ETV Bharat / international

'ബൈഡന്‍ അമേരിക്കയെ കുട്ടിച്ചോറാക്കി, ട്രംപ് മാത്രമാണ് കച്ചിത്തുരുമ്പ്': രാജ്യത്തെ സാധാരണക്കാര്‍ക്കായി പ്രവര്‍ത്തിക്കുമെന്ന് ജെ ഡി വാന്‍സ് - JD Vance against Joe Biden - JD VANCE AGAINST JOE BIDEN

റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ദേശീയ കണ്‍വെന്‍ഷനില്‍ പങ്കെടുത്ത് വൈസ്‌ പ്രസിഡന്‍റ് സ്ഥാനാര്‍ഥി ജെ ഡി വാന്‍സ്. പ്രസിഡന്‍റാകാന്‍ യോഗ്യന്‍ ട്രംപെന്നും വാന്‍സ്.

US PRESIDENTIAL ELECTION  US REPUBLICAN PARTY CANDIDATES  US VP CANDIDATE J D VANCE  Latest news
ജെ ഡി വാന്‍സ് (ETV Bharat)
author img

By PTI

Published : Jul 18, 2024, 3:55 PM IST

മില്‍വോകി : ഡെമോക്രാറ്റുകള്‍ മറന്ന് പോയ അമേരിക്കയിലെ സാധാരണക്കാര്‍ക്ക് വേണ്ടി താന്‍ പ്രവര്‍ത്തിക്കുമെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ വൈസ് പ്രസിഡന്‍റ് സ്ഥാനാര്‍ഥി ജെ ഡി വാന്‍സ്. റിപ്പബ്ലിക്കന്‍ നാഷണല്‍ കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു വാന്‍സ്. പരിപാടിയില്‍ അദ്ദേഹം പാര്‍ട്ടിയുടെ പ്രസിഡന്‍റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിനെ വാനോളം പുകഴ്ത്തുകയും ചെയ്‌തു.

കണ്‍വെന്‍ഷന്‍റെ മൂന്നാംദിനമായ ബുധനാഴ്‌ച വാന്‍സ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ വൈസ്‌ പ്രസിഡന്‍റ് സ്ഥാനാര്‍ഥിത്വം ഔദ്യോഗികമായി സ്വീകരിച്ചു. ഈ പദവിയിലേക്ക് നിയോഗിക്കപ്പെടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയെന്ന ബഹുമതി കൂടിയാണ് വാന്‍സിന് ഇതിലൂടെ ലഭിച്ചിരിക്കുന്നത്. നവംബര്‍ അഞ്ചിന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ പ്രസിഡന്‍റ് ജോ ബൈഡനെയും അദ്ദേഹത്തിന്‍റെ വൈസ്‌ പ്രസിഡന്‍റ് സ്ഥാനാര്‍ഥി കമല ഹാരിസിനെയും യഥാക്രമം ട്രംപും വാന്‍സും നേരിടും.

ട്രംപ് കഴിഞ്ഞ എട്ട് വര്‍ഷമായി പൊതുരംഗത്ത് നിന്ന ജനങ്ങളെ സേവിക്കുകയാണെന്ന് വാന്‍സ് ചൂണ്ടിക്കാട്ടി. ട്രംപിന് രാഷ്‌ട്രീയം ആവശ്യമില്ല. എന്നാല്‍ രാഷ്‌ട്രീയത്തിന് ട്രംപിനെ ആവശ്യമുണ്ട്. പ്രസിഡന്‍റ് പദത്തിലേക്ക് എത്തും മുമ്പ് ലോകത്തെ വന്‍ വിജയം കൈവരിച്ച ഒരു വ്യവസായി ആയിരുന്നു ട്രംപെന്നും വാന്‍സ് കൂട്ടിച്ചേര്‍ത്തു. 'അദ്ദേഹത്തിന് ജീവിതത്തില്‍ വേണ്ടതെല്ലാമുണ്ട്. അദ്ദേഹത്തിന് സുഖകരമായി ജീവിതം മുന്നോട്ട് കൊണ്ടുപോകാമായിരുന്നിട്ടും പീഡനങ്ങളും ആരോപണങ്ങളും വിചാരണകളും എല്ലാം ഏറ്റുവാങ്ങുകയാണ്' -വാന്‍സ് പറഞ്ഞു.

