കീവ് (യുക്രെയ്ൻ) : റഷ്യ യുക്രെയ്‌നെതിരെ മിസൈലാക്രമണം നടത്തിയതിന് പിന്നാലെ പുതിയ നീക്കത്തിനുളള സമയമായെന്ന് പ്രസ്‌താവിച്ച് യുക്രെയ്‌ൻ പ്രസിഡൻ്റ് വൊളോഡിമിർ സെലൻസ്‌കി. തിങ്കളാഴ്‌ച (ഓഗസ്റ്റ് 26) പുലർച്ചെയാണ് യുക്രെയ്‌നിൽ റഷ്യ മിസൈലാക്രമണം നടത്തിയത്. ആക്രമണത്തിൽ നാല് പേർ കൊല്ലപ്പെടുകയും നിരവധി സ്ഥലങ്ങളിൽ വൈദ്യുതി തടസപ്പെടുകയും ചെയ്‌തു.
"ഏറ്റവും വലിയ ആക്രമണങ്ങളിലൊന്നാണ് സംഭവിച്ചത്. വ്യോമ പ്രതിരോധ സംവിധാനങ്ങളുമായി യോജിച്ച് പ്രവർത്തിച്ചു കഴിഞ്ഞാൽ കൂടുതൽ ജീവനുകൾ രക്ഷിക്കാൻ കഴിയും. അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ്, തുടങ്ങിയ രാജ്യങ്ങൾക്ക് ഈ ഭീകരത തടയുന്നതിനായി നമ്മെ സഹായിക്കാൻ കഴിയും. പുതിയ നീക്കത്തിനുളള സമയമാണിത്". സെലെൻസ്‌കി സമൂഹമാധ്യമമായ എക്‌സിലൂടെ വീഡിയോ പങ്കുവച്ചുകൊണ്ട് പറഞ്ഞു.
Currently, across the country, efforts are underway to eliminate the consequences of the Russian strike. This was one of the largest attacks – a combined strike, involving over a hundred missiles of various types and around a hundred “Shaheds.” Like most Russian strikes before,… pic.twitter.com/0qNTGR98rR
— Volodymyr Zelenskyy / Володимир Зеленський (@ZelenskyyUa) August 26, 2024
കൂടാതെ, റഷ്യൻ പ്രസിഡൻ്റ് വ്‌ളാദിമർ പുടിനെ വിമർശിച്ചുകൊണ്ട് "തന്നാൽ കഴിയുന്ന പരിമിധിക്കുള്ളിൽ നിന്ന് മാത്രമേ പുടിന് പ്രവർത്തിക്കാൻ കഴിയൂ" -എന്ന് സെലൻസ്‌കി പറഞ്ഞു.
യുക്രെയ്‌നെതിരെ റഷ്യയുടെ മിസൈലുകളും ഡ്രോണുകളും രാജ്യത്തിൻ്റെ എല്ലാ ഭാഗങ്ങളെയും ലക്ഷ്യമിടുന്നുവെന്ന് യുക്രെയ്‌ൻ വ്യോമസേന കണ്ടെത്തിയതായി സിഎൻഎൻ പറഞ്ഞു. ഡ്രോണുകൾ, ക്രൂയിസ് മിസൈലുകൾ, ഹൈപ്പർസോണിക് കിൻസാൽ മിസൈലുകൾ എന്നിവ തൊടുക്കുന്നതിനായി 15 പ്രദേശങ്ങളെയെങ്കിലും റഷ്യ ലക്ഷ്യമിട്ടിട്ടുണ്ടെന്ന് യുക്രേനിയൻ പ്രധാനമന്ത്രി ഡെനിസ് ഷ്‌മിഹാൽ സമൂഹമാധ്യമമായ ടെലഗ്രാമിൽ പറഞ്ഞു.