ഫിലാഡൽഫിയ: അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള ടെലിവിഷൻ സംവാദത്തിൽ ശക്തമായ വാദപ്രതിവാദങ്ങളുമായി റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപും ഡെമോക്രാറ്റിക് സ്ഥാനാർഥി കമല ഹാരിസും. അമേരിക്കന്‍ സമ്പദ് വ്യവസ്ഥ മുതല്‍ ക്യാപിറ്റോള്‍ ആക്രമണം വരെ സംവാദത്തില്‍ വിഷയമായി.
ഫിലാഡൽഫിയയിൽ അടച്ചിട്ട റൂമിൽ നടന്ന നടന്ന എബിസി സംവാദത്തിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ ആധിപത്യം വീണ്ടെടുക്കാൻ നിലവിലെ വൈസ് പ്രസിഡന്‍റ് കൂടിയായ കമല ഹാരിസിനായെന്നാണ് വിലയിരുത്തല്‍. സാമ്പത്തിക നയങ്ങളും ഗർഭച്ഛിദ്ര അവകാശങ്ങളും വിഷമയാക്കിയായിരുന്നു സംവാദത്തിന്‍റെ തുടക്കം.
ഗർഭച്ഛിദ്രത്തിനുള്ള ദേശീയ അവകാശത്തെ അസാധുവാക്കിയ ഹാരിസ് - റോയ് വി വെയ്‌ഡ കേസിലെ സുപ്രീം കോടതി വിധിയിൽ ട്രംപിന് പങ്കുണ്ടെന്ന് കമല ഹാരിസ് ആരോപിച്ചു. ഇതിലൂടെ സ്ത്രീകൾക്ക് അവരുടെ അടിസ്ഥാന അവകാശമായ ഗർഭച്ഛിദ്ര പരിചരണം നിഷേധിക്കപ്പെട്ടു എന്ന് കമല പറഞ്ഞു. എന്നാൽ ഗർഭച്ഛിദ്ര അവകാശം സംസ്ഥാനങ്ങളുടെ മാത്രം അവകാശപരിധിയിൽ നിൽക്കേണ്ട കാര്യമാണെന്നായിരുന്നു ട്രംപിന്‍റെ വാദം. ട്രംപ് അധികാരത്തിൽ വന്നാൽ ഗർഭച്ഛിദ്രം പൂർണമായും നിരോധിക്കുമെന്ന കമലയുടെ വാദത്തെ അദ്ദേഹം നിഷേധിച്ചു.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
വിദേശ ഉല്‍പ്പന്നങ്ങള്‍ക്ക് ഉയര്‍ന്ന നികുതി ചുമത്തുക, അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് പുതിയ താരിഫ് തുടങ്ങി ട്രംപ് മുന്നോട്ട് വെക്കുന്ന സാമ്പത്തിക നയങ്ങളായിരുന്നു കമല ഉയർത്തിയ മറ്റൊരു പ്രധാന വിഷയം. ട്രംപ് അധികാരത്തിൽ നിന്ന് പുറത്തുപോകുമ്പോൾ അമേരിക്കയുടെ സമ്പദ് വ്യവസ്ഥയും ജനാധിപത്യവും താറുമാറായി കിടക്കുകയായിരുന്നു. ട്രംപ് നശിചിപ്പിച്ചതെല്ലാം ശരിയാക്കലായിരുന്നു തങ്ങളുടെ ജോലി എന്നും കമല പറഞ്ഞു.
2021 ജനുവരി 6 ന് നടന്ന കാപിറ്റോള്‍ ആക്രമണത്തെയും കമല സംവാദത്തിലുയർത്തി. എന്നാൽ താൻ സമാധാനപരമായി പ്രതിഷേധിക്കാൻ മാത്രമായിരുന്നു ആവശ്യപ്പെട്ടതെന്നായിരുന്നു ട്രംപിന്‍റെ അവകാശവാദം.
കമല ലിബറൽ ആണെന്ന് വാദിക്കുമ്പോഴും യാഥാസ്ഥിതിക നയങ്ങളിലേക്ക് തിരിച്ച് പോവുകയാണെന്നും ട്രംപ് തിരിച്ചടിച്ചു. എല്ലാവർക്കുമായി മെഡികെയർ വിപുലീകരിക്കൽ, നിർബന്ധിത തോക്ക് ബൈബാക്ക് പ്രോഗ്രാമുകൾ, പ്ലാസ്‌റ്റിക് സ്‌ട്രോ നിരോധനത്തിൽ നിന്നുള്ള പിന്മാറ്റം തുടങ്ങിയവ ട്രംപ് ഉദാഹരണങ്ങളായി ചൂണ്ടിക്കാട്ടി.
കമല ഒരു മാർക്‌സിസ്‌റ്റ് ആണെന്നായിരുന്നു ട്രംപ് തൊടുത്ത അടുത്ത അമ്പ്. ട്രംപിന്‍റെ വംശീയവും ലിംഗപരവുമായ നിലപാടുകളെ തുറന്ന് കാട്ടി കമല പ്രതിരോധിച്ചു. നവംബറിലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി കമലയും ട്രംപും തമ്മിലുള്ള ഏക സംവാദമാണിത്.
Also Read:'അവരേക്കാള്‍ സുന്ദരനാണ് ഞാൻ'; കമല ഹാരിസിനെതിരെ വംശീയ പരാമര്‍ശവുമായി ഡൊണാള്‍ഡ് ട്രംപ്