മോസ്‌കോ: കുർസ്‌ക് ആണവ നിലയം ആക്രമിക്കാൻ യുക്രെയ്‌ന്‍ സൈന്യം ശ്രമിച്ചതായി റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിൻ. അൽ ജസീറയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തത്. ഐക്യരാഷ്ട്രസഭയുടെ ആണവ നിരീക്ഷകരായ ഇന്‍റര്‍നാഷണൽ ആറ്റോമിക് എനർജി ഏജൻസിക്ക് (IAEA), പക്ഷേ ഈ വാദത്തെ പിന്തുണയ്ക്കുന്ന ഒരു ആധികാരിക രേഖയും അദ്ദേഹം നൽകിയിട്ടില്ല. റഷ്യയുടെ ആരോപണങ്ങളോട് യുക്രെയ്ൻ പ്രതികരിച്ചിട്ടില്ല.
'രാത്രിയിൽ ശത്രുക്കള്‍ ആണവ നിലയത്തിൽ ആക്രമണം നടത്താൻ ശ്രമിച്ചു. ഐഎഇഎയെ അറിയിച്ചിട്ടുണ്ട്' പുടിൻ ഔദ്യോഗിക ടെലിവിഷനിലൂടെ പറഞ്ഞു. മോസ്‌കോയ്ക്ക് നാണക്കേടുണ്ടാക്കിയ അതിർത്തി കടന്നുള്ള ആക്രമണത്തെത്തുടർന്ന് റഷ്യയ്ക്കുള്ളിൽ രണ്ടാഴ്‌ചയിലേറെയായി യുക്രെയ്‌ന്‍ സൈന്യം യുദ്ധം തുടരുന്നതിനിടെയാണ് പുടിൻ ഇക്കാര്യം പറഞ്ഞത്.
ആക്രമണത്തിന്‍റെ തന്ത്രപരമായ ലക്ഷ്യങ്ങൾ ഇപ്പോഴും അജ്ഞാതമാണ്. യുക്രെയ്‌നിന് സ്വീകാര്യമായ സാഹചര്യങ്ങളിലുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണ് യുക്രെയ്‌നിന്‍റെ കുർസ്‌ക് നുഴഞ്ഞുകയറ്റമെന്ന് സെലൻസ്‌കി വ്യാഴാഴ്‌ച മാധ്യമങ്ങളോട് പറഞ്ഞു. റഷ്യയിലേക്കുള്ള അവരുടെ നുഴഞ്ഞുകയറ്റം ആരംഭിച്ച പ്രദേശം സന്ദർശിച്ചപ്പോൾ മറ്റൊരു റഷ്യൻ വാസസ്ഥലം കൈവശപ്പെടുത്തുകയും കൂടുതൽ യുദ്ധത്തടവുകാരെ പിടികൂടുകയും ചെയ്‌തു.
റഷ്യൻ പ്രദേശങ്ങളിലേക്കുള്ള കടന്നുക്കയറ്റങ്ങൾ യുക്രെയ്‌നിന്‍റെ മനോവീര്യം വർധിപ്പിക്കുമെന്ന് വിദഗ്‌ധർ പറയുന്നു. കുർസ് ആണവനിലയത്തിൽ നിന്ന് ഏകദേശം 30 കിലോമീറ്റർ (18 മൈൽ) അകലെ റഷ്യൻ, യുക്രെയ്‌ന്‍ സേനകൾ തമ്മിലുള്ള പോരാട്ടത്തിൽ ഐഎഇഎ ഡയറക്‌ടർ ജനറൽ റാഫേൽ ഗ്രോസി ഓഗസ്റ്റ് 9ന് ഇരുഭാഗത്തും സംയമനം പാലിക്കാൻ ആവശ്യപ്പെട്ടു. സോവിയറ്റ് കാലഘട്ടത്തിലെ നാല് ആണവ റിയാക്‌ടറുകൾ കുർസ്‌ക് പ്ലാന്‍റിൽ സ്ഥാപിച്ചിട്ടുണ്ടെന്ന് ഗവർണർ അലക്‌സി സ്‌മിർനോവ് പുടിനോട് പറഞ്ഞു.
വടക്കൻ യുക്രെയ്‌നിലെ പ്രവർത്തനരഹിതമായ ചെർണോബിൽ പവർ സൗകര്യം റഷ്യൻ സൈനികർ താത്‌കാലികമായി കയ്യേറിയതിനെ ഐഎഇഎ അപലപിച്ചു. ഈ നടപടിയെ "വളരെ അപകടകരമാണ്" എന്നാണ് അവര്‍ വിശേഷിപ്പിച്ചത്. യൂറോപ്പിലെ ഏറ്റവും വലിയ ആണവ നിലയത്തിന് സമീപം "അപകടകരമായ" ഡ്രോൺ ആക്രമണം യുക്രെയ്ൻ നടത്തിയെന്ന് ആരോപിച്ചു. എന്നാല്‍ ഈ അവകാശവാദങ്ങൾ വ്യാജമാണെന്ന് കീവ് പറഞ്ഞു.