വാഷിങ്ടൺ : യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ നിന്ന് പുറത്തുപോകാൻ നിർബന്ധിതനായതാണെന്ന് റിപ്പബ്ലിക്കൻ പ്രസിഡൻ്റ് സ്ഥാനാർഥി ഡൊണാൾഡ് ട്രംപ്. ഇത് ഡെമോക്രാറ്റിക് പാർട്ടിയുടെ അട്ടിമറിയാണെന്നും ട്രംപ് ആരോപിച്ചു. ശനിയാഴ്‌ച മിനസോട്ടയിൽ തെരഞ്ഞെടുപ്പ് റാലിക്കിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജോ ബൈഡനെ പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് ഒഴിപ്പിക്കാന്‍ ഭീഷണിപ്പെടുത്തിയതായും ട്രംപ് പറഞ്ഞു. ജോയോട്, താൻ പ്രസിഡൻ്റാണെന്ന് ട്രംപ് അവകാശപ്പെട്ടു. 25-ാം ഭേദഗതി കാട്ടി അവർ ബൈഡനെ ഭീഷണിപ്പെടുത്തി. ബൈഡന്‍ ശാരീരികമായും വൈജ്ഞാനികമായും തളര്‍ന്നതായും അവര്‍ പറഞ്ഞു. സ്വമേധയാ പുറത്ത് പോയില്ലെങ്കില്‍ 25-ാം ഭേദഗതി ഉപയോഗിച്ച് പുറത്താക്കുമെന്ന് അവര്‍ ഭീഷണിപ്പെടുത്തിയെന്നും ട്രംപ് പറഞ്ഞു.
മുൻ പ്രസിഡൻ്റ് ജോൺ എഫ് കെന്നഡിയുടെ കൊലപാതകത്തിന് ശേഷം പ്രസിഡൻ്റിൻ്റെ അനന്തരാവകാശം നിർണ്ണയിക്കാൻ യുഎസ് ഭരണഘടന കൊണ്ടുവന്നതാണ് 25-ാം ഭേദഗതി. ഒരു പ്രസിഡൻ്റിന് ശാരീരികമായി കഴിവില്ല എന്ന് വ്യക്തമായാല്‍ അവരെ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യാന്‍ വൈസ് പ്രസിഡൻ്റിനും ക്യാബിനറ്റിനും ഭേദഗതി അധികാരം നൽകുന്നുണ്ട്. ഇത് കാട്ടിയാണ് ബൈഡനെ പാര്‍ട്ടി ഭീഷണിപ്പെടുത്തിയതെന്നും ബൈഡന്‍ ധീരനാണ് എന്ന തരത്തില്‍ വരുന്ന വാര്‍ത്തകള്‍ വ്യാജമാണ് എന്നും ട്രംപ് പറഞ്ഞു.