കൊളംബോ: ചരിത്രത്തിലാദ്യമായി രണ്ടാം ഘട്ടത്തിലേക്ക് കടന്ന് ശ്രീലങ്കയിലെ വോട്ടെണ്ണല്‍. സ്ഥാനാര്‍ഥികള്‍ക്കാര്‍ക്കും 50 ശതമാനത്തിലധികം വോട്ട് നേടാനാകാത്ത സാഹചര്യത്തിലാണ് വോട്ടെണ്ണല്‍ രണ്ടാം ഘട്ടത്തിലേക്ക് കടന്നത്. മാർക്‌സിസ്‌റ്റ് ജനത വിമുക്തി പെരമുന പാർട്ടിയുടെ വിശാല മുന്നണിയായ നാഷണൽ പീപ്പിൾസ് പവറിന്‍റെ (എൻപിപി) അനുര കുമാര ദിസനായകെയാണ് നിലവില്‍ മുന്നിട്ട് നില്‍ക്കുന്നത്.
39.52 ശതമാനം വോട്ടുകൾ നേടിയാണ് ഇടത് സ്ഥാനാര്‍ഥിയുടെ മുന്നേറ്റം. പ്രതിപക്ഷ നേതാവ് സമാഗി ജന ബലവേഗയയുടെ സജിത് പ്രേമദാസയാണ് 34.28 ശതമാനം വോട്ടുമായി രണ്ടാം സ്ഥാനത്ത്.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
2022-ലെ സാമ്പത്തിക തകർച്ചയ്ക്ക് ശേഷം ശ്രീലങ്ക ആദ്യമായാണ് തെരഞ്ഞെടുപ്പ് അഭിമുഖീകരിക്കുന്നത്. ശനിയാഴ്ചയാണ് വോട്ടെടുപ്പ് നടന്നത്. കേവല ഭൂരിപക്ഷം ലഭിക്കുന്ന പ്രസിഡന്‍റ് സ്ഥാനാര്‍ഥിയെയാണ് വിജയിയായി പ്രഖ്യാപിക്കുക.
കേവല ഭൂരിപക്ഷം നേടാനായില്ലെങ്കിൽ രണ്ടാമത്തെയും മൂന്നാമത്തെയും ചോയ്‌സ് വോട്ടുകൾ കണക്കിലെടുത്ത് രണ്ടാം റൗണ്ട് വോട്ടെണ്ണൽ നടത്തും. ക്യുമുലേറ്റീവ് വോട്ടുകളും മുൻഗണന വോട്ടുകളും എണ്ണിക്കഴിഞ്ഞാൽ പുതിയ പ്രസിഡന്‍റിനെ തെരഞ്ഞെടുത്തതായി പ്രഖ്യാപിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ചെയര്‍മാന്‍ ആര്‍എംഎഎല്‍ രത്‌നായകെ പറഞ്ഞു.
സ്ഥാനാർഥികൾ എല്ലായിപ്പോഴും ഒന്നാം മുൻഗണന വോട്ടുകളുടെ അടിസ്ഥാനത്തിൽത്തന്നെ വ്യക്തമായ ഭൂരിപക്ഷത്തില്‍ വിജയിക്കുന്നതായിരുന്നു ശ്രീലങ്കയുടെ ഇതുവരെയുള്ള ചരിത്രം. എന്നാല്‍ ഇത്തവണ ഈ പതിവിന് മാറ്റം വന്നിരിക്കുകയാണ്.
Also Read: ശ്രീലങ്കൻ തെരഞ്ഞെടുപ്പ്; ഇന്ത്യക്ക് നിർണായകമാകുന്നതെങ്ങനെ?