വാഷിംഗ്‌ടൺ: മുൻ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിനെതിരെയുള്ള കേസ് തള്ളി യുഎസ് ജില്ലാ ജഡ്‌ജി. രഹസ്യ രേഖകൾ തെറ്റായി കൈകാര്യം ചെയ്‌തെന്ന് ആരോപിച്ചുള്ള കേസാണ് ഫ്ലോറിഡയിലെ യുഎസ് ജില്ലാ ജഡ്‌ജി തള്ളിയത്. സർക്കാർ കേസിന് സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിച്ചത് ഭരണഘടന വിരുദ്ധമാണെന്ന് ജഡ്‌ജി ചൂണ്ടികാട്ടി.
സ്‌പെഷ്യൽ പ്രോസിക്യൂട്ടറായ ജാക്ക് സ്‌മിത്തിനെ പ്രസിഡന്‍റ് നിയമിക്കാത്തതിനാലും സെനറ്റ് അദ്ദേഹത്തെ അംഗീകരിക്കാത്ത സാഹചര്യത്തിലും നിയമനം ഭരണഘടനാ ലംഘനമാണെന്ന് പറയാനാവില്ലെന്ന് ട്രംപ് നിയമിച്ച ജഡ്‌ജി എയ്‌ലിൻ കാനൻ വാദിച്ചു. ഫ്‌ളോറിഡയിൽ മുൻ പ്രസിഡന്‍റിന്‍റെ മാർ-എ-ലാഗോ എസ്‌റ്റേറ്റിൽ രഹസ്യ രേഖകൾ കൈവശം വെച്ചതിനാണ് ട്രംപിനെതിരെ കുറ്റം ചുമത്തിയത്. വിധിക്കെതിരെ സർക്കാർ അപ്പീൽ നൽകുമെന്നാണ് റിപ്പോര്‍ട്ട്.
ALSO READ: ട്രംപിനെതിരായ ആക്രമണം: റാലിയിലെ സുരക്ഷ നടപടികള്‍ അവലോകനം ചെയ്യാൻ ബൈഡന്‍റെ ഉത്തരവ്