നോര്‍ത്ത് കരോലിന (യുഎസ്): യുഎസിലെ നോർത്ത് കരോലിനയിൽ ഉണ്ടായ വെടിവയ്‌പ്പിൽ മൂന്ന് നിയമപാലകർ കൊല്ലപ്പെട്ടു. ഡെപ്യൂട്ടി യുഎസ് മാർഷലും രണ്ട് പ്രാദേശിക എൻഫോഴ്‌സ്‌മെന്‍റ് ഉദ്യോഗസ്ഥരുമാണ് കൊല്ലപ്പെട്ടത്. ഷാർലറ്റിലെ ഗാൽവേ ഡ്രൈവിലാണ് സംഭവം.
സര്‍ബൻ സ്‌ട്രീറ്റില്‍ വെടിവയ്പ്പ് പൊട്ടിപ്പുറപ്പെട്ടപ്പോൾ തോക്ക് കൈവശം വച്ചതിന് തിരയുന്ന കുറ്റവാളിക്ക് വാറണ്ട് കൈമാറാൻ എത്തിയ ഉദ്യോഗസ്ഥര്‍ക്ക് നേരെയായിരുന്നു ആക്രമണം ഉണ്ടായത്. പ്രദേശത്തെ ഒരു വീടിനുള്ളില്‍ നിന്നായിരുന്നു പ്രതികള്‍ വെടിയുതിര്‍ത്തത്. രണ്ട് പേരായിരുന്നു ആക്രമണത്തിന് പിന്നിലെന്നാണ് പുറത്തുവരുന്ന വിവരം.
ഇവരില്‍ ഒരാളെ മൂന്ന് മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലിനൊടുവില്‍ വീടിന് പുറത്ത് നിന്നും മരിച്ച നിലിയില്‍ കണ്ടെത്തി. പ്രതികള്‍ ഉണ്ടായിരുന്ന വീടിനുള്ളിൽ നിന്നും സംശയാസ്‌പദമായി കണ്ടെത്തിയ മറ്റ് രണ്ട് പേരെ ചോദ്യം ചെയ്‌ത് വരികയാണെന്ന് പൊലീസ് പറഞ്ഞു.
റെയ്‌ഡിനിടെയുണ്ടായ വെടിവയ്‌പ്പില്‍ തങ്ങളുടെ ഒരു ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടതായി യുഎസ് മാര്‍ഷല്‍ സർവീസ് പ്രസ്‌താവനയില്‍ സ്ഥിരീകരിച്ചു. സംഭവത്തിൽ ഷാർലറ്റ് മേയർ വി ലൈൽസ് ദുഃഖം രേഖപ്പെടുത്തി. കൊല്ലപ്പെട്ട ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബങ്ങൾക്കും അനുശോചനം അറിയിച്ചു. വേദനാജനകമായ സംഭവത്തിൽ ആഘാതമനുഭവിക്കുന്നവർക്കുവേണ്ടിയുള്ള പിന്തുണയിലും പ്രാർത്ഥനയിലും സമൂഹം ഒന്നിക്കണമെന്ന് ലൈൽസ് അഭ്യർത്ഥിച്ചു.
Also Read: 24 കാരിയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് അറസ്‌റ്റിൽ