ബെയ്‌റൂത്ത്: സിറിയയിൽ അൽ-ഖ്വയ്‌ദയുമായും ഐഎസ് ഗ്രൂപ്പുമായും ബന്ധമുള്ള 37 തീവ്രവാദികളെ വധിച്ചതായി അമേരിക്ക. രണ്ട് ആക്രമണങ്ങളിലായാണ് തീവ്രവാദികളെ കൊലപ്പെടുത്തിയതെന്ന് യുഎസ് സൈന്യം അറിയിച്ചു. മരിച്ചവരിൽ രണ്ട് മുതിർന്ന തീവ്രവാദികളുണ്ടെന്നും യുഎസ് പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
അൽ-ഖ്വയ്‌ദയുമായി ബന്ധമുള്ള ഹുറാസ് അൽ-ദീൻ ഗ്രൂപ്പിലെ മുതിർന്ന തീവ്രവാദിയെയും മറ്റ് എട്ട് പേരെയും ലക്ഷ്യമിട്ട് ചൊവ്വാഴ്‌ചയാണ് വടക്കുപടിഞ്ഞാറൻ സിറിയയിൽ യുഎസ് ആക്രമണം നടത്തിയത്.
സെപ്റ്റംബർ 16 ന് സെൻട്രൽ സിറിയയിലെ ഐഎസ് പരിശീലന ക്യാമ്പിൽ വന്‍ തോതില്‍ വ്യോമാക്രമണം നടത്തിയതായി യുഎസ് അറിയിച്ചിരുന്നു. ആക്രമണത്തിൽ കുറഞ്ഞത് നാല് സിറിയൻ നേതാക്കളടക്കം 28 തീവ്രവാദികളാണ് കൊല്ലപ്പെട്ടത്.
അമേരിക്കയുടെ താത്പര്യങ്ങൾക്കും സഖ്യകക്ഷികൾക്കും പങ്കാളികൾക്കുമെതിരായ പ്രവർത്തനങ്ങൾ നടത്താനുള്ള ഐഎസിന്‍റെ ശേഷിയെ ആക്രമണം തടയുമെന്ന് പ്രസ്‌താവനയിൽ പറയുന്നു. സിറിയയിലെ ഐഎസ് തിരിച്ചുവരവ് തടയാന്‍ ഏകദേശം 900 സേനാംഗങ്ങളെയാണ് രാജ്യത്ത് യുഎസ് വിന്യസിച്ചിരിക്കുന്നത്.
Also Read: ഹിസ്ബുള്ളയുടെ മറ്റൊരു ഉന്നത ഉദ്യോഗസ്ഥനെ വധിച്ചതായി ഇസ്രയേൽ