ETV Bharat / international

ട്രൂഡോയ്‌ക്ക് വിശ്വാസ്യത നഷ്‌ടപ്പെട്ടു; ഇന്ത്യയുടെ ആരോപണങ്ങള്‍ ശരിവയ്‌ക്കുന്ന വെളിപ്പെടുത്തലുമായി കനേഡിയന്‍ മാധ്യമപ്രവര്‍ത്തകന്‍, കാനഡ ഭീകരരെ പിന്തുണയ്ക്കുന്നുവെന്നും ആരോപണം - INDIA AND CANADA TENSION

കാനഡ ഭീകരരുടെ സുരക്ഷിത ഇടമാണെന്ന ഇന്ത്യയുടെ ആരോപണങ്ങള്‍ ശരിവയ്ക്കുന്ന വെളിപ്പെടുത്തലുമായി കനേഡിയന്‍ മാധ്യമപ്രവര്‍ത്തകന്‍ ഡാനിയല്‍ ബോര്‍ഡ്‌മാന്‍.

Canadian journalist Daniel Bordman  Prime Minister Justin Trudeau  India and Canada tension  hardeep singh nijjar
Canadian journalist Daniel Bordman (ANI)
author img

By ETV Bharat Kerala Team

Published : Oct 15, 2024, 10:22 AM IST

ഒട്ടാവ: ഇന്ത്യ-കാനഡ ബന്ധം വഷളാകുന്നതിനിടെ, പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ നേതൃത്വത്തില്‍ എല്ലാ വിശ്വാസവും നഷ്‌ടപ്പെട്ടെന്ന ആരോപണവുമായി കനേഡിയന്‍ മാധ്യമപ്രവര്‍ത്തകന്‍ ഡാനിയല്‍ ബോഡ്‌മാന്‍. ഇരുരാജ്യങ്ങളിലെയും നയതന്ത്ര പ്രതിനിധികളെ പുറത്താക്കിയത് രണ്ട് രാജ്യങ്ങളുടെയും നയതന്ത്ര ബന്ധത്തില്‍ വര്‍ധിച്ച് വരുന്ന വിടവിനുള്ള തെളിവാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

വര്‍ധിച്ച് വരുന്ന തീവ്രവാദം തടയാന്‍ കനേഡിയന്‍ സര്‍ക്കാര്‍ യാതൊരു നടപടികളും കൈക്കൊള്ളുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്ന് ഭീകരര്‍ക്ക് ലഭിക്കുന്ന പിന്തുണയ്ക്ക് വലിയ വില കൊടുക്കേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ മാത്രമല്ല പ്രശ്‌നങ്ങള്‍ നേരിടുന്നതെന്നും മറിച്ച് കാനഡയിലെ വിവിധ ന്യൂനപക്ഷങ്ങള്‍ക്ക് ഇത്തരം വെല്ലുവിളിയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഇന്ത്യന്‍ നയതന്ത്രജ്ഞര്‍ നേരിടുന്ന വെല്ലുവിളികളും കാനഡയിലെ ക്ഷേത്രങ്ങളില്‍ ഖാലിസ്ഥാന്‍ അനുകൂല മുദ്രാവാക്യങ്ങള്‍ എഴുതി വയ്ക്കുന്നതുമടക്കമുള്ള വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി ആയിരുന്ന ബോര്‍ഡ്‌മാന്‍റെ ആരോപണങ്ങള്‍. ജിഹാദികള്‍ ഞങ്ങളുടെ തെരുവുകളിലൂടെ മുദ്രാവാക്യം മുഴക്കി ജാഥകള്‍ നടത്തുന്നു. എല്ലാ ജൂതന്‍മാരെയും കൊലപ്പെടുത്തി വംശീയ ശുദ്ധീകരണം നടത്താന്‍ പരസ്യമായി ആഹ്വാനം ചെയ്യുന്നു. ഒരു ജൂത പള്ളിക്കൂടത്തില്‍ രണ്ട് പ്രാവശ്യം വെടിവയ്‌പുണ്ടായി. ജൂത പെണ്‍പ്പള്ളിക്കൂടത്തിലേക്ക് തുളച്ച് കയറിയത് പന്ത്രണ്ട് വെടിയുണ്ടകളാണ്. ക്രൈസ്‌ത ആരാധനാലയങ്ങളും തകര്‍ക്കപ്പെടുന്നുവെന്നും ബോഡ്‌മാന്‍ ചൂണ്ടിക്കാട്ടി.

കാനഡയിലെ ജൂതന്‍മാര്‍ക്ക് സുരക്ഷിതത്വം ഇല്ലായിരിക്കുന്നു. ഹിന്ദുക്കളും ക്രൈസ്‌തവരും അതേ നിലയിലാണ്. ഇവരുടെ പള്ളികള്‍ ചുട്ടെരിക്കപ്പെടുന്നു. കഴിഞ്ഞ കുറച്ച് വര്‍ഷത്തിനിടെ 100 ലേറെ പള്ളികള്‍ തകര്‍ക്കപ്പെട്ടു. കാനഡയെ സ്‌നേഹിക്കുന്ന, കാനഡയിലെ നിയമങ്ങള്‍ അനുസരിക്കുന്ന കനേഡിയന്‍ പൗരന്‍മാര്‍ വലിയ പ്രതിസന്ധിയിലകപ്പെട്ടിരിക്കുന്നു. ഇവരെ കുറ്റവാളികളായി ഗണിക്കുന്നു.

