അങ്കാറ : തുര്‍ക്കി എയ്‌റോസ്‌പേസ് ആന്‍ഡ് ഡിഫന്‍സ് കമ്പനിയായ ടര്‍ക്കിഷ് എയ്‌റോസ്‌പേസ് ഇന്‍ഡസ്‌ട്രീസ് (TUSAS) ആസ്ഥാനത്തുണ്ടായ ഭീകരാക്രമണത്തില്‍ മരണം അഞ്ചായി. സംഭവത്തില്‍ 22 പേര്‍ക്ക് പരിക്കേറ്റതായും തുര്‍ക്കി ആഭ്യന്തര മന്ത്രി അലി യെര്‍ലികായയെ ഉദ്ധരിച്ച് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്‌തു. ഇന്നലെ ആണ് തുസാസ് ആസ്ഥാനത്ത് ഭീകരാക്രമണം ഉണ്ടായത്.
ആക്രമണത്തില്‍ പങ്കാളികളായ രണ്ട് ഭീകരരെ വധിച്ചുവെന്ന് അലി യെര്‍ലികായ എക്‌സില്‍ പങ്കിട്ട ഒരു പോസ്റ്റില്‍ അറിയിച്ചു. 'നിര്‍ഭാഗ്യവശാല്‍ ആക്രമണത്തില്‍ ഞങ്ങളുടെ അഞ്ച് പേര്‍ രക്തസാക്ഷികളായി. 22 പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ മൂന്ന് പേര്‍ ചികിത്സയ്‌ക്ക് ശേഷം ആശുപത്രി വിട്ടു. ബാക്കിയുള്ള 19 പേര്‍ ചികിത്സയിലാണ്.' -അലി യെര്‍ലികായ പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ആക്രമണ സമയത്ത് തുര്‍ക്കി പ്രസിഡന്‍റ് റജബ് ത്വയ്യിബ് എര്‍ദോഗന്‍ റഷ്യന്‍ പ്രസിഡന്‍റ് വ്ലാദിമിര്‍ പുടിനുമായി ചര്‍ച്ചയിലായിരുന്നു. ഹീനമായ ഭീകരാക്രമണമെന്ന് എര്‍ദോഗന്‍ അപലപിച്ചതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.
പ്രാദേശിക സമയം വൈകിട്ട് 3.30നായിരുന്നു ആക്രമണം. സംഭവത്തിന് പിന്നാലെ പ്രാദേശിക മാധ്യമങ്ങള്‍ ആക്രമണത്തിന് ശേഷമുള്ള ദൃശ്യങ്ങള്‍ പുറത്തുവിട്ടിരുന്നു.
Also Read: ഇന്ന് ഐക്യരാഷ്‌ട്രസഭാ ദിനം, അറിയാം സഭയുടെ രൂപീകരണവും ഇന്ത്യയുടെ പങ്കും അടക്കമുള്ള വസ്‌തുതകള്‍