അഫ്‌ഗാനിസ്ഥാന്‍: കാബൂള്‍-കാണ്ഡഹാര്‍ ഹൈവേയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് വന്‍ അപകടം. ആറ് പേര്‍ മരിച്ചു. 38 പേര്‍ക്ക് പരിക്ക്.
കഴിഞ്ഞ ദിവസം ഗസ്‌നി നഗരത്തിന് സമീപമുള്ള നാനി മേഖലയിലാണ് അപകടമുണ്ടായത്. അപകടത്തില്‍ പരിക്കേറ്റവരെ ഗസ്‌നിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
അഫ്‌ഗാനിസ്ഥാനില്‍ വാഹനങ്ങള്‍ കൂട്ടിയിടിക്കുന്നത് നിത്യസംഭവമാകുകയാണ്. നിരന്തരം അപകടങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടും നിരവധി ഡ്രൈവര്‍മാരാണ് ട്രാഫറിക് നിയമങ്ങള്‍ ലംഘിക്കുന്നത്. അപകടങ്ങളും മരണങ്ങളും കുറയ്‌ക്കാന്‍ അധികൃതര്‍ ഏറെ പ്രയാസപ്പെടുകയാണ്.