ETV Bharat / international

ബ്രിട്ടനില്‍ ആദ്യം ഫലം പ്രഖ്യാപിച്ച 20 സീറ്റുകളും സ്വന്തമാക്കി ലേബര്‍ പാര്‍ട്ടി, കെയ്‌ര്‍ സ്റ്റാര്‍മര്‍ പ്രധാനമന്ത്രി പദത്തിലേക്ക് - UK ELECTION RESULT

author img

By ETV Bharat Kerala Team

Published : Jul 5, 2024, 8:02 AM IST

ബ്രിട്ടീഷ് പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിന്‍റെ പൂര്‍ണഫലം ഇന്ത്യന്‍ സമയം പത്ത് മണിയോടെ പുറത്ത് വരും. ആദ്യ വിജയങ്ങള്‍ കൈപ്പിടിയിലൊതുക്കി ലേബര്‍ പാര്‍ട്ടി. കെയ്‌മര്‍ സ്റ്റാര്‍മര്‍ പ്രധാനമന്ത്രി പദത്തിലേക്ക്.

ബ്രിട്ടീഷ് തെരഞ്ഞെടുപ്പ്  കെയ്‌ര്‍ സ്റ്റാര്‍മര്‍  RISHI SUNAK  UK PARLIAMENT ELECTION
ബ്രിട്ടനില്‍ ആദ്യം ഫലം പ്രഖ്യാപിച്ച 20 സീറ്റുകളും സ്വന്തമാക്കി ലേബര്‍ പാര്‍ട്ടി (AP)

ലണ്ടന്‍: ബ്രിട്ടനില്‍ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച 41 സീറ്റുകളില്‍ കേവലം മൂന്ന് സീറ്റുകളില്‍ മാത്രമാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് ഇതുവരെ വിജയം നേടാനായത്. ആദ്യം ഫലം പ്രഖ്യാപിച്ച 20 സീറ്റുകളും ലേബര്‍ പാര്‍ട്ടി സ്വന്തമാക്കി. സ്‌കോട്ട്ലന്‍റിലെ വോട്ടുകളാണ് ആദ്യം എണ്ണിയത്. ഇന്ത്യന്‍ സമയം രാവിലെ പത്ത് മണിയോടെ ബ്രിട്ടനിലെ അന്തിമ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമെന്നാണ് സൂചന.

കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ സിറ്റിങ് സീറ്റുകളില്‍ പോലും ലേബര്‍ പാര്‍ട്ടിക്ക് വന്‍ മുന്നേറ്റമുണ്ടാക്കാനായി എന്നും ബ്രിട്ടനില്‍ നിന്ന് പുറത്ത് വരുന്ന തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നു. സ്റ്റാര്‍ കെയ്‌മറിന്‍റെ ആദ്യ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പാണിത്. 2019ല്‍ ലേബര്‍ പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയുണ്ടായതിനെ തുടര്‍ന്നാണ് പാര്‍ട്ടി നേതൃത്വം ജെറമി കോര്‍ബിനില്‍ നിന്ന് നേതൃത്വം കെയ്‌മര്‍ ഏറ്റെടുത്തത്.

650അംഗ പാര്‍ലമെന്‍റില്‍ ലേബര്‍ പാര്‍ട്ടി 410 സീറ്റുകള്‍ സ്വന്തമാക്കുമെന്നാണ് എക്‌സിറ്റ് പോള്‍ പ്രവചനം. പ്രധാനമന്ത്രി ഋഷി സുനകിന്‍റെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് 131 സീറ്റുകള്‍ മാത്രമേ നേടാനാകൂ എന്നും അഭിപ്രായ സര്‍വേകള്‍ വ്യക്തമാക്കുന്നു. ലേബര്‍ പാര്‍ട്ടി നേതാവ് കെയ്‌ര്‍ സ്റ്റാര്‍മര്‍ പ്രധാനമന്ത്രിയാകുമെന്നാണ് സൂചന.

