ലോകം ഉറ്റുനോക്കിയ അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കൻ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് വീണ്ടും വിജയിക്കുന്ന കാഴ്‌ചയാണ് കണ്ടത്. പ്രധാന സ്വിങ് സ്‌റ്റേറ്റുകളിലെ ഇലക്‌ടറല്‍ വോട്ടുകളെല്ലാം ട്രംപിന് ഒപ്പം നിന്നതാണ് വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചത്. അന്താരാഷ്‌ട്ര മാധ്യമങ്ങളുടെ കണക്കുകള്‍ പ്രകാരം ആകെയുള്ള 570 ഇലക്‌ടറല്‍ വോട്ടുകളില്‍ 295 വോട്ടുകള്‍ സ്വന്തമാക്കിയായിരുന്നു ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി കമല ഹാരിസിനെ ട്രംപ് പരാജയപ്പെടുത്തിയത്.
തെരഞ്ഞെടുപ്പിന് മുമ്പ് കമല ഹാരിസാകും അടുത്ത അമേരിക്കൻ പ്രസിഡന്‍റ് എന്ന തരത്തില്‍ അന്താരാഷ്‌ട്ര മാധ്യമങ്ങള്‍ എല്ലാം സര്‍വേ പുറത്തുവിട്ടിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പില്‍ 50.9 ശതമാനം വോട്ടുകള്‍ നേടി ട്രംപ് വീണ്ടും അധികാരത്തിലെത്തി.
സ്വിങ് സ്‌റ്റേറ്റുകളിലെ ചരിത്രവിജയത്തോടെയാണ് റിപ്പബ്ലിക്കൻ സ്ഥാനാർഥി വൈറ്റ് ഹൗസിലേക്കുള്ള തന്‍റെ വിജയകരമായ തിരിച്ചുവരവിന് വഴിയൊരുക്കിയത്. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ ഡെമോക്രാറ്റിക് അനുഭാവികളെ സ്വിങ് സ്റ്റേറ്റുകൾ തുണയ്‌ക്കുമെന്ന ആത്മവിശ്വാസം ഉണ്ടായിരുന്നെങ്കിലും ഫലം മറിച്ചായിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
തെരഞ്ഞെടുപ്പില്‍ കമല ഹാരിസിന്‍റെ തോല്‍വിയിലേക്ക് നയിച്ച ചില പ്രധാന കാരണങ്ങളുണ്ട്. തന്‍റെ നേട്ടങ്ങള്‍ അമേരിക്കൻ ജനതയെ ബോധിപ്പിക്കാൻ തെരഞ്ഞെടുപ്പിലുടനീളം പ്രചാരണം നടത്തിയിട്ടും കമലയ്‌ക്ക് കഴിഞ്ഞിരുന്നില്ല. പല അഭിമുഖങ്ങളില്‍ നിന്നും പിന്മാറിയതോടെ കമല ഒരു ദുര്‍ബലയായ സ്ഥാനാര്‍ഥിയെന്ന അവമതിപ്പ് അമേരിക്കൻ ജനതയില്‍ ഉണ്ടായി, പണപ്പെരുപ്പം, കുടിയേറ്റ നയം ഉള്‍പ്പെടെയുള്ള കാരണങ്ങളാണ് അമേരിക്കയില്‍ കമലയുടെ തോല്‍വിയിലേക്ക് നയിച്ചത്.
When you love something, you fight for it—and I love this country with all my heart. pic.twitter.com/RzcPLCYjPB
— Kamala Harris (@KamalaHarris) November 4, 2024
- തന്‍റെ നേട്ടങ്ങള്‍ അമേരിക്കൻ ജനതയെ ബോധിപ്പിക്കാൻ പരാജയപ്പെട്ട കമല
പുതിയ അമേരിക്കൻ പ്രസിഡന്‍റ് ആകേണ്ട ഒരു വ്യക്തിയെന്ന നിലയില്‍ അമേരിക്കൻ ജനതയ്‌ക്ക് മുമ്പില്‍ തന്‍റെ നേട്ടങ്ങള്‍ എണ്ണിപ്പറയുന്നതില്‍ കമല പരാജയപ്പെട്ടു. ജൂലൈ അവസാനത്തിലാണ് ജോ ബൈഡൻ മത്സരത്തിൽ നിന്ന് പിന്മാറിയതിന് പിന്നാലെ കമല ഹാരിസിനെ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. യോഗ്യതയുള്ള സ്ഥാനാർഥിയായി സ്വയം അവതരിപ്പിക്കുന്നതിനേക്കാൾ ട്രംപിന്‍റെ കുറ്റങ്ങള്‍ പറയുന്നതിലായിരുന്നു ഹാരിസ് കൂടുതൽ ശ്രദ്ധ ചെലുത്തിയത്. ട്രംപിനെ അഡോൾഫ് ഹിറ്റ്‌ലറിനോട് ഉപമിക്കുകയും "ഫാസിസ്‌റ്റ്" എന്ന് വിളിക്കുകയും ചെയ്‌തപ്പോൾ, തന്‍റെ നേട്ടങ്ങൾ ഉയർത്തിക്കാട്ടുന്നതിൽ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി പരാജയപ്പെട്ടു.
