വാഷിങ്ടൺ : യുഎസിലെ ഒക്‌ലഹോമയിൽ ഇന്ത്യക്കാരനുൾപ്പെടെ രണ്ടുപേരെ വെടിവച്ചു കൊന്ന കേസിൽ പ്രതിക്ക് വധശിക്ഷ നടപ്പാക്കി. മൈക്കൽ ഡിവെയ്ൻ സ്‌മിത്ത് (41) ആണ് വധശിക്ഷയ്‌ക്ക് വിധേയനായത്. 2002 ഫെബ്രുവരി 22 നാണ് കേസിനാസ്‌പദമായ സംഭവം നടക്കുന്നത്. ഇന്ത്യൻ സ്റ്റോർ ക്ലർക്കായ ശരത് പുല്ലൂർ (24), ജാനറ്റ് മില്ലർ മൂർ (40) എന്നിവരെ കൊന്ന കേസിലാണ് പ്രതിക്ക് ശിക്ഷ നടപ്പാക്കിയത്.
ഈ 22 വർഷങ്ങൾ ജാനറ്റ് മൂറിന്‍റെയും ശരത് പുല്ലൂരിന്‍റെയും കുടുംബങ്ങൾക്ക് പ്രയാസകരമായിരുന്നെന്നും, സ്‌മിത്തിന്‍റെ വധശിക്ഷ നടപ്പാക്കിയ വാർത്ത അവർക്ക് സമാധാനം നൽകട്ടെയെന്നും ഒക്‌ലഹോമ അറ്റോർണി ജനറൽ ജെൻ്റ്‌നർ ഡ്രമ്മണ്ട് പറഞ്ഞു. കുടുംബത്തിന് നീതി ലഭിച്ചതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്‌മിത്തിൻ്റെ ദയാഹർജി നിഷേധിക്കണമെന്ന് ശരതിന്‍റെ സഹോദരൻ ഹരീഷ് ആവശ്യപ്പെട്ടിരുന്നു. പഠനത്തിനായി യുഎസിലെത്തിയതായിരുന്നു ശരത്. ലതൽ കുത്തിവയ്‌പ്പ് നൽകിയ ശേഷം ഇന്നലെയാണ് സ്‌മിത്തിന്‍റെ വധശിക്ഷ നടപ്പാക്കിയത്.
Also read: ആറുവയസുകാരിയെ ബലാത്സംഗം ചെയ്‌ത് കൊന്നു; പൂനെയിൽ 24കാരന് വധശിക്ഷ