മോസ്‌കോ : കൊല്ലപ്പെട്ട റഷ്യൻ പ്രതിപക്ഷ നേതാവ് അലക്‌സി നവാൽനിയുടെ ഭാര്യയെ അറസ്റ്റ് ചെയ്യാൻ റഷ്യൻ കോടതി ഉത്തരവിട്ടു. മോസ്‌കോയിലെ ബാസ്‌മാനി ജില്ല കോടതിയാണ് തീവ്രവാദ ഗ്രൂപ്പിൽ പങ്കുണ്ടെന്ന് ആരോപിച്ച് വിദേശത്ത് താമസിക്കുന്ന യൂലിയ നവൽനയയെ അറസ്‌റ്റ് ചെയ്യാൻ ഉത്തരവിട്ടത്.
റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിന്‍റെ കടുത്ത രാഷ്‌ട്രീയ ശത്രുവായിരുന്നു അലക്‌സി നവാൽനി. തീവ്രവാദ ആരോപണങ്ങളിൽ 19 വർഷത്തെ തടവ് അനുഭവിക്കുന്നതിനിടെ വിഷബാധയേറ്റ് ഫെബ്രുവരിയിൽ അദ്ദേഹം കൊല്ലപ്പെടുകയായിരുന്നു. അലക്‌സിയുടെ മരണത്തിൽ പുടിനെ കുറ്റപ്പെടുത്തിയ യൂലിയ നവൽനയ തന്‍റെ പ്രവർത്തനങ്ങൾ തുടരുമെന്ന് പ്രതിജ്ഞയെടുക്കുകയുണ്ടായി.
നവാല്‍നിയുടെ മരണത്തിലും പങ്കില്ലെന്ന് റഷ്യൻ ഉദ്യോഗസ്ഥർ ശക്തമായി വാദിച്ചിരുന്നു. അതേസമയം നവാൽനയയ്‌ക്കെതിരായ കുറ്റങ്ങൾ റഷ്യൻ അധികൃതർ വ്യക്തമാക്കിയിട്ടില്ല എന്ന് അവരുടെ അനുയായി കിര യാർമിഷ് എക്‌സിലെ ഒരു പോസ്റ്റിൽ പറഞ്ഞു. നവാൽനിയുടെ ഫൗണ്ടേഷൻ ഫോർ ഫൈറ്റിങ് കറപ്ഷൻ ഒരു തീവ്രവാദ സംഘടനയായി ആരോപിക്ക പെടുന്നതായും അവര്‍ പറഞ്ഞു.
നവാൽനിയുടെ സംഘത്തെ നിയമവിരുദ്ധമാക്കിയ 2021 ലെ കോടതി വിധി അദ്ദേഹത്തിന്‍റെ അടുത്ത കൂട്ടാളികളെയും ടീം അംഗങ്ങളെയും റഷ്യ വിടാൻ നിർബന്ധിതരാക്കി. നവാൽനിയുടെ കവറേജുമായി ബന്ധപ്പെട്ട് നിരവധി മാധ്യമപ്രവർത്തകർ സമാനമായ കുറ്റങ്ങൾ ചുമത്തി കഴിഞ്ഞ മാസങ്ങളിൽ ജയിലിൽ അടയ്‌ക്കടപ്പെട്ടു. 2022 ഫെബ്രുവരിയിൽ റഷ്യ യുക്രെയ്‌ൻ ആക്രമിച്ചതിനുശേഷം പ്രതിപക്ഷ പ്രവർത്തകർ, സ്വതന്ത്ര പത്രപ്രവർത്തകർ, ആക്രമണത്തെ വിമർശിക്കുന്ന റഷ്യന്‍ പൗരന്മാര്‍ എന്നിവർക്കെതിരെ ക്രെംലിൻ അടിച്ചമർത്തൽ ശക്തമാക്കിയിരുന്നു.