ETV Bharat / international

സൗദിയിൽ പള്ളിക്കുള്ളിൽ ഇഫ്‌താർ നടത്തുന്നതിന് നിരോധനം; പള്ളി പരിസരത്ത് സംഭാവന ശേഖരിക്കുന്നതിനും വിലക്ക് - സൗദി അറേബ്യ

പള്ളികൾക്കകത്ത് ഇഫ്‌താർ വിരുന്ന് നടത്തുന്നത് വിലക്കി സൗദി അറേബ്യ. ഇമാമുമാർ ഇഫ്‌താറിന് സംഭാവനകള്‍ ശേഖരിക്കുന്നതിനും നിരോധനം.

Iftar  ഇഫ്‌താർ വിരുന്ന്  Saudi Arabia  സൗദി അറേബ്യ  റമദാന്‍
Saudi Arabia Bans Iftars in Mosques
author img

By ETV Bharat Kerala Team

Published : Feb 28, 2024, 6:23 PM IST

ജിദ്ദ: പുണ്യ മാസമായ റമദാനോടനുബന്ധിച്ച് പള്ളികൾക്കകത്ത് ഇഫ്‌താർ വിരുന്ന് നടത്തുന്നത് വിലക്കി സൗദി അറേബ്യ. ഇതുകൂടാതെ ഇഫ്‌താറിനും നോമ്പ് തുറയ്ക്കുമായി ഇമാമുമാർ സംഭാവനകള്‍ ശേഖരിക്കുന്നതിനും വിലക്കുണ്ട്. സൗദി അറേബ്യയുടെ ഇസ്ലാമിക കാര്യ മന്ത്രാലയം ഫെബ്രുവരി 20 ന് പ്രസിദ്ധീകരിച്ച ഉത്തരവിലാണ് ഇഫ്‌താർ വിരുന്നുമായി ബന്ധപ്പെട്ട കർശന നിർദ്ദേശങ്ങളുള്ളത് (Saudi Arabia Bans Iftars in Mosques).

ശുചിത്വം കണക്കിലെടുത്താണ് പള്ളിക്കകത്ത് ഇഫ്‌താർ നിരോധിച്ചെതെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. പള്ളി അങ്കണത്തിലാകണം വിരുന്ന് സംഘടിപ്പിക്കേണ്ടത്. ഇതിനായി താൽക്കാലിക മുറികളോ ടെൻ്റുകളോ ഉപയോഗിക്കരുത്. ഇമാമുമാരുടെയും ബാങ്ക് വിളിക്കുന്നയാളുടെയും (മുഅസ്സിന്‍) ഉത്തരവാദിത്തത്തിലാകണം ഇഫ്‌താറുകൾ. വിരുന്ന് അവസാനിച്ചശേഷം അവിടം വൃത്തിയാക്കേണ്ട ചുമതലയും സംഘാടകരിൽ നിക്ഷിപ്‌തമാണെന്ന് ഉത്തരവ് വ്യക്തമാക്കുന്നു.

ഇതുകൂടാതെ പള്ളികൾക്കുള്ളിൽ ക്യാമറകളുടെ ഉപയോഗം കർശനമായി നിയന്ത്രിക്കുമെന്നും ഉത്തരവിലുണ്ട്. പള്ളികളില്‍ സ്ഥാപിച്ച ക്യാമറകളിലൂടെ പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്‍കുന്ന ഇമാമുമാരെയും മറ്റുള്ളവരെയും ചിത്രീകരിക്കാനോ, അവര്‍ക്ക് ശല്യമുണ്ടാക്കാനോ പാടില്ല. സോഷ്യൽ മീഡിയ ഉൾപ്പെടെയുള്ള വിവിധ പ്ലാറ്റ്‌ഫോമുകളിലൂടെ പ്രാർത്ഥനകൾ പ്രക്ഷേപണം ചെയ്യുന്നതും ഇസ്ലാമിക കാര്യ മന്ത്രാലയം വിലക്കുന്നു.

പ്രാര്‍ത്ഥന സമയം അറിയിക്കുന്ന ബാങ്ക് വിളിയും പ്രാര്‍ത്ഥനയും ക്രമീകരിക്കേണ്ടത് സൗദിയിൽ കലണ്ടറായി കണക്കാക്കുന്ന ഉമ്മുല്‍ ഖുറ അനുസരിച്ചാകണം. ബാങ്ക് വിളിക്കും നമസ്‌കാരത്തിനും ഇടയിലുള്ള ഇടവേളയുടെ ദൈര്‍ഘൃത്തിലും കൃത്യത പാലിക്കണം. രാത്രിയിൽ നടക്കുന്ന പ്രത്യേക പ്രാര്‍ത്ഥനയായ തറാവീഹിലിന്‍റെ സമയം നീട്ടുന്നത് ഒഴിവാക്കണം. നോമ്പിന്‍റെ നിയമങ്ങളും പുണൃ മാസത്തിന്‍റെ ഗുണങ്ങളും ഉയര്‍ത്തിക്കാട്ടുന്ന പ്രഭാഷണങ്ങള്‍ നടത്താവുന്നതാണെന്നും സൗദി അറേബ്യയുടെ ഇസ്ലാമിക കാര്യ മന്ത്രാലയം പുറത്തിറക്കിയ ഉത്തരവിലുണ്ട്.

Also Read: പ്രായപരിധിയില്ല, തീര്‍ഥാടകരുടെ എണ്ണം വര്‍ധിപ്പിക്കും: ഹജ്ജ് തീര്‍ഥാടന നിയന്ത്രണങ്ങള്‍ ഒഴിവാക്കി

മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്‍റെ നിർദേശപ്രകാരമാണ് പുതിയ റമദാൻ മാർഗ്ഗനിർദ്ദേശങ്ങൾ എന്നാണ് സൂചന. 2017 ജൂണിൽ കിരീടാവകാശിയായി നിയമിതനായ മുഹമ്മദ് ബിൻ സൽമാൻ തുടര്‍ന്ന് രാജ്യത്ത് നിരവധി പരിഷ്‌കാരങ്ങൾ കൊണ്ടുവന്നിരുന്നു. 2017 ല്‍ തന്നെ അദ്ദേഹം സൗദിയിൽ സംഗീത പരിപാടികൾക്കുള്ള നിരോധനം നീക്കി. 2018 ൽ രാജ്യത്ത് സിനിമ തീയറ്ററുകൾക്കുള്ള നിരോധനം നീക്കപ്പെട്ടു. 2018 ൽ സ്ത്രീകൾക്ക് വാഹനമോടിക്കാനുള്ള വിലക്കും നീക്കിയിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.