പുതുക്കോട്ടെ/ശ്രീലങ്ക: നെടുത്തീവിന് സമീപത്ത് നിന്ന് മീന്‍പിടിച്ച മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ സേന പിടികൂടി. 22 മീന്‍പിടുത്തക്കാരെയും ഇവരുടെ മൂന്ന് യന്ത്രവത്കൃത വള്ളങ്ങളും പിടിച്ചെടുത്തു(22 TN Fishermen Jailed).
കാരക്കല്‍, പുതുക്കോട്ടെ ജില്ലകളില്‍ നിന്ന് മീന്‍പിടിക്കാന്‍ അനുമതി ലഭിച്ചതോടെയാണ് ഇവര്‍ കഴിഞ്ഞ ദിവസം കടലില്‍ പോയത്(Sri Lankan Navy). കടലില്‍ പട്രോളിംഗ് നടത്തുകയായിരുന്ന നാവികസേനയാണ് ഇവരെ പിടികൂടിയത്. ഇവരെ കങ്കേശന്‍തുറൈ നാവിക ക്യാമ്പിലേക്ക് കൊണ്ടുപോയി( Kankesanthurai Naval Camp) ചോദ്യം ചെയ്‌തു. പിന്നീട് ഇവരെ പ്രാദേശിക കോടതിയില്‍ ഹാജരാക്കി. ഈ മാസം 22വരെ ഇവരെ ജയിലിലടയ്ക്കാന്‍ കോടതി ഉത്തരവിട്ടു( Neduntheevu).