ന്യൂയോർക്ക് : മോദിയും യുഎസും എന്ന പരിപാടിക്ക് ശേഷം ന്യൂയോർക്ക് നഗരത്തിനും പരിപാടിയിൽ സന്നിഹിതരായ ജനക്കൂട്ടത്തിനും നന്ദി അറിയിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദി. നന്ദി രേഖപ്പെടുത്തിക്കൊണ്ട് പരിപാടിയുടെ ചില ദൃശ്യങ്ങൾ അദ്ദേഹം എക്‌സിൽ പങ്കുവച്ചു. 'നന്ദി ന്യൂയോർക്ക്, അവിസ്‌മരണീയമായ സാമൂഹിക ഒത്തുചേരലില്‍ നിന്നുള്ള കാഴ്‌ചകളാണിത്. ഇതിൽ പങ്കുചേർന്ന എല്ലാവർക്കും നന്ദി,' -എന്ന് അദ്ദേഹം പറഞ്ഞു.
ന്യൂയോർക്കിലെ ലോങ് ഐലൻഡിലെ നസാവു കൊളീസിയത്തിൽ നടന്ന 'മോദിയും യുഎസും' എന്ന പരിപാടിയെ അഭിസംബോധന ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ ന്യൂയോർക്കിൽ എത്തിയിരുന്നു. മോദിയെ സ്വാഗതം ചെയ്യാൻ 42 വ്യത്യസ്‌ത സ്ഥാപനങ്ങളിൽ നിന്നുള്ള 15,000 ഇന്ത്യൻ പ്രവാസികളാണ് ഒത്തുകൂടിയത്.
Thank you New York! These are glimpses from the memorable community programme. Grateful to all those who joined. @ModiandUS pic.twitter.com/2OokNwYTb2
— Narendra Modi (@narendramodi) September 23, 2024
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ഇന്ത്യ-യുഎസ് ബന്ധങ്ങൾ, ഇവിടുത്തെ ജനങ്ങൾ തമ്മിലുള്ള ആത്മബന്ധം, ഇന്ത്യയുടെ ഉയരുന്ന ആഗോള നിലവാരം, സാമ്പത്തിക വളർച്ച എന്നിവയുടെ വിവിധ വശങ്ങൾ എന്നിവ പ്രധാനമന്ത്രി തന്‍റെ പ്രസംഗത്തിൽ ഉൾപ്പെടുത്തി. ഇന്ത്യയ്‌ക്ക് വേണ്ടി എല്ലാ ദിക്കുകളിൽ നിന്നും പ്രവാസികൾ സംഭവന ചെയ്യുന്നുണ്ട് എന്നും അവരുടെ സംഭാവനകളെ അഭിനന്ദിക്കുന്നു എന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ഇറക്കുമതിക്കാരൻ എന്ന നിലയിൽ നിന്ന് കയറ്റുമതിക്കാരനും, ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്‌ചർ അഡോപ്ഷനും വരെ എത്തിക്കൊണ്ട് മൊബൈൽ നിർമാണത്തിൽ ഇന്ത്യ ഒരു പ്രധാന പങ്കാളിയായി മാറിയതെങ്ങനെയെന്നും അദ്ദേഹം വിവരിച്ചു. മെയ്‌ഡ് ഇൻ ഇന്ത്യ ചിപ്പുകൾ അമേരിക്കയിൽ ലഭ്യമാകുന്ന ദിവസം വിദൂരമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എഐ, ക്വാണ്ടം കംപ്യൂട്ടിങ്, സെമികണ്ടക്‌ടേസ്, ബയോടെക്‌നോളജി തുടങ്ങിയ അത്യാധുനിക മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിൽ കൂടുതൽ സഹകരണം വളർത്തിയെടുക്കുന്നതിനായി യുഎസിലെ പ്രമുഖ കമ്പനികളുടെ സിഇഒമാരുമായി പ്രധാനമന്ത്രി മോദി സംവദിച്ചു. കൂടാതെ പ്രധാനമന്ത്രി ഇന്ത്യയുടെ വളർച്ച സാധ്യതകൾ ഊന്നിപ്പറയുകയും വിവിധ മേഖലകളിൽ സഹകരണവും നവീകരണവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള സംരംഭങ്ങളെ കുറിച്ച് ചർച്ച ചെയ്യുകയും ചെയ്‌തു.