അതേസമയം ഭീകരര്‍ ഇവിടെ അരങ്ങ് തകര്‍ക്കുന്നു. കാനഡയിലെ ഇന്ത്യന്‍ സമൂഹം വലിയ പ്രതിസന്ധികളാണ് നേരിടുന്നത്. കാനഡയെ സ്നേഹിക്കുന്നവര്‍ അക്രമികപ്പെടുമ്പോള്‍ രാജ്യത്തെ വെറുക്കുന്നവര്‍ അവിടെ വിലസുന്നു. ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കൊലപാതകവും ഇന്ത്യന്‍ മന്ത്രിമാരെ കൊലപ്പെടുത്തുമെന്ന ഭീഷണിയുമടക്കം ഖാലിസ്ഥാന്‍വാദികളുടെ പേരില്‍ നിലനില്‍ക്കുന്നുണ്ട്.

ട്രൂഡോയുടെ കക്ഷിക്ക് അടുത്തിടെ നടന്ന തെരഞ്ഞെടുപ്പില്‍ വലിയ തോല്‍വി നേരിട്ടിരുന്നു. അത് കൊണ്ട് തന്നെ ഇനിയൊരു അവസരം ട്രൂഡോയ്ക്ക് കിട്ടാനുള്ള സാഹചര്യം കുറവാണെന്ന വിലയിരുത്തലുമുണ്ട്. ലിബറലുകള്‍ തിരിച്ചടി നേരിടുമെന്ന വിലയിരുത്തലുണ്ടാകുമ്പോള്‍ കണ്‍സര്‍വേറ്റീവുകള്‍ മൃഗീയ ഭൂരിപക്ഷം കിട്ടുമെന്ന പ്രതീക്ഷയും പുലര്‍ത്തുന്നു. അതേസമയം ചില അഭിപ്രായ സര്‍വേകളില്‍ കണ്‍സര്‍വേറ്റീവുകള്‍ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നാണ് വിലയിരുത്തുന്നത്.

അതേസമയം കനേഡിയൻ പ്രധാനമന്ത്രി ട്രൂഡോയുടെ ഇന്ത്യയോടുള്ള ശത്രുത വളരെക്കാലമായി തെളിയിക്കപ്പെട്ടിട്ടുണ്ടെന്നും കാനഡയിലെ ഇന്ത്യൻ നയതന്ത്രജ്ഞരെയും കമ്മ്യൂണിറ്റി നേതാക്കളെയും ഉപദ്രവിക്കാനും ഭീഷണിപ്പെടുത്താനും അക്രമാസക്തരായ തീവ്രവാദികൾക്കും ഭീകരർക്കും അദ്ദേഹത്തിന്‍റെ സർക്കാർ ബോധപൂർവം ഇടം നൽകിയിട്ടുണ്ടെന്നും പ്രസ്‌താവനയിൽ ഇന്ത്യ പറഞ്ഞു.

കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ കഴിഞ്ഞ വർഷം പാർലമെന്‍റിൽ നടത്തിയ പ്രസംഗത്തിൽ ഖാലിസ്ഥാനി ഭീകരൻ ഹർദീപ് സിങ്‌ നിജ്ജാറിനെ കൊലപ്പെടുത്തിയതിൽ ഇന്ത്യയുടെ പങ്കുണ്ടെന്ന് തനിക്ക് വിശ്വസനീയമായ തെളിവുകളുണ്ടെന്ന് അവകാശപ്പെട്ടതിനെ തുടർന്ന് ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം വഷളായി. 2020-ൽ ഇന്ത്യയുടെ ദേശീയ അന്വേഷണ ഏജൻസി ഭീകരനായി പ്രഖ്യാപിച്ച നിജ്ജാർ, 2023 ജൂണിൽ സറേയിലെ ഒരു ഗുരുദ്വാരയ്ക്ക് പുറത്ത് വെടിയേറ്റ് മരിച്ചു.

ഇന്ത്യ ഈ ആരോപണങ്ങളെ ശക്തമായി നിഷേധിച്ചു. കാനഡ തങ്ങളുടെ രാജ്യത്ത് തീവ്രവാദികൾക്കും ഇന്ത്യാവിരുദ്ധർക്കും ഇടം നൽകിയെന്നും കുറ്റപ്പെടുത്തി.

Also Read: വീണ്ടും 'മുറിവേറ്റ്' ഇന്ത്യ-കാനഡ ബന്ധം; നയതന്ത്ര ഉദ്യാഗസ്ഥരെ പരസ്‌പരം പുറത്താക്കി, കനേഡിയൻ സര്‍ക്കാരില്‍ വിശ്വാസം നഷ്‌ടപ്പെട്ടെന്നും ഇന്ത്യ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.