ETV Bharat / international

ഇന്ത്യൻ മാമ്പഴത്തിൻ്റെ രുചി ഇനി ദക്ഷിണാഫ്രിക്കയിലും; ഇറക്കുമതിക്ക് അനുമതി നൽകി - Indian mangoes to South Africa - INDIAN MANGOES TO SOUTH AFRICA

ദക്ഷിണാഫ്രിക്കയിൽ ഇന്ത്യൻ മാമ്പഴം ഇറക്കുമതി ചെയ്യാനായി അനുമതി ലഭിച്ചതായി എപിഇഡിഎ അസിസ്റ്റൻ്റ് ജനറൽ മാനേജർ.

SOUTH AFRICA IMPORT INDIAN MANGOES  ഇന്ത്യൻ മാമ്പഴം ദക്ഷിണാഫ്രിക്കയിൽ  APEDA  ദക്ഷിണാഫ്രിക്കയിൽ മാമ്പഴ ഇറക്കുമതി
Representative Image (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 18, 2024, 12:34 PM IST

ജോഹന്നാസ്ബർഗ്: വ്യത്യസ്‌ത ഇനം മാമ്പഴങ്ങൾ ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യാൻ അനുമതി നൽകി ദക്ഷിണാഫ്രിക്ക. കഴിഞ്ഞയാഴ്‌ച ഇന്ത്യൻ കോൺസുലേറ്റിൽ നടന്ന 'ഭാരത് മാമ്പഴ ഉത്സവ് 2024' പരിപാടിയിൽ അഗ്രികൾച്ചറൽ ആൻഡ് പ്രോസസ്‌ഡ് ഫുഡ് പ്രോഡക്‌ട്‌സ് എക്‌സ്‌പോർട്ട് ഡെവലപ്‌മെൻ്റ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (എപിഇഡിഎ) അസിസ്റ്റൻ്റ് ജനറൽ മാനേജർ സിമ്മി ഉണ്ണികൃഷ്‌ണനാണ് പ്രഖ്യാപനം നടത്തിയത്. പരിപാടിയിൽ അതിഥികളായി എത്തിയവർക്ക് ഇന്ത്യൻ മാമ്പഴങ്ങളുടെ സാമ്പിൾ കാണാൻ അവസരം ലഭിക്കുകയുണ്ടായി.

ലോകത്തില്‍ ഏറ്റവും കൂടുതൽ മാമ്പഴം ഉത്പാദിപ്പിക്കുന്നത് ഇന്ത്യയാണ്. ആഗോള ഉൽപാദനത്തിൻ്റെ 50 ശതമാനവും മാമ്പഴം ഉൽപ്പാദനം നടക്കുന്നത് ഇന്ത്യയിലാണ്. ദക്ഷിണാഫ്രിക്കയിൽ ഇന്ത്യൻ മാമ്പഴം ഇറക്കുമതി ചെയ്യുന്നതിനും ജനപ്രിയമാക്കുന്നതിനും സഹായിക്കണമെന്ന് വ്യാപാരികളോട് സിമ്മി അഭ്യർത്ഥിച്ചു.

2012ൽ ഇന്ത്യൻ സാധനങ്ങൾ ദക്ഷിണാഫ്രിക്കയിൽ ഇറക്കുമതി ചെയ്യാൻ തുടങ്ങിയത് മുതൽ മാമ്പഴം ഇറക്കുമതി ചെയ്യാൻ അനുമതി ലഭിക്കുന്നതിനായി എല്ലാ വർഷവും എപിഇഡിഎയോട് ആവശ്യപ്പെട്ടിരുന്നതായി ഇന്ത്യൻ ഭക്ഷ്യ ഉത്പന്നങ്ങളുടെ ദക്ഷിണാഫ്രിക്കയിലെ വിതരണക്കാരിൽ പ്രമുഖനായ പ്രണവ് ഖട്ടർ പറഞ്ഞു.

'ഇന്ത്യയിൽ നിന്നുള്ള മാമ്പഴത്തിൻ്റെ പൾപ്പ് വർഷങ്ങളായി ദക്ഷിണാഫ്രിക്കയിൽ ലഭ്യമാണ്. ദക്ഷിണാഫ്രിക്കയിലെ മാമ്പഴ ജ്യൂസോ മാംഗോ ലസ്സിയോ നൽകുന്ന മിക്കവാറും എല്ലാ ഇന്ത്യൻ റെസ്റ്റോറൻ്റുകളിലും ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന പൾപ്പ് ഉപയോഗിക്കുന്നുണ്ട്.' ഖട്ടർ കൂട്ടിച്ചേർത്തു.

Also Read: യുടിഎസ് ആപ്പിലൂടെ ടിക്കറ്റെടുക്കാൻ ഇനി ദൂരപരിധി പ്രശ്‌നമാകില്ല; ടിക്കറ്റ് ബുക്കിങ്ങിന് എന്തൊക്കെ ശ്രദ്ധിക്കാം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.