ETV Bharat / international

പാകിസ്ഥാനിലെ ചാവേര്‍ ബോംബാക്രമണം; കൊല്ലപ്പെട്ട ആറു പേരില്‍ അഞ്ച് പേരും ചൈനാക്കാര്‍, അപലപിച്ച് ചൈന - Suicide Bomb Attack In Pakistan - SUICIDE BOMB ATTACK IN PAKISTAN

പാകിസ്ഥാനിലെ ചാവേര്‍ ബോംബാക്രമണത്തില്‍ ആറ് മരണം. അഞ്ചുപേരും ചൈനാക്കാര്‍.

5 CHINESE NATIONALS AMONG 6 KILLED  SUICIDE BOMB ATTACK IN PAKISTAN  CHINA CONDEMNS ATTACK  DASU HYDROPOWER PROJECT
5 Chinese Nationals Among 6 Killed In Suicide Bomb Attack In Pakistan; China Condemns Attack
author img

By ETV Bharat Kerala Team

Published : Mar 26, 2024, 10:29 PM IST

ഇസ്‌ലാമാബാദ്: പാകിസ്ഥാനിലെ ചാവേര്‍ ബോംബ് സ്ഫോടനത്തില്‍ ആറ് പേര്‍ കൊല്ലപ്പെട്ടു. ഇതില്‍ അഞ്ച് പേരും ചൈനീസ് പൗരന്‍മാരാണ്. ആക്രമണത്തെ ചൈന അപലപിച്ചു. സ്ഫോടക വസ്‌തുക്കള്‍ നിറച്ച വാഹനം ഒരു ബസിലേക്ക് ഇടിച്ച് കയറ്റുകയായിരുന്നു. പാകിസ്ഥാനിലെ പ്രശ്‌നബാധിത മേഖലയായ വടക്കന്‍ പ്രവിശ്യയിലുള്ള ഖൈബര്‍ പഖ്‌തുണ്‍ഖ്വയിലാണ് സംഭവം.

ഇവിടെ ഡസു ഹൈഡ്രോപവര്‍ പ്രൊജക്‌ടുമായി ബന്ധപ്പെട്ട ജോലികളില്‍ ഏര്‍പ്പെട്ടിരുന്ന ചൈനീസ് പൗരന്‍മാരാണ് കൊല്ലപ്പെട്ടത്. നിരവധി പേര്‍ക്ക് പരിക്കുണ്ട്. ഇസ്ലാമാബാദില്‍ നിന്ന് കൊഹിസ്ഥാനിലേക്ക് പോകുകയായിരുന്ന ബസിന് നേരെയാണ് ആക്രമണമുണ്ടായത്. അഞ്ച് ചൈനീസ് പൗരന്‍മാരും അവരുടെ പാകിസ്ഥാനി ഡ്രൈവറുമാണ് കൊല്ലപ്പെട്ടതെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ അലി ഗന്ദപൂര്‍ പറഞ്ഞു. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.

Also Read:ഭീകരാക്രമണത്തിന്‍റെ ഉത്തരവാദിത്തം യുക്രെയ്‌നിന്, ഗുരുതര പ്രത്യാക്രമണങ്ങൾ നേരിടേണ്ടിവരും; വ്‌ളാഡിമിർ പുടിൻ - Moscow Blast

പാകിസ്ഥാനിലെ ചൈനീസ് സ്ഥാനപതി കാര്യാലയം സംഭവത്തെ അപലപിച്ചു. ഇരയായവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു. പാകിസ്ഥാന്‍ അധികൃതരുമായി ചേര്‍ന്ന് തുടര്‍ നടപടികള്‍ കൈക്കൊള്ളുമെന്നും അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.