- അമേരിക്കൻ ജനതയ്‌ക്ക് മുന്നില്‍ ദുര്‍ബലയായ സ്ഥാനാര്‍ഥിയായി
തെരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം കമല ഹാരിസ് അഭിമുഖങ്ങള്‍ ഒഴിവാക്കുന്നത് സ്ഥിരമായിരുന്നു. തന്‍റെ ഭാവി നയങ്ങളെക്കുറിച്ച് വിശദമായ പദ്ധതികൾ തയ്യാറാക്കാനും, ബൈഡൻ ഭരണകൂടത്തില്‍ നിന്ന് ഹാരിസ് ഭരണകൂടം എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുമെന്ന് ജനങ്ങള്‍ക്ക് മുന്നില്‍ വിശദീകരിക്കാനും കമലയ്‌ക്ക് കഴിഞ്ഞില്ല. തെരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം കമലയെ ദുര്‍ബലയായ സ്ഥാനാര്‍ഥിയെന്ന് ട്രംപ് ആരോപിച്ചിരുന്നു.
- ഗര്‍ഭഛിദ്രം
2024 ലെ അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലെ ഏറ്റവും പ്രധാന ചര്‍ച്ചാ വിഷയമായിരുന്നു ഗര്‍ഭഛിദ്രം. ഗര്‍ഭഛിദ്രം പൂര്‍ണമായോ ഭാഗികമായോ നിരോധിക്കുന്ന നിലപാടാണ് ട്രംപിന്‍റെ റിപ്പബ്ലിക്കൻ പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ സ്വീകരിച്ചിരുന്നത്. രാജ്യവ്യാപകമായി ഗര്‍ഭഛിദ്രം നിയമ വിരുദ്ധമാക്കുമെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഇതിനെതിരായിരുന്നു ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി കമലയുടെ പ്രചാരണം. പ്രത്യുല്‍പാദനത്തിനുള്ള അവകാശവും വ്യക്തി സ്വാതന്ത്ര്യവും ഉറപ്പുവരുത്തുമെന്നും സുരക്ഷിത്വം നിറഞ്ഞ ഗര്‍ഭഛിദ്രം നിയമം മൂലം സംരക്ഷിക്കുമെന്നുമാണ് കമല വാദിച്ചത്. എങ്കിലും പ്രധാന സ്‌റ്റേറ്റുകളെല്ലാം ഗര്‍ഭഛിദ്ര നിയന്ത്രണത്തില്‍ ട്രംപിനൊപ്പം നില്‍ക്കുകയായിരുന്നു
- കുടിയേറ്റം
അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ വിജയിച്ച് വീണ്ടും ട്രംപ് അധികാരത്തിലെത്തുമ്പോള്‍ കുടിയേറ്റ വിഷയത്തില്‍ അദ്ദേഹം സ്വീകരിക്കുന്ന നയങ്ങള്‍ അനുകൂലമായി. 2015 മുതല്‍ ആഗോളതലത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമാണിത്. ട്രംപിന്‍റെ ഭരണകാലത്ത് അമേരിക്കയിലേക്കുള്ള അനധികൃത കുടിയേറ്റം നിയന്ത്രിച്ചിരുന്നു. നാടുകടത്തപ്പെട്ടവരുടെ എണ്ണത്തിലും വലിയ വര്‍ധനവ് ഉണ്ടായിരുന്നു. കുടിയേറ്റക്കാരെ രൂക്ഷമായ ഭാഷയില്‍ പലപ്പോഴും ട്രംപ് അധിക്ഷേപിച്ചിരുന്നു.
North Carolina: Are you ready to fight for freedom, opportunity, and the promise of America?
