ETV Bharat / international

അശാന്തിയൊഴിയാതെ ഗാസ മുനമ്പ്; ഇസ്രായേല്‍ റെയ്‌ഡിലെ നരക യാതനകള്‍ വിവരിച്ച് പലസ്‌തീനികള്‍ - PALESTINE PEOPLE DAMNATION - PALESTINE PEOPLE DAMNATION

ആറ് മാസം പിന്നിട്ട ഗാസയിലെ ഇസ്രായേല്‍ അധിനിവേശത്തില്‍ കുറഞ്ഞത് 32,226 പലസ്‌തീനികൾ കൊല്ലപ്പെട്ടതായാണ് കണക്ക്. മരിച്ചവരിൽ മൂന്നിൽ രണ്ടും സ്‌ത്രീകളും കുട്ടികളുമാണ്.

PALESTINE  GAZA  ISRAEL RAID  PALESTINE ISRAEL
Palestine people describing damnation in ongoing raid around Gaza hospital
author img

By ETV Bharat Kerala Team

Published : Mar 24, 2024, 10:48 PM IST

റഫ: ഗാസയിലെ പ്രധാന ആശുപത്രിയിയായ അല്‍ ശിഫയിലും പരിസരത്തും നടന്നുകൊണ്ടിരിക്കുന്ന ഇസ്രായേൽ റെയ്‌ഡിനെ തുടര്‍ന്ന് പലായനം ചെയ്‌ത പലസ്‌തീനികൾ അഭിമുഖങ്ങളിൽ തങ്ങള്‍ നേരിടുന്ന നരക യാതനകള്‍ വിവരിക്കുകയാണ്. അല്‍ ശിഫ ആശുപത്രിയില്‍ തിങ്കളാഴ്‌ച ആരംഭിച്ച റെയ്‌ഡിൽ 170 ലധികം തീവ്രവാദികളെ വധിക്കുകയും 480 ഓളം പ്രതികളെ കസ്റ്റഡിയിലെടുക്കുകയും ചെയ്‌തതായാണ് ഇസ്രായേൽ സൈന്യം അവകാശപ്പെടുന്നത്.

ദിവസങ്ങളോളം അടുക്കളയിൽ ഒതുങ്ങിക്കൂടുകയായിരുന്നു എന്നും വെടിവെപ്പും സ്‌ഫോടനങ്ങളും കാരണം കെട്ടിടം പലതവണ കുലുങ്ങിയിരുന്നു എന്നും ആശുപത്രിയിൽ നിന്ന് 100 മീറ്റർ അകലെ, അഞ്ച് നില കെട്ടിടത്തിൽ താമസിച്ചിരുന്ന കരീം അയ്‌മൻ ഹത്തത്ത് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ശനിയാഴ്‌ച പുലർച്ചെ ഇസ്രായേൽ സൈന്യം കെട്ടിടത്തിലേക്ക് ഇരച്ചുകയറുകയും ഡസൻ കണക്കിന് താമസക്കാരെ ഒഴിപ്പിക്കുകയും ചെയ്‌തു. പുരുഷന്മാരെ അടിവസ്‌ത്രം മാത്രമിട്ട് നില്‍ക്കാന്‍ നിര്‍ബന്ധിച്ചു. എതിര്‍ത്ത നാലുപേരെ കസ്റ്റഡിയിലെടുത്തെന്നും അദ്ദേഹം പറഞ്ഞു. ബാക്കിയുള്ളവരെ കണ്ണ് കെട്ടി, ഒരു ടാങ്കിനെ പിന്തുടരാൻ സൈന്യം ആവശ്യപ്പെട്ടു. ഈ സമയം ചുറ്റും സ്ഫോടനങ്ങൾ നടന്നു കൊണ്ടിരിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

അല്‍ ശിഫ ആശുപത്രിയിൽ കുടുങ്ങിയ അഞ്ച് പലസ്‌തീനികൾ ഭക്ഷണവും വെള്ളവും വൈദ്യ സഹായവും ലഭിക്കാതെ മരിച്ചതായി ഗാസയിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ലോകാരോഗ്യ സംഘടന ഡയറക്‌ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ്, തികച്ചും മനുഷ്യത്വരഹിതമാണ് ഗാസയിലെ സ്ഥിതി എന്നാണ് വിശേഷിപ്പിച്ചത്.

