ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ വഷളാക്കുന്നതിൽ ഇസ്രായേലിന് താത്പ്പര്യമില്ലെന്ന് ഇന്ത്യയിലെ ഇസ്രയേൽ സ്ഥാനപതി റൂവൻ അസർ. ഇറാനിലെ ലക്ഷ്യങ്ങളിൽ ഇസ്രായേൽ പ്രതിരോധ സേന വളരെ കൃത്യതയോടെയുള്ള ആക്രമണം നടത്തി. ഇസ്രയേലിനെ ആക്രമിച്ചാൽ കനത്ത വില നൽകേണ്ടിവരുമെന്നും എഎൻഐക്ക് നൽകിയ അഭിമുഖത്തിൽ റൂവൻ അസർ വ്യക്തമാക്കി.
ഇസ്രയേലിനെ ആക്രമിക്കുന്നത് തുടർന്നാൽ ഇറാനിലെ ഏത് ലക്ഷ്യത്തിലേക്കും ഞങ്ങൾക്ക് എത്തിച്ചേരാനാകുമെന്ന് ഇറാന് ഇപ്പോൾ നന്നായി അറിയാമെന്നും അദ്ദേഹം പറഞ്ഞു. ഇറാന്‍ വീണ്ടും തിരിച്ചടിക്കാനോ ഇസ്രായേലിനെ പ്രതിരോധിക്കാനോ തീരുമാനിച്ചാൽ ഫലം വളരെ മോശമായിരിക്കും. നിങ്ങൾ ഞങ്ങളെ ആക്രമിക്കുന്നത് നിർത്തിയാൽ, ഞങ്ങൾ നിങ്ങളെ ആക്രമിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കുമെന്നും റൂവൻ അസർ പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇസ്രായേൽ എപ്പോഴും വെടിനിർത്തലിന് തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. അതിന് ഹമാസ് ആയുധം താഴെവെച്ച് ബന്ദികളാക്കിയവരെ മോചിപ്പിക്കണമെന്നും റൂവൻ അസർ പറഞ്ഞു. ' യുഎൻ സെക്യൂരിറ്റി കൗൺസിൽ പ്രമേയങ്ങൾ നടപ്പിലാക്കാനുതകുന്ന ഒരു സംവിധാനം നോർത്തില്‍ സൃഷ്‌ടിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. തങ്ങൾക്ക് അതുമായി ബന്ധപ്പെട്ട ഉറപ്പുകൾ ലഭിച്ചാൽ മേഖലയിൽ സ്ഥിരത പുനഃസ്ഥാപിക്കാൻ കഴിയുമെന്നും ഇസ്രയേൽ സ്ഥാനപതി കൂട്ടിച്ചേർത്തു.
അതേസമയം പശ്ചിമേഷ്യയിലെ സംഭവവികാസങ്ങളിൽ ഇന്ത്യ 'അഗാധമായ ഉത്കണ്‌ഠ' രേഖപ്പെടുത്തി. സംയമനം പാലിക്കണമെന്നും പ്രശ്‌നങ്ങൾക്ക് ചർച്ചകളിലൂടെ പരിഹരിക്കണമെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്‌താവനയിൽ പറഞ്ഞു. ചർച്ചകളുടെയും നയതന്ത്രങ്ങളുടെയും പാതയിലേക്ക് രാജ്യങ്ങൾ മടങ്ങണം. നിരപരാധികളായ ബന്ദികളും സാധാരണക്കാരായ ജനങ്ങളും ദുരിതമനുഭവിക്കുമ്പോഴും തുടരുന്ന ശത്രുത ആർക്കും ഗുണം ചെയ്യില്ലെന്നും മന്ത്രാലയം പ്രസ്‌താവനയില്‍ ചൂണ്ടിക്കാട്ടി.
Also Read: ഇറാനെ കടന്നാക്രമിച്ച് ഇസ്രയേല്‍; ടെഹ്റാനില്‍ ഉള്‍പ്പടെ ഉഗ്രസ്ഫോടനങ്ങള്‍; പ്രകോപനങ്ങള്‍ക്ക് മറുപടിയെന്ന് ഐഡിഎഫ്