പ്രധാനമന്ത്രി ഋഷി സുനകിന് കനത്ത തിരിച്ചടി തെരഞ്ഞെടുപ്പില്‍ നേരിടേണ്ടി വരുമെന്നാണ് സൂചന. പതിനാല് വര്‍ഷം നീണ്ട കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ഭരണത്തിനാകും ഇതോടെ തിരശീല വീഴുക. കനത്ത ഭരണവിരുദ്ധ വികാരം രാജ്യത്ത് നിലനില്‍ക്കുന്നുണ്ടെന്നാണ് അഭിപ്രായ സര്‍വേ ഫലങ്ങള്‍ വ്യക്തമാക്കുന്നത്.

വടക്ക് കിഴക്കന്‍ ഇംഗ്ലണ്ടിലെ ഹഗ്ട്ടന്‍, സുന്ദര്‍ലാന്‍ഡ് മണ്ഡലങ്ങളിലെ വിജയത്തോടെയാണ് ലേബര്‍ പാര്‍ട്ടിയുടെ വിജയ തേരോട്ടം തുടങ്ങിയിരിക്കുന്നത്. ലേബറിന്‍റെ ബ്രിജിത്ത് ഫിലിപ്പ്സണ്‍ ആണ് രാജ്യത്തെ ആദ്യ വിജയി.

അഭിപ്രായ സര്‍വേ ഫലങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ കണ്‍സര്‍വേറ്റീവിന് വേണ്ടി പ്രവര്‍ത്തിച്ചവര്‍ക്കെല്ലാം ഋഷി സുനക് സാമൂഹ്യമാധ്യമങ്ങളിലൂടെ നന്ദി അറിയിച്ചു. നൂറ് കണക്കിന് കണ്‍സര്‍വേറ്റീന് സ്ഥാനാര്‍ഥികള്‍, ആയിരക്കണക്കിന് കണ്‍സര്‍വേറ്റീവ് പ്രവര്‍ത്തകര്‍, ലക്ഷക്കണക്കിന് വോട്ടര്‍മാര്‍ എന്നിവര്‍ക്കാണ് നന്ദി അറിയിച്ചിട്ടുള്ളത്. നിങ്ങളുടെ പിന്തുണയ്ക്കും കഠിനാധ്വാനത്തിനും നന്ദി എന്നും സുനക് കുറിച്ചു.

ലേബര്‍ പാര്‍ട്ടിക്ക് ഭൂരിപക്ഷം നല്‍കിയാല്‍ രാജ്യത്ത് കടുത്ത നികുതി വര്‍ധനയുണ്ടാകുമെന്ന് പറഞ്ഞായിരുന്നു ഋഷി സുനക് വോട്ട് തേടിയത്. ഇംഗ്ലണ്ട്, സ്‌കോട്ട്ലന്‍ഡ്, വെയില്‍സ്, വടക്കന്‍ അയര്‍ലന്‍ഡ് എന്നിവിടങ്ങളിലെല്ലാം സ്ഥാനാര്‍ഥികളുണ്ട്. ഫസ്റ്റ് പാസ്റ്റ് പോസ്റ്റ് സംവിധാനത്തില്‍ 326 സീറ്റുകളാണ് അധികാരത്തില്‍ എത്താന്‍ വേണ്ടത്. ലേബറിനും കണ്‍സര്‍വേറ്റീവിനും പുറമെ, ലിബറല്‍ ഡെമോക്രാറ്റ്സ്, ഗ്രീന്‍പാര്‍ട്ടി, സ്‌കോട്ടിഷ് നാഷണല്‍ പാര്‍ട്ടി, എസ്‌ഡിഎല്‍പി, ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാര്‍ട്ടി, സിന്‍ ഫയന്‍, പ്ലയഡ് സിര്‍മു, വര്‍ക്കേഴ്‌സ് പാര്‍ട്ടി, കുടിയേറ്റ വിരുദ്ധ പരിഷ്‌ക്കരണ പാര്‍ട്ടി തുടങ്ങിയവരും ജനവിധി തേടുന്നുണ്ട്.

Also Read: ബ്രിട്ടന്‍ പോളിങ് ബൂത്തിലേക്ക്, ഋഷി സുനകിന്‍റെ ഭാവി തുലാസില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.