ഹില്ലിബില്ലി എലെഗി എന്ന ഏറ്റവും അധികം വിറ്റഴിക്കപ്പെട്ട പുസ്‌തകത്തിന്‍റെ കര്‍ത്താവായ വാന്‍സ് തന്‍റെ ദാരിദ്ര്യം നിറഞ്ഞ കുടുംബ പശ്ചാത്തലം ഇതില്‍ വ്യക്തമാക്കുന്നുണ്ട്. വാണിജ്യ കരാറുകളിലൂടെയും വിദേശ യുദ്ധങ്ങളിലൂടെയും അമേരിക്കയിലെ ഭരണവര്‍ഗം തന്‍റെ പിറന്ന നാട്ടിലെ ജനവിഭാഗങ്ങളെ ഇല്ലാതാക്കിയെന്നും അദ്ദേഹം പറഞ്ഞു. കടുത്ത സാമ്പത്തിക മാന്ദ്യം കൈകാര്യം ചെയ്‌തതിലും ഇറാഖ്‌-അഫ്‌ഗാന്‍ പ്രശ്‌നങ്ങളില്‍ നിലപാടെടുത്തതിലും കുടിയേറ്റം കൈകാര്യം ചെയ്‌തതിലും കുറഞ്ഞകൂലി ഉറപ്പുവരുത്തുന്നതിലും ഒക്കെ സര്‍ക്കാര്‍ വീണ്ടും വീണ്ടും പരാജയപ്പെട്ടുകൊണ്ടിരിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

'രാജ്യത്തിന് നഷ്‌ടമായതെല്ലാം വീണ്ടെടുക്കാനുള്ള അവശേഷിക്കുന്ന കച്ചിത്തുരുമ്പാണ് ട്രംപ്. നിങ്ങള്‍ ഏത് കക്ഷിയില്‍ പെട്ടവരായാലും നിങ്ങള്‍ക്ക് വേണ്ടതെല്ലാം ഞാന്‍ നല്‍കുമെന്ന് ഉറപ്പ് നല്‍കുകയാണെ'ന്നും വാന്‍സ് അമേരിക്കക്കാരോട് പറഞ്ഞു. 'ഈ രാജ്യത്തെ നിങ്ങളോരോരുത്തരും സ്വപ്‌നം കാണുന്നത് പോലെ, നിങ്ങളുടെ കുടുംബത്തെക്കുറിച്ചുള്ള സ്വപ്‌നം പോലെ നമ്മുടെ രാജ്യത്തെക്കുറിച്ചുള്ള സ്വപ്‌നം പോലെ എല്ലാം യാഥാര്‍ഥ്യമാക്കുമെ'ന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'81 കാരനായ ജോ ബൈഡനെ പോലുള്ള രാഷ്‌ട്രീയക്കാര്‍ സമൂഹത്തെ മോശം വ്യവസായ നയങ്ങളിലൂടെയും വിദേശ യുദ്ധങ്ങളിലൂടെയും ഇല്ലാതാക്കുകയാണ്. ഞാന്‍ നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ ജോ ബൈഡന്‍ എന്ന രാഷ്‌ട്രീയക്കാരന്‍ നോര്‍ത്ത് അമേരിക്കന്‍ സ്വതന്ത്ര വാണിജ്യ കരാറിനെ പിന്തുണച്ചു. ഈ മോശം വാണിജ്യ കരാറിലൂടെ മികച്ച അമേരിക്കന്‍ ഉത്പാദന തൊഴിലുകള്‍ മെക്‌സിക്കോയിലേക്ക് എത്തി. ഞാന്‍ ഹൈസ്‌കൂളിലെത്തിയപ്പോള്‍ ജോ ബൈഡന്‍ ചൈനയ്ക്ക് മറ്റൊരു വാണിജ്യ കരാര്‍ നല്‍കി. ഇതും അമേരിക്കയിലെ തൊഴിലുകള്‍ ഇല്ലാതാക്കി.

ഞാന്‍ ഹൈസ്‌കൂളില്‍ വലിയ ക്ലാസുകളിലെത്തിയപ്പോഴേക്കും ഇറാഖ് അധിനിവേശത്തിന് പിന്തുണയുമായും ജോ ബൈഡനെത്തി. ചെറു പട്ടണങ്ങളായ ഒഹിയോ, പെന്‍സില്‍വാനിയ, മിഷിഗണ്‍ എന്നിവിടങ്ങളില്‍ നിന്ന് തൊഴിലുകളെല്ലാം കടല്‍ കടന്നതോടെ നമ്മുടെ കുട്ടികള്‍ യുദ്ധമുഖത്തേക്ക് എറിയപ്പെട്ടു. ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരമാകാന്‍ ഡൊണാള്‍ഡ് ട്രംപെന്ന ഏക പേരിന് മാത്രമേ സാധിക്കൂ. ജോ ബൈഡന്‍റേത് തെറ്റായ പാതയാണ്. ഡൊണാള്‍ഡ് ട്രംപിനെ പോലുള്ള നേതാക്കള്‍ക്ക് മാത്രമേ അമേരിക്കയെ ഒന്നാം സ്ഥാനത്ത് നിലനിര്‍ത്താന്‍ സാധിക്കൂ.

ട്രംപിന്‍റെ കാഴ്‌ചപ്പാടുകള്‍ വളരെ ലളിതമാണ്. അമേരിക്കന്‍ തൊഴിലാളികളുടെ വേതനം സംരക്ഷിക്കുക, വിദേശ തൊഴിലാളികളെ ഇങ്ങോട്ട് ഇറക്കുമതി ചെയ്യുന്നത് തടയുക, നമുക്ക് അമേരിക്കക്കാര്‍ക്ക് വേണ്ടി പോരാടാം. ഡൊണാള്‍ഡ് ട്രംപിന്‍റെ നേതൃത്വത്തില്‍ അമേരിക്കക്കാരുടെ വേതനം സംരക്ഷിക്കാം, ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് അവരുടെ മധ്യവര്‍ഗത്തെ കഠിനാധ്വാനികളായ അമേരിക്കക്കാരുടെ ചെലവില്‍ പരിപോഷിപ്പിക്കാന്‍ അവസരം നല്‍കാതിരിക്കാം.

