ETV Bharat / international

അഫ്‌ഗാന്‍ വിമാന ദുരന്തം; തകര്‍ന്നത് റഷ്യന്‍ എയര്‍ ആംബുലന്‍സ്, യാത്രക്കാരുടെ വിവരം ലഭ്യമല്ല

അഫ്‌ഗാനിസ്ഥാനിൽ തകർന്നുവീണത് റഷ്യൻ സ്വകാര്യ ജെറ്റ് വിമാനമാണെന്ന് സ്ഥിരീകരണം. വിമാനത്തില്‍ 4 ജീവനക്കാരും 2 യാത്രക്കാരും ഉണ്ടായിരുന്നുവെന്ന് സൂചന. ഇവരുടെ വിവരങ്ങള്‍ ലഭ്യമല്ലെന്ന് അധികൃതര്‍.

Plane crash in Afghanistan  Afghanistan air ambulance crash  അഫ്‌ഗാനിസ്ഥാനിൽ വിമാനം തകർന്നു  സ്വകാര്യ ജെറ്റ് വിമാനം അപകടം
Plane crash in Afghanistan
author img

By ETV Bharat Kerala Team

Published : Jan 21, 2024, 4:21 PM IST

ടോപ്‌ഖാന: ഇന്ന് പുലർച്ചെ അഫ്‌ഗാനിസ്ഥാനിൽ തകർന്നുവീണത് എയർ ആംബുലൻസാണെന്ന് (ambulance flight) സ്ഥിരീകരിച്ച് സിവിൽ ഏവിയേഷൻ മന്ത്രാലയം. ആറ് പേരുമായി തായ്‌ലൻഡിൽ നിന്ന് മോസ്കോയിലേക്ക് പറന്ന റഷ്യൻ സ്വകാര്യ ജെറ്റ് വിമാനമായ (Russian private jet) ദസ്സാൾട്ട് ഫാൽക്കൺ 10 (Dassault Falcon 10) ജെറ്റ് തകർന്നത്. അഫ്‌ഗാനിസ്ഥാനിലെ ബദക്ഷാൻ പ്രവിശ്യയിലെ കുറാൻ-മുൻജാൻ, സെബാക്ക് മേഖലകളിലെ ടോപ്‌ഖാന മലനിരകളിലാണ് ജെറ്റ് തകർന്നു വീണത്.

നാല് ജീവനക്കാരും രണ്ട് യാത്രക്കാരുമായിരുന്നു ജെറ്റിൽ ഉണ്ടായിരുന്നത്. തായ്‌ലൻഡിലെ യു-തപാവോ-റയോങ്-പട്ടായ ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നാണ് വിമാനം പറന്നുയർന്നത്. റഷ്യയിൽ രജിസ്റ്റർ ചെയ്‌ത ദസ്സാൾട്ട് ഫാൽക്കൺ 10 ജെറ്റ് സർവീസ് നടത്തുന്നതിനിടെ കാണാതായതായി റഷ്യൻ സിവിൽ ഏവിയേഷൻ അധികൃതർ അറിയിച്ചിരുന്നു. ഇന്ത്യയിലെ ഗയയിൽ നിന്ന് ഉസ്‌ബെക്കിസ്ഥാനിലെ താഷ്‌കന്റിലേക്കും മോസ്‌കോയിലെ സുക്കോവ്‌സ്‌കി ഇന്‍റർനാഷണൽ എയർപോർട്ടിലേക്കും പോകുന്ന റൂട്ടിൽ ചാർട്ടർ ആംബുലൻസ് ഫ്ലൈറ്റായി വിമാനം പ്രവർത്തിക്കുകയായിരുന്നു. 1978ലാണ് അപകടത്തിൽപ്പെട്ട സ്വകാര്യ ജെറ്റായ ദസ്സാൾട്ട് ഫാൽക്കൺ 10 നിർമിച്ചതെന്നാണ് വിവരം.

അത്‌ലറ്റിക് ഗ്രൂപ്പ് എൽഎൽസിയുടെയും സ്വകാര്യ വ്യക്തിയുടെയും വിമാനമാണിതെന്ന് റഷ്യൻ അധികൃതർ പറഞ്ഞു. രക്ഷാപ്രവർത്തകരെ സെബാക്ക് പ്രദേശത്തേക്ക് അയച്ചതായി പ്രാദേശിക ഭരണകൂടം വ്യക്തമാക്കി. അഫ്‌ഗാനിസ്ഥാന്‍റെ തലസ്ഥാനമായ കാബൂളിൽ നിന്ന് വടക്കുകിഴക്കായി ഏകദേശം 250 കിലോമീറ്റർ (155 മൈൽ) അകലെയാണ് സെബാക്ക്. ആയിരക്കണക്കിന് ആളുകൾ മാത്രം വസിക്കുന്ന ഒരു ഗ്രാമീണ, പർവതപ്രദേശമാണിത്.

അപകടത്തിൽപ്പെട്ട വിമാനം ഇന്ത്യൻ യാത്രാവിമാനമാണെന്നായിരുന്നു അഫ്‌ഗാനിസ്ഥാൻ ആസ്ഥാനമായുള്ള വാർത്താ പോർട്ടലായ ടോളോ ന്യൂസ് ആദ്യം അറിയിച്ചത്. എന്നാൽ, തകർന്നത് ഇന്ത്യൻ വിമാനമല്ലെന്ന് ഡയറക്‌ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനിലെ (ഡിജിസിഎ) ഉദ്യോഗസ്ഥൻ സ്ഥിരീകരിക്കുകയായിരുന്നു. അഫ്‌ഗാനിസ്ഥാനിൽ തകർന്ന വിമാനം ഇന്ത്യൻ ഷെഡ്യൂൾഡ് എയർക്രാഫ്റ്റോ നോൺ-ഷെഡ്യൂൾഡ് എൻഎസ്ഒപി / ചാർട്ടർ വിമാനമോ അല്ലെന്ന് സിവിൽ ഏവിയേഷൻ മന്ത്രാലയവും അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.