ETV Bharat / international

കൊവിഡ് അവസാനിച്ചില്ല; പുതിയ ബൂസ്‌റ്റര്‍ വാക്‌സിൻ ഡോസ് വരുന്നു, നിങ്ങള്‍ സ്വീകരിക്കണോ? അറിയാം വിശദമായി - LATEST COVID BOOSTER

ഓസ്‌ട്രേലിയയുടെ തെറപ്പ്യൂട്ടിക് ഗുഡ്‌സ് അഡ്‌മിനിസ്‌ട്രേഷൻ (TGA) അടുത്തിടെ ഒരു പുതിയ കൊവിഡ് ബൂസ്‌റ്ററിന് അംഗീകാരം നൽകി

COVID NEW VACCINE  BOOSTER DOSE  കൊവിഡ്  വാക്‌സിൻ
Representative image (Etv Bharat, getty image)
author img

By PTI

Published : Nov 18, 2024, 10:18 AM IST

കൊവിഡിന്‍റെ ഒരു ഭീതിജനകമായ കാലഘട്ടത്തിലൂടെ കടന്നുപോയവരാണ് നമ്മള്‍. ലോകത്താകമാനം ആശങ്ക സൃഷ്‌ടിച്ച കൊവിഡ് ചൈനയിലെ വുഹാനിലെ ഒരു ലാബില്‍ നിന്നാണ് പൊട്ടിപുറപ്പെട്ടത്. 2020 ജനുവരിയിലായിരുന്നു ഇന്ത്യയില്‍ ആദ്യത്തെ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്‌തത്. രാജ്യത്ത് ആദ്യമായി രോഗബാധ സ്ഥിരീകരിച്ചത് 2020 ജനുവരി 30-ന് കേരളത്തിലെ തൃശൂർ ജില്ലയിൽ ആയിരുന്നു. ചൈനയിലേക്ക് പഠനാവശ്യത്തിന് പോയി തിരിച്ചെത്തിയ വിദ്യാര്‍ഥികള്‍ക്കായിരുന്നു കൊവിഡ് സ്ഥിരീകരിച്ചത്. വേള്‍ഡോമീറ്ററിന്‍റെ കണക്കുപ്രകാരം ലോകത്താകമാനം 70 ലക്ഷത്തിലധികം പേര്‍ കൊവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്.

ഇന്ത്യയിലാകെ 4 കോടിയിലധികം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും 5 ലക്ഷത്തോളം പേര്‍ മരണപ്പെടുകയും ചെയ്‌തിരുന്നു. 2020 ലാണ് ആദ്യ കൊവിഡ് വകഭേദം റിപ്പോര്‍ട്ട് ചെയ്‌തത്. എന്നാല്‍ പിന്നീട് അങ്ങോട്ട് ഓരോ കാലഘട്ടത്തിലും വ്യത്യസ്‌ത വകഭേദങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സ്ഥിതിയുണ്ടായി. ഇതിനെയെല്ലാം പ്രതിരോധിക്കാൻ കൊവിഡ് വാക്‌സിനും നിര്‍മിച്ചിരുന്നു. കൊവിഷീല്‍ഡ്, കൊവാക്‌സിൻ ഉള്‍പ്പെടെയുള്ള വാക്‌സിനുകളും ഭൂരിഭാഗം ജനങ്ങളും സ്വീകരിച്ചു. ഒന്ന്, രണ്ട്, ബൂസ്‌റ്റര്‍ ഡോസുകളായാണ് ഭൂരിഭാഗംപേരും വാക്‌സിൻ എടുത്തത്.

എന്താണ് പുതിയ ബൂസ്‌റ്റര്‍ ഡോസ്?

എന്നാല്‍ ആദ്യ കൊവിഡ് റിപ്പോര്‍ട്ട് ചെയ്‌ത് 4 വര്‍ഷങ്ങള്‍ക്കിപ്പുറവും കൊവിഡിന്‍റെ വ്യത്യസ്‌ത വകഭേദങ്ങള്‍ ലോകത്ത് പലയിടങ്ങളിലായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇതിനെ പ്രതിരോധിക്കാനായി ഇപ്പോള്‍ ഓസ്‌ട്രേലിയയുടെ തെറപ്പ്യൂട്ടിക് ഗുഡ്‌സ് അഡ്‌മിനിസ്‌ട്രേഷൻ (TGA) അടുത്തിടെ ഒരു പുതിയ കൊവിഡ് ബൂസ്‌റ്ററിന് അംഗീകാരം നൽകി. ഒമിക്‌റോണിന്‍റെ ജെഎൻ.1 സബ് വേരിയന്‍റിനെ പ്രതിരോധിക്കാനാണ് ഫൈസർ എന്ന കമ്പനി പുതിയ ബൂസ്‌റ്റര്‍ ഡോസ് വികസിപ്പിച്ചെടുത്തത്.

