ETV Bharat / international

'മനുഷ്യരാശിയുടെ വിജയം യുദ്ധക്കളത്തിലല്ല, കൂട്ടായ ശക്തിയില്‍'; ഭീകരവാദം ലോകസമാധാനത്തിന് വെല്ലുവിളിയെന്ന് പ്രധാനമന്ത്രി - PM Modi at UN Summit Of The Future - PM MODI AT UN SUMMIT OF THE FUTURE

ഐക്യരാഷ്ട്ര സംഘടനയിൽ നടന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചർ ഉച്ചകോടിയെ അഭിസംബോധന ചെയ്‌ത് പ്രധാനമന്ത്രി നരേന്ദ്ര മോദി.

NARENDRA MODI  UNITED NATIONS  ഐക്യരാഷ്‌ട്ര സംഘടന  നരേന്ദ്ര മോദി
Modi at UN (ANI)
author img

By ETV Bharat Kerala Team

Published : Sep 24, 2024, 7:34 AM IST

ന്യൂയോര്‍ക്ക്: മനുഷ്യരാശിയുടെ വിജയം യുദ്ധക്കളത്തിലല്ല, കൂട്ടായ ശക്തിയിലാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഐക്യരാഷ്ട്ര സംഘടനയിൽ നടന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചർ ഉച്ചകോടിയെ അഭിസംബോധന ചെയ്‌ത് സംസാരിക്കവെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. സുസ്ഥിര വികസനത്തിന് വേണ്ടി മനുഷ്യ കേന്ദ്രീകൃതമായ സമീപനത്തിനാണ് ലോകരാജ്യങ്ങള്‍ മുൻഗണന നല്‍കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

'നമ്മുടെ കൂട്ടായ ശക്തിയിലാണ് മനുഷ്യരാശിയുടെ വിജയം, അല്ലാതെ അത് യുദ്ധക്കളത്തിലല്ല. ഭീകരവാദം ലോക സമാധാനത്തിനും വികസനത്തിനും തന്നെ ഏറ്റവും വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. സൈബര്‍ ലോകം, ബഹിരാകാശം, കടല്‍ എന്നിവിടങ്ങളില്‍ പോലും പുതിയ ഭീഷണികള്‍ ഉയര്‍ന്നുവന്നുകൊണ്ടിരിക്കുകയാണ്.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ഉത്തരവാദിത്തത്തോടെയും സുരക്ഷിതമായും സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിന് മികച്ച നിയന്ത്രണം ആവശ്യമാണ്. അത്തരത്തില്‍ പരമാധികാരവും അഖണ്ഡതയും നിലനില്‍ക്കുന്ന ഭരണമാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്‌ചർ ഒരു പാലമാണ് ആകേണ്ടത്, മറിച്ച് തടസമല്ല.

ലോകത്തിന്‍റെ നന്മയ്‌ക്ക് വേണ്ടി ഞങ്ങളുടെ ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്‌ചർ മാതൃക പങ്കിടാൻ ഇന്ത്യ തയ്യാറാണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം, ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി എന്നത് ഒരു പ്രതിബദ്ധതയാണ്'- നരേന്ദ്ര മോദി തന്‍റെ പ്രസംഗത്തില്‍ പറഞ്ഞു.

Also Read : 'നന്ദി, ന്യൂയോർക്ക്! ഇന്ത്യന്‍ സാമ്പത്തിക വളര്‍ച്ചയില്‍ പ്രവാസികളുടെ സംഭാവന വളരെ വലുത്': അഭിനന്ദിച്ച് പ്രധാനമന്ത്രി മോദി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.