— Kamala Harris (@KamalaHarris) November 5, 2024
Get involved in our campaign: https://t.co/ZaRpcqNdUT pic.twitter.com/tAKyiimto1
എന്നാല്‍ കുടിയേറ്റം നിയന്ത്രിക്കുന്നതിനുള്ള നടപടികള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വശദീകരിക്കുന്നതില്‍ കമല ഹാരിസ് പരാജയപ്പെട്ടു. വിഷയത്തില്‍ ഒരു സമവായ ശ്രമമാണ് കമലയുടെ നിലപാട്. കുടിയേറ്റക്കാരുടെ എണ്ണം നിശ്ചിചതമായി നിജപ്പെടുത്തണമെന്ന കമലയുടെ തീരുമാനം അമേരിക്കൻ ജനത തള്ളിക്കളയുന്നതയാണ് തെരഞ്ഞെടുപ്പ് ഫലം.
- ഉയർന്ന പണപ്പെരുപ്പം
ഈ വർഷം അമേരിക്കയിൽ പണപ്പെരുപ്പം കുത്തനെ ഇടിഞ്ഞെങ്കിലും തെരഞ്ഞെടുപ്പിലെ പ്രധാന പ്രശ്‌നങ്ങളിലൊന്നായി ഇത് തുടർന്നു. 2022 ലെ ബൈഡൻ ഭരണകാലത്ത് പണപ്പെരുപ്പം വലിയ രീതിയില്‍ ഉയരുകയും അമേരിക്കൻ ജനതയുടെ ജീവിതച്ചെലവ് വര്‍ധിക്കുകയും ചെയ്‌തു. 7 സ്വിങ് സ്‌റ്റേറ്റുകളും ട്രംപിനൊപ്പം നില്‍ക്കാൻ കാരണവും ട്രംപ് അധികാരത്തിലെത്തിയാല്‍ പണപ്പെരുപ്പം കുറയുമെന്ന പ്രതീക്ഷയിലാണ്.
പ്രധാന സ്വിങ് സ്‌റ്റേറ്റുകളിലെ 68 ശതമാനത്തോളം പേരെയും പണപ്പെരുപ്പം ബാധിച്ചിരുന്നു. പണപ്പെരുപ്പവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് കമല ഹാരിസ് പ്രതിജ്ഞയെടുത്തുവെങ്കിലും എങ്ങനെ പരിഹരിക്കുമെന്ന് അമേരിക്കൻ ജനതയെ ബോധിപ്പിക്കാൻ സാധിച്ചില്ല.
- നവമാധ്യമങ്ങള്‍ ട്രംപിനൊപ്പം നിന്നു
ഭൂരിഭാഗം നവമാധ്യമങ്ങളും ട്രംപിനൊപ്പം നില്‍ക്കുന്ന കാഴ്‌ചയാണ് കണ്ടത്. എലോൺ മസ്‌കിന്‍റെ ഉടമസ്ഥതയിലുള്ള എക്‌സ് പോലുള്ള പ്ലാറ്റ്‌ഫോമുകളും ട്രംപിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിരുന്നു.
Throughout my career, I have had one client: the people.
— Kamala Harris (@KamalaHarris) November 4, 2024
I took on big banks and delivered $20 billion for American homeowners, stood up for veterans and students, and prosecuted transnational criminal organizations.
As president, I will continue to put you first. pic.twitter.com/wGJTOTYu5l
- പരാജയപ്പെട്ട കമലയുടെ സാമ്പത്തിക നയങ്ങള്‍
നികുതിയിളവുകള്‍, വിലക്കയറ്റം തടയല്‍, ബജറ്റ് ഭവനങ്ങള്‍, ചൈല്‍ഡ് ടാക്‌സ് ക്രെഡിറ്റ് എന്നിവയും ആഭ്യന്തര ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് കമല ഹാരിസ് മുന്നോട്ട് വച്ച സാമ്പത്തിക നയങ്ങള്‍. എന്നാല്‍ അമേരിക്കയിലെ ഭൂരിഭാഗം ജനങ്ങളും ഇത് ഏറ്റെടുത്തില്ല. പകരം, നികുതി വെട്ടിക്കുറയ്ക്കല്‍, ഇറക്കുമതി ചെയ്യുന്ന സാധനങ്ങള്‍ക്ക് ഉയര്‍ന്ന താരിഫ്, സാമൂഹിക സുരക്ഷ, മെഡികെയര്‍ തുടങ്ങി ട്രംപ് മുന്നോട്ട് വയ്ക്കുന്ന നയങ്ങളില്‍ അമേരിക്കൻ ജനത വിശ്വാസമര്‍പ്പിച്ചെന്നാണ് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്.
Read Also: ശമ്പളത്തില്‍ അമേരിക്കന്‍ പ്രസിഡന്‍റ് മൂന്നാമന്‍; ട്രംപിന് എന്ത് കിട്ടും ശമ്പളമായി?