ETV Bharat / international

'അമേരിക്കയുടെ സൈന്യം യൂറോപ്പിലുണ്ട്', യുദ്ധം വ്യാപിപ്പിക്കരുതെന്ന് പുടിനോട് ട്രംപ് - RUSSIA UKRAINE WAR

റഷ്യ-യുക്രെയ്‌ന്‍ യുദ്ധത്തെ കുറിച്ച് ട്രംപും പുടിനുമായി ചര്‍ച്ച നടത്തിയതായി റിപ്പോര്‍ട്ട്.

Donald Trump  Vladimir Putin  Trump And Putin Speak Over Phone  TRUMP PUTIN OVER RUSSIA UKRAINE WAR
Donald Trump shakes hands with Russian President Vladimir Putin (AP)
author img

By ETV Bharat Kerala Team

Published : Nov 11, 2024, 2:30 PM IST

വാഷിങ്ടൺ: രണ്ട് വര്‍ഷത്തിലേറെയായി തുടരുന്ന റഷ്യ-യുക്രെയ്‌ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യന്‍ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിനുമായി ചര്‍ച്ച നടത്തി നിയുക്ത യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്‌. യുക്രെയ്‌നിലെ യുദ്ധം വ്യാപിപ്പിക്കരുതെന്ന് പുടിനോട് ട്രംപ് ഫോണിലൂടെ നിര്‍ദേശിച്ചെന്നും റിപ്പോര്‍ട്ടുണ്ട്. ഫ്ളോറിഡയിലെ തൻ്റെ റിസോർട്ടിൽ നിന്നാണ് ട്രംപ് പുടിനുമായി ഫോണ്‍ സംഭാഷണം നടത്തിയത്.

യൂറോപ്യന്‍ ഭൂഖണ്ഡത്തില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിനെ കുറിച്ച് ഇരുവരും സംസാരിച്ചു. യൂറോപ്പിലെ യുഎസ് സൈന്യത്തിന്‍റെ സാന്നിധ്യത്തെക്കുറിച്ച് ട്രംപ് പുടിനെ ഓർമ്മപ്പെടുത്തുകയും ചെയ്‌തു. യുക്രെയിനുമായുളള യുദ്ധം ഉടന്‍ അവസാനിപ്പിക്കുന്നതിന് വേണ്ടിയുളള തുടര്‍ ചര്‍ച്ചകള്‍ക്ക് ട്രംപ് താത്പര്യം പ്രകടിപ്പിച്ചതായും അന്താരാഷ്‌ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പുതിയ അമേരിക്കൻ പ്രസിഡന്‍റായി വൈറ്റ്‌ഹൗസില്‍ എത്തുന്ന ട്രംപ് യുക്രെയ്ൻ-റഷ്യ സംഘര്‍ഷത്തില്‍ ഇടപെടാൻ ആഗ്രഹിക്കുന്നില്ലന്നും, യുദ്ധം കൂടുതല്‍ വഷളാകാതിരിക്കാൻ അദ്ദേഹം ശ്രമിക്കുമെന്നും മുന്‍ യുഎസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

പുടിൻ-ട്രംപ് ഫോണ്‍ സംഭാഷണത്തെ കുറിച്ചുള്ള വിവരങ്ങള്‍ യുക്രെയ്‌നെ അറിയിച്ചു. യുക്രെയ്ന്‍ പ്രസിഡന്‍റ് വ്‌ളാഡിമിർ സെലെന്‍സ്‌കിയുമായും ട്രംപ് നേരത്തെ ചര്‍ച്ച നടത്തിയിരുന്നു. യുദ്ധം വേഗത്തില്‍ അവസാനിപ്പിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ട്രംപ് യുക്രെയ്‌ന് വാഗ്‌ദാനവും നല്‍കിയിരുന്നു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം 70 ലോക നേതാക്കളുമായി ട്രംപ് ഇതുവരെ ചര്‍ച്ച നടത്തി. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഉള്‍പ്പെടെയുള്ള നേതാക്കളുമായി ട്രംപ് ഫോണ്‍ സംഭാഷണം നടത്തിയിരുന്നു. 2025 ജനുവരി 20 ന് അമേരിക്കയുടെ 47ാമത് പ്രസിഡൻ്റായി ട്രംപ് സത്യപ്രതിജ്ഞ ചെയ്യും.

Also Read: 'വീണ്ടും അമേരിക്കന്‍ മഹത്വം ': ട്രംപിന്‍റെ പുതിയ മന്ത്രവും ലോക രാഷ്ട്രീയവും

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.