വാർസോ (പോളണ്ട്): ദ്വിരാഷ്‌ട്ര സന്ദർശനത്തിൻ്റെ ഭാഗമായി ബുധനാഴ്‌ച പോളണ്ടിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വാർസോ വിമാനത്താവളത്തിൽ ഊഷ്‌മള സ്വീകരണം. പോളണ്ടിലെ വിവിധ പരിപാടികൾക്കായാണ് ഉറ്റുനോക്കുന്നതെന്നും തൻ്റെ സന്ദർശനം ഉഭയകക്ഷി സൗഹൃദത്തിന് ആക്കം കൂട്ടുമെന്നും അതിലൂടെ രണ്ട് രാജ്യങ്ങളിലെ ജനങ്ങൾക്കും ഗുണം ചെയ്യുമെന്നും പ്രധാനമന്ത്രി സമൂഹമാധ്യമമായ എക്‌സിലൂടെ പറഞ്ഞു.
Landed in Poland. Looking forward to the various programmes here. This visit will add momentum to the India-Poland friendship and benefit the people of our nations. pic.twitter.com/KniZnr4x8g
— Narendra Modi (@narendramodi) August 21, 2024
ഇന്ത്യയും പോളണ്ടും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൻ്റെ 70 വർഷത്തെ സ്‌മരണകൾ ആഘോഷിക്കുന്നതിനാൽ സന്ദർശനത്തിന് പ്രത്യേക പ്രാധാന്യമുണ്ടെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു. സന്ദർശന വേളയിൽ മോദി പോളിഷ് പ്രധാനമന്ത്രിയുമായും പ്രസിഡൻ്റുമായും കൂടിക്കാഴ്‌ച നടത്തും. പോളണ്ടിലെ ഇന്ത്യന്‍ സമൂഹവുമായും അദ്ദേഹം ആശയവിനിമയം നടത്തും.
നവനഗറിലെ ജാം സാഹിബിൻ്റെ സ്‌മാരകത്തിൽ ഇന്ന് (ഓഗസ്‌റ്റ് 21) പ്രധാനമന്ത്രി പുഷ്‌പചക്രം അർപ്പിക്കും. നവനഗറിലെ മുൻ മഹാരാജാവായ ജാം സാഹെബ് ദിഗ്വിജയ്‌സിൻഹ്‌ജി രഞ്ജിത്‌സിൻജിയുടെ സ്‌മാരകത്തിലായിരിക്കും പുഷ്‌പചക്രം അർപ്പിക്കുക. മോണ്ടെ കാസിനോ യുദ്ധ സ്‌മാരകവും അദ്ദേഹം സന്ദർശിക്കും. ഈ സ്‌മാരകത്തിനോട് ചേർന്നുള്ള കോലാപ്പൂർ സ്‌മാരകവും പ്രധാനമന്ത്രി സന്ദർശിക്കും.