ലോകത്ത് അതിവേഗം പടരുന്ന വൈറസായ SARS-CoV-2-നെ പ്രതിരോധിക്കുന്നതിന്‍റെ ഭാഗമായി പുറത്തിറക്കിയ അഞ്ചാമത്തെ കൊവിഡ് വാക്‌സിനാണിത്. കൊവിഡ് വന്ന് പോയിട്ട് ഇത്രകാലമായിട്ടും നമ്മള്‍ ഇനിയും വാക്‌സിൻ എടുക്കേണ്ടതുണ്ടോ എന്ന് ചിന്തിക്കുന്നവരാകും ഭൂരിഭാഗംപേരും, എന്നാല്‍ ഈ കൊവിഡ് ബൂസ്‌റ്റര്‍ വാക്‌സിൻ നമ്മള്‍ സ്വീകരിക്കേണ്ടതുണ്ടോ എന്നതിന് മുമ്പായി കുറച്ചു കാര്യങ്ങള്‍ പരിഗണിക്കാം.

നമ്മള്‍ ഈ വാക്‌സിൻ എടുക്കണോ?

mRNA സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയാണ് പുതിയ ബൂസ്‌റ്റര്‍ പുറത്തിറക്കിയത്. ഒരു പ്രത്യേക പ്രോട്ടീൻ ഉൽപ്പാദിപ്പിക്കാൻ ഈ സാങ്കേതികവിദ്യ നമ്മുടെ കോശങ്ങളോട് നിർദേശിക്കുന്നു. SARS-CoV-2 പോലുള്ള മാരകമായ വൈറസുകളെ പ്രതിരോധിക്കാൻ ഈ ബൂസ്‌റ്റര്‍ ഡോസ് സഹായിക്കും. ആന്‍റിബോഡികൾ ഉല്‍പാദിപ്പിക്കാൻ ഇത് രോഗപ്രതിരോധ സംവിധാനത്തെ സഹായിക്കുന്നു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

മുമ്പ് നമ്മള്‍ വാക്‌സിനുകള്‍ സ്വീകരിച്ചിട്ടുണ്ടെങ്കിലും ഓരോ കാലത്തും കൊവിഡ് വൈറസിന്‍റെ പല വകഭേദങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതുകൊണ്ട് തന്നെ നമ്മുടെ ആന്‍റിബോഡികള്‍ക്ക് ഫലപ്രദമായി ഇത്തരം വൈറസുകളെ പ്രതിരോധിക്കാൻ സാധിക്കില്ല. ഈ സാഹചര്യത്തില്‍ ഏറ്റവും പുതിയ ബൂസ്‌റ്റര്‍ ഡോസുകള്‍ എടുക്കുകയും ആന്‍റിബോഡി ഉല്‍പാദിപ്പിക്കുകയും ചെയ്യുന്നതാണ് ഉചിതമെന്ന് വിദഗ്‌ധര്‍ പറയുന്നു.

ആര്‍ക്കൊക്കെ ഈ ബൂസ്‌റ്റര്‍ വാക്‌സിൻ എടുക്കാം?

ഓരോ കാലഘട്ടത്തിലും പുതിയ കൊവിഡ് വകഭേദങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനാല്‍ മുമ്പ് സ്വീകരിച്ച വാക്‌സിനുകള്‍ ഫലപ്രദമാകണമെന്നില്ലെന്ന് വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നു. വാക്‌സിൻ എടുക്കുന്ന സമയത്ത് മികച്ച രീതിയില്‍ ആന്‍റിബോഡികള്‍ ഉല്‍പാദിപ്പിക്കും, എന്നാല്‍ ഓരോ മാസം കഴിയുംതോറും കൊവിഡിനെ പ്രതിരോധിക്കാനുള്ള ഈ ആന്‍റിബോഡികള്‍ കുറഞ്ഞുവരുന്നു.

ആരോഗ്യ വിദഗ്‌ധരുടെ നിര്‍ദേശുപ്രകാരം 65-നും 74-നും ഇടയിൽ പ്രായമുള്ള മുതിർന്നവർ ഓരോ 12 മാസത്തിലും ഒരു ബൂസ്‌റ്റര്‍ സ്വീകരിക്കേണ്ടതുണ്ട്. ഈ പ്രായക്കാര്‍ക്ക് ഓരോ ആറുമാസത്തിലും വേണമെങ്കിലും വാക്‌സിൻ എടുക്കാം. 75 വയസിനു മുകളിലുള്ള മുതിർന്നവർ ഓരോ ആറുമാസത്തിലും ബൂസ്‌റ്റര്‍ ഡോസ് എടുക്കേണ്ടതുണ്ട്.

18 നും 64 നും ഇടയിൽ പ്രായമുള്ളവർക്ക് ഓരോ 12 മാസത്തിന് ശേഷവും ബൂസ്‌റ്റര്‍ സ്വീകരിക്കാം. ജനിതക വൈകല്യങ്ങൾ, അണുബാധകൾ, കാൻസർ, സ്വയം രോഗപ്രതിരോധ രോഗങ്ങൾ, പ്രമേഹം, ശ്വാസകോശ രോഗങ്ങൾ, അവയവം മാറ്റിവയ്ക്കൽ എന്നിവ ഉൾപ്പെടെയുള്ള രോഗങ്ങള്‍ ഇല്ലാത്തവരാണ് കൊവിഡ് ബൂസ്‌റ്റര്‍ ഡോസ് എടുക്കേണ്ടതെന്നും വിദഗ്‌ധര്‍ നിര്‍ദേശിക്കുന്നു.

Read Also: 'മണിപ്പൂരിലേക്ക് പോകാതെ മോദി ലോകം ചുറ്റുന്നു': മല്ലികാര്‍ജുൻ ഖാര്‍ഗെ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.