ETV Bharat / international

മലാവി വൈസ് പ്രസിഡൻ്റുമായി പറന്ന വിമാനം കാണാതായി; തെരച്ചില്‍ തുടരുന്നു - MALAWI VICE PRESIDENT MISSING - MALAWI VICE PRESIDENT MISSING

മലാവിയില്‍ വിമാനം കാണാതായി. വൈസ് പ്രസിഡൻ്റ് ഉള്‍പ്പെടെ ഒന്‍പത് പേര്‍ സഞ്ചരിച്ച വിമാനമാണ് കാണാതായത്.

PLANE MISSING  മലാവിയില്‍ വിമാനം കാണാതായി  മലാവി വൈസ് പ്രസിഡൻ്റ് സൗലോസ് ചിലിമ  MALAWI VICE PRESIDENT GOES MISSING
Malawi's vice president Saulos Chilima (ETV Bharat)
author img

By ANI

Published : Jun 11, 2024, 7:24 AM IST

മലാവി: മലാവി വൈസ് പ്രസിഡൻ്റ് സൗലോസ് ചിലിമ സഞ്ചരിച്ച വിമാനം കാണാതായി. വൈസ് പ്രസിഡൻ്റിനെ കൂടാതെ വിമാനത്തിലുണ്ടായിരുന്നത് ഒന്‍പത് പേരാണ്. പ്രാദേശിക സമയം രാവിലെ 9:17 നാണ് ലിലോങ്‌വേയിൽ നിന്ന് വിമാനം പുറപ്പെട്ടത്.

ലിലോങ്‌വേയിൽ നിന്ന് ഏകദേശം 380 കി.മീ ദൂരെ സ്ഥിതി ചെയ്യുന്ന മസുസു അന്താരാഷ്ട്ര വിമാനത്താവളം ലക്ഷ്യം വച്ച് പറന്ന വിമാനമാണ് അപ്രത്യക്ഷമായിരിക്കുന്നത്. എല്ലാ പ്രാദേശിക, ദേശീയ ഏജൻസികളോടും അടിയന്തിര തെരച്ചിൽ നടത്തണമെന്ന് പ്രസിഡൻ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുവരെ വിമാനവുമായി ബന്ധപ്പെടാനുള്ള വ്യോമയാന ഉദ്യോഗസ്ഥരുടെ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടു. വിമാനം കണ്ടെത്താനുള്ള തെരച്ചിൽ പുരോഗമിക്കുകയാണ്. കൂടുതൽ വിശദാംശങ്ങൾ ഉടന്‍ പുറത്തുവരും.

Also Read: ഗാസയിൽ ഇസ്രയേൽ ആക്രമണം തുടരുന്നു: 94 പലസ്‌തീനികൾ കൊല്ലപ്പെട്ടു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.