ETV Bharat / international

സൊമാലിയയിൽ ഇരട്ട സ്‌ഫോടനം; ആറ് പേർ കൊല്ലപ്പെട്ടു, 10 പേർക്ക് പരിക്ക് - Bomb Blasts In Somalia

സൊമാലിയയിൽ രണ്ട് സ്ഥലങ്ങളിയായി ഉണ്ടായ സ്‌ഫോടനത്തിൽ ആറ് പേർ കൊല്ലപ്പെടുകയും 10 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു.

സൊമാലിയ സ്‌ഫോഡനം  TWIN BOMB BLASTS IN SOMALIA  മൊഗാദിഷു ബോംബ് സ്‌ഫോഡനം  SOMALIA AND MOGADISHU BOMB BLASTS
Representative image (ETV Bharat)
author img

By ETV Bharat Kerala Team

Published : Sep 29, 2024, 7:36 AM IST

മൊഗാദിഷു (സൊമാലിയ): സൊമാലിയയിലെ മൊഗാദിഷുവിലും മിഡിൽ ഷാബെല്ലെ മേഖലയിലുമുണ്ടായ ഇരട്ട സ്‌ഫോടനത്തിൽ 6 പേർ കൊല്ലപ്പെട്ടു. മാരകമായ സ്‌ഫോടനങ്ങളില്‍ 6 പേർ കൊല്ലപ്പെടുകയും, 10 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തതതായാണ് പൊലീസ് റിപ്പോർട്ട്.

രണ്ട് വ്യത്യസ്‌ത സ്ഥലങ്ങളിലാണ് സ്‌ഫോടനങ്ങൾ നടന്നത്. ആദ്യത്തെത് പ്രസിഡന്‍റിന്‍റെ ഓഫീസിൽ നിന്ന് ഒരു കിലോമീറ്റർ അകലെ മൊഗാദിഷുവിലെ നാഷണൽ തിയേറ്ററിന് സമീപംവും മറ്റൊന്ന് ജൗഹാർ നഗരത്തിലെ കന്നുകാലി മാർക്കറ്റിലുമാണ്.

ആരാണ് ആക്രമണം നടത്തിയതെന്ന് ഇപ്പോൾ വ്യക്തമായിട്ടില്ലെന്ന് ജൗഹർ പൊലീസ് കമാൻഡർ ബഷീർ ഹസൻ പറഞ്ഞു. എങ്കിലും ഇസ്‌ലാമിസ്‌റ്റ് തീവ്രവാദ സംഘടനയായ അൽ-ഷബാബ് മൊഗാദിഷുവിൽ സ്‌ഫോടനങ്ങളും സായുധ ആക്രമണങ്ങളും നടത്തുന്നതിന് കുപ്രസിദ്ധരാണെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം, സൊമാലിയൻ പ്രധാനമന്ത്രി ഹംസ അബ്‌ദി ബാരെ യുഎൻ ജനറൽ അസംബ്ലിയുടെ 79-ാമത് സെഷനിൽ നടത്തിയ പ്രസംഗത്തിൽ സോമാലിയയുടെ ചില ഭാഗങ്ങൾ കൂട്ടിച്ചേർക്കാനുള്ള എത്യോപ്യയുടെ ശ്രമങ്ങളെക്കുറിച്ച് പറഞ്ഞു. കൂടാതെ തൻ്റെ രാജ്യത്തിൻ്റെ പരമാധികാരം ഉയർത്തിപ്പിടിക്കാൻ അന്താരാഷ്‌ട്ര പിന്തുണ അഭ്യർഥിക്കുകയും ചെയ്‌തു.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ആഗോള സംഘർഷങ്ങൾ ശ്രദ്ധ ആവശ്യപ്പെടുമ്പോൾ, പ്രാദേശിക ഭീഷണികൾ അവഗണിക്കരുതെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. എത്യോപ്യയുടെ സമീപകാല പ്രവർത്തനങ്ങൾ ഉയർത്തുന്ന ഭീഷണികൾ ഹംസ അബ്‌ദി ബാരെ ഉയർത്തിക്കാട്ടി. ഇത് സൊമാലിയയുടെ പ്രാദേശിക സമഗ്രതയുടെ ലംഘനമാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു.

സമാധാന പരിപാലനത്തിന് സുസ്ഥിരമായ ധനസഹായത്തിൻ്റെ നിർണായക ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു. സൊമാലിയയിൽ, തീവ്രവാദത്തെ ചെറുക്കുന്നതിൽ ആഫ്രിക്കൻ യൂണിയൻ സേന സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ഈ ദൗത്യങ്ങളുടെ വിജയം ഉറപ്പാക്കാൻ നൂതനമായ ധനസഹായ പരിഹാരങ്ങളെ പിന്തുണയ്ക്കാൻ അദ്ദേഹം അന്താരാഷ്‌ട്ര സമൂഹത്തോട് അഭ്യർഥിച്ചു.

Also Read : പേജർ സ്ഫോടനം: റിൻസൺ ജോസിന്‍റെ കുടുംബ പശ്ചാത്തലം പരിശോധിച്ച് പൊലീസ് - RINSON JOSE FAMILY BACKGROUND

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.