ETV Bharat / international

ആരാകും അടുത്ത അമേരിക്കൻ പ്രസിഡന്‍റ്? നെഞ്ചിടിപ്പ്‌ കൂട്ടി അവസാന നിമിഷത്തെ സര്‍വേ ഫലം പുറത്ത്

റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണാൾഡ്‌ ട്രംപിൻ്റെയും ഡെമോക്രാറ്റിക്‌ സ്ഥാനാർഥി കമല ഹാരിസിൻ്റെയും നെഞ്ചിടിപ്പ്‌ കൂട്ടി സർവേ ഫലങ്ങൾ പുറത്ത്

യുഎസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പ്  US PRESIDENTIAL ELECTION 2024  KAMALA HARRIS  US PRESIDENTIAL ELECTION SURVEY
Donald Trump, Kamala Harris (ANI)
author img

By PTI

Published : Nov 4, 2024, 9:36 AM IST

വാഷിങ്ടൺ: അമേരിക്കൻ തെരഞ്ഞെടുപ്പിന്‌ ഒരു ദിവസം മാത്രം ശേഷിക്കെ റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണാൾഡ്‌ ട്രംപിൻ്റെയും ഡെമോക്രാറ്റിക്‌ സ്ഥാനാർഥി കമല ഹാരിസിൻ്റെയും നെഞ്ചിടിപ്പ്‌ കൂട്ടി സർവേ ഫലങ്ങൾ. ഐയവ സർവേ ഫലമാണ് പുറത്ത് വന്നത്. കമലഹാരിസിന് നേരിയ മുൻതൂക്കമാണ് ഫലങ്ങൾ കാണിക്കുന്നത്.

ഐയവയിലെ വോട്ടർമാർക്കിടയിൽ 44 ശതമാനം വോട്ട് ഡൊണാൾഡ് ട്രംപിന് ലഭിച്ചപ്പോൾ 47 ശതമാനം പിന്തുണയാണ് കമല ഹാരിസിന് ലഭിച്ചത്. എന്നാൽ ഈ ഫലം വ്യാജമാണെന്ന് ട്രംപ് പറഞ്ഞു.

"എൻ്റെ ശത്രുക്കളായിട്ടുളളവരിൽ ഒരാളാണ് ഈ ഫലം പുറത്ത് വിട്ടിരിക്കുന്നത്. ഞാൻ മൂന്ന് ശതമാനത്തിന് താഴെയാണ്. ഐയവ സെനറ്റർ ജോണി ഏണസ്‌റ്റ് ഉള്‍പ്പെടെ പലരും എന്നെ വിളിച്ചിരുന്നു. നിങ്ങൾ ഐയവയെ കൊല്ലുകയാണെന്ന് അവർ പറഞ്ഞു. കർഷകർ എന്നെ സ്നേഹിക്കുന്നുണ്ട്. അതുപോലെ ഞാൻ അവരെയും", ട്രംപ് പറഞ്ഞു.

പെൻസിൽവാനിയയിലെ ഒരു റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശനിയാഴ്‌ചയാണ് സർവേ ഫലം പുറത്തുവന്നത്. ഐയവയിൽ താൻ പുറകിലല്ലെന്ന് ട്രംപ് കൂട്ടിച്ചേർത്തു. സർവേ ഫലത്തിൽ കമല ഹാരിസ് മുന്നിട്ട് നിൽക്കുന്നതിൻ്റെ കാരണം സ്‌ത്രീകളുടെയും സ്വതന്ത്ര വോട്ടർമാരുടെയും പിന്തുണകൊണ്ടാണ്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഇന്നലെ (നവംബർ 03) വരെയുളള കണക്ക് പരിശോധിച്ച് കഴിഞ്ഞാൽ ഇതിനോടകം 75 ദശലക്ഷത്തിലധികം അമേരിക്കക്കാർ വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞു. സെപ്റ്റംബറിൽ ഡെസ് മോയിൻസ് രജിസ്‌റ്റർ നടത്തിയ സർവേയിൽ ഹാരിസിനെക്കാൾ ട്രംപ് നാല് പോയിൻ്റ് ലീഡ് നേടിയിരുന്നു.

ജൂണിൽ പ്രസിഡൻ്റ് ജോ ബൈഡൻ മത്സരത്തിനിറങ്ങിയപ്പോൾ ഡെമോക്രാറ്റിക് നേതാവിനെക്കാൾ 18 പോയിൻ്റിന് ട്രംപ് മുന്നിലായിരുന്നു. എൻബിസി ന്യൂസ് നടത്തിയ പ്രത്യേക വോട്ടെടുപ്പിൽ ഹാരിസും ട്രംപും തമ്മിൽ കടുത്ത മത്സരം നടക്കുന്നതായി കണ്ടെത്തുകയുണ്ടായി.

അതേസമയം, ട്രംപും ഹാരിസും പ്രചാരണം തുടരുകയാണ്. സ്ത്രീകളുടെ അവകാശങ്ങൾ ഉറപ്പാക്കുമെന്നും, രാജ്യത്തെ സ്വാതന്ത്ര്യം സംരക്ഷിക്കാനും ഭരണഘടനാ മൂല്യങ്ങൾ ഉറപ്പാക്കുമെന്നുമാണ് തെരഞ്ഞെടുപ്പ് വാഗ്‌ദാനങ്ങളായി കമല വോട്ടർമാർക്കിടയിൽ മുന്നോട്ട് വെയ്‌ക്കുന്നത്. എന്നാൽ ട്രംപ്, സമ്പദ്‌വ്യവസ്ഥ പുനർനിർമിക്കുമെന്നും യുഎസിനെ അനധികൃത കുടിയേറ്റത്തിൽ നിന്ന് മോചിപ്പിക്കുമെന്നുമാണ് വാഗ്‌ദാനം ചെയ്യുന്നത്.

Also Read: യുഎസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പ് എന്തുകൊണ്ട് നവംബറിലെ ആദ്യത്തെ ചൊവ്വാഴ്‌ച നടക്കുന്നു? ചരിത്രം അറിയാം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.