ബൈഡനെ പോലുള്ള നേതാക്കള്‍ അമേരിക്കയെ വിലക്കുറഞ്ഞ ചൈനീസ് ഉത്പന്നങ്ങളും നിലവാരമില്ലാത്ത തൊഴിലാളികളെയും കൊണ്ട് നിറച്ചു. രാജ്യത്തിന് ട്രംപിനെയാണ് പ്രസിഡന്‍റായി ആവശ്യം' -വാന്‍സ് കൂട്ടിച്ചേര്‍ത്തു.

താന്‍ അമേരിക്കന്‍ സ്വപ്‌നങ്ങളിലാണ് ജീവിക്കുന്നതെന്ന് ചിലര്‍ പറയാറുണ്ട്. അത് ശരിയാണ്. അത് ഒരു വ്യവസായം തുടങ്ങണമെന്നോ സെനറ്റംഗമാകണമെന്നോ അല്ല, മറിച്ച് ഒരു നല്ല ഭര്‍ത്താവാകുക, നല്ല പിതാവാകുക, എനിക്ക് കുട്ടിക്കാലത്ത് നഷ്‌ടമായതൊക്കെ തന്‍റെ കുടുംബത്തിന് സമ്മാനിക്കുക ഇതൊക്കെയാണ് തന്‍റെ സ്വപ്‌നമെന്നും വാന്‍സ് കൂട്ടിച്ചേര്‍ത്തു.

ഒഹിയോയിലെ തന്‍റെ കഷ്‌ടപ്പാടുകള്‍ നിറഞ്ഞ ബാല്യവും അമേരിക്കന്‍ നാവിക സേനയിലെ പ്രയാസമേറിയ ദിനങ്ങളും യേല്‍ ലോ സ്‌കൂളിലെ ദിനങ്ങളും അവസാനം അമേരിക്കന്‍ പാര്‍ലമെന്‍റംഗമായതുമെല്ലാം വാന്‍സ് ഓര്‍ത്തെടുത്തു. ഇതൊരു പ്രതീക്ഷയുടെ രാത്രിയാണെന്നും മാറ്റങ്ങള്‍ ഉറപ്പായും ഉണ്ടാകുമെന്നും വാന്‍സ് പറഞ്ഞു. പ്രസംഗത്തിലുടനീളം അദ്ദേഹം ശുഭാപ്‌തി വിശ്വാസം പ്രകടിപ്പിച്ചു.

തന്‍റെ അമ്മയെ കുറിച്ച് പരാമര്‍ശിച്ചപ്പോള്‍ മാത്രം അദ്ദേഹം വികാരാധീനനായി. തന്‍റെ കുട്ടിക്കാലത്ത് മയക്കുമരുന്നിന് അടിമയായി പോയ വ്യക്തിയായിരുന്നു തന്‍റെ മാതാവെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ പിന്നീട് ഒരു പതിറ്റാണ്ടോളം ഇതില്‍ നിന്ന് മോചനം നേടി അവര്‍ ജീവിച്ചു.

തന്‍റെ ഭാര്യ ഉഷയെ വാനോളം പുകഴ്‌ത്താനും വാന്‍സ് ഈ അവസരം ഉപയോഗിച്ചു. ദക്ഷിണേഷ്യക്കാരിയായ കുടിയേറ്റ കുടുംബാംഗത്തില്‍ നിന്നാണ് താന്‍ വിവാഹം കഴിച്ചത്. വളരെ വിശ്വസ്‌തമായ കുടുംബം. രാജ്യത്തെ അഭിവൃദ്ധിപ്പെടുത്തുന്നതില്‍ അവര്‍ വലിയ സംഭാവനകള്‍ പല വിധത്തില്‍ ചെയ്യുന്നുണ്ട്.

തനിക്ക് പക്ഷമുണ്ട്. കാരണം താന്‍ തന്‍റെ ഭാര്യയെ സ്‌നേഹിക്കുന്നു. അതാണ് ശരി. നിയമപഠനത്തിനിടെയാണ് ഉഷയെ കണ്ടുമുട്ടിയതെന്നും അദ്ദേഹം വ്യക്തമാക്കി. തന്‍റെ ബാധ്യതകളെക്കുറിച്ചും ആസ്‌തിയെക്കുറിച്ചും അവരോട് ആദ്യമേ തന്നെ പറഞ്ഞിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Also Read: കമല ഹാരിസ് യോഗ്യയാണ്...': എന്നാല്‍ സ്ഥാനാര്‍ഥിത്വത്തില്‍ നിന്നും താൻ പിന്മാറില്ലെന്ന് ജോ ബൈഡൻ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.