ടുള്ളവർ വീണ്ടും വരൻ കൊതിക്കുന്ന ഒരു റോഡ് യാത്രയാണ് ഇത്.

കോട്ടയം - വാഗമൺ

കേരളത്തിലെ അതിമനോഹരമായ റോഡ് യാത്രകളിൽ ഒന്നാണ് കോട്ടയം മുതൽ വാഗമൺ വരെയുള്ള യാത്ര. പച്ചപ്പ് നിറഞ്ഞ പ്രകൃതിയും ശുദ്ധവായുവും നിങ്ങളെ മറ്റൊരു ലോകത്തേക്ക് കൊണ്ടുപോകും.

മൂന്നാർ - മറയൂർ

ചന്ദന മരങ്ങൾക്ക് നടുവിലൂടെ ഒരു നീണ്ട യാത്രയാണിത്. ശാന്തമായ അന്തരീക്ഷത്തിലൂടെയുള്ള യാത്ര ഇരവികുളം ദേശീയോദ്യാനത്തിലൂടെയാണ് കടന്നു പോകുന്നത്. അതിനാൽ തന്നെ പ്രത്യേകം അനുമതിയോടെ മാത്രമേ ഇതുവഴി യാത്ര ചെയ്യാൻ കഴിയൂ. മൂന്നാർ താഴ്വരകളുടെയും ലക്കം വെള്ളച്ചാട്ടത്തിന്‍റെയും കാഴ്‌ചകൾ കണ്ട് ആസ്വദിക്കാനും ഈ യാത്രയിലൂടെ സാധിക്കും.

ദേവികുളം - മൂന്നാർ

ദേവികുളത്തു നിന്ന് മൂന്നാറിലേക്കുള്ള യാത്ര നിങ്ങൾക്ക് അവിസ്‌മരണീയമായ കാഴ്‌ചകൾ നൽകുമെന്ന കാര്യം തീർച്ച. മൂടൽ മഞ്ഞു നിറഞ്ഞ തേയില തോട്ടങ്ങൾക്ക് നടുവിലൂടെയുള്ള ഈ യാത്ര നിങ്ങളെ മറ്റേതോ ലോകത്ത് കൊണ്ടെത്തിച്ച ഒരു അനുഭൂതി നിങ്ങൾക്ക് നൽകും. സെപ്റ്റംബർ മുതൽ ഫെബ്രുവരി വരെയുള്ള സമയത്തിനിടെ ഇതുവഴിയുള്ള യാത്ര കൂടുതൽ ആസ്വാദ്യകരമാണ്.

Also Read : ദക്ഷിണേന്ത്യയിലെ ഏറ്റവും മനോഹരമായ 6 റെയിൽവേ സ്റ്റേഷനുകൾ ഇതാണ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.