ടാങ്കുകളും ബുൾഡോസറുകളും ആശുപത്രി മുറ്റം ഉഴുതുമറിക്കുകയാണെന്നും ആംബുലൻസുകളും സിവിലിയൻ വാഹനങ്ങളും സൈന്യം തകർക്കുകയാണെന്നുമാണ് റെയ്‌ഡ് ആരംഭിച്ചപ്പോൾ അല്‍ ശിഫയിൽ അഭയം പ്രാപിച്ച ജമീൽ അൽ-അയൂബി ഫോൺ അഭിമുഖത്തിൽ പറഞ്ഞത്. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾക്ക് മുകളിലൂടെ ടാങ്കുകൾ ഓടിച്ചുകയറ്റുന്നത് കണ്ടതായും അദ്ദേഹം പറഞ്ഞു. ആശുപത്രിയലെ അത്യാഹിത വിഭാഗത്തിൽ നിന്ന് രോഗികളെയും മെഡിക്കൽ സ്റ്റാഫിനെയും ശനിയാഴ്‌ച ഒഴിപ്പിച്ചതായി ഇസ്രായേൽ സൈന്യം അറിയിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ രോഗികൾക്ക് ഒരു ബദൽ സൈറ്റ് സജ്ജമാക്കിയതായും സൈന്യം പറഞ്ഞു.

ഇസ്രായേൽ സൈന്യം പ്രദേശത്തെ എല്ലാ കെട്ടിടങ്ങളിലും ഇരച്ചുകയറുകയും നിരവധി ആളുകളെ കസ്റ്റഡിയിലെടുക്കുകയും ബാക്കിയുള്ളവരെ ഒഴിഞ്ഞുപോകാന്‍ നിർബന്ധിക്കുകയും ചെയ്‌തതായി ആശുപത്രിയിൽ നിന്ന് 200 മീറ്റർ അകലെ താമസിക്കുന്ന അബേദ് റദ്‌വാൻ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. തെരുവുകളിൽ മൃതദേഹങ്ങളും നിരവധി നിരപ്പായ വീടുകളും കണ്ടതായും അദ്ദേഹം വിവരിച്ചു. 'അവർ ഒന്നും തന്നെ അവശേഷിപ്പിച്ചിട്ടില്ല'- സെൻട്രൽ ഗാസയിലെ ഒരു ബന്ധുവിൻ്റെ വീട്ടിൽ കഴിയുന്ന റദ്‌വാൻ പറഞ്ഞു.

ഇന്ന് പുലർച്ചെ ഇസ്രായേൽ സൈന്യം തെക്കൻ നഗരമായ ഖാൻ യൂനിസിലെ അൽ-അമൽ, നാസർ ആശുപത്രികളിൽ അതിശക്തമായ ഷെല്ലാക്രമണം നടത്തിയതായി പലസ്‌തീൻ റെഡ് ക്രസന്‍റ് സൊസൈറ്റി പ്രസ്‌താവനയിൽ അറിയിച്ചിരുന്നു.

ഇസ്രായേലിന്‍റെ തെക്കൻ കമാൻഡിങ് തലവൻ മേജർ ജനറൽ യാറോൺ ഫിങ്കൽമാൻ, ഷിഫ റെയ്ഡിനെ ധീരവും തന്ത്രപരവുമായ ഓപ്പറേഷൻ എന്നാണ് വിശേഷിപ്പിച്ചത്. അവസാനത്തെ തീവ്രവാദി മരിക്കുമ്പോൾ റെയ്‌ഡ് അവസാനിക്കുമെന്നും ഫിങ്കൽമാൻ പറഞ്ഞു. ഇന്ന്(24-03-2024) ആശുപത്രിക്ക് സമീപം കനത്ത വ്യോമാക്രമണമാണ് ഇസ്രായേല്‍ നടത്തിയത്.

നവംബറിൽ ഇസ്രയേല്‍ സൈന്യം നടത്തിയ റെയ്ഡോടെ അല്‍ ശിഫ ആശുപത്രിയുടെ പ്രവർത്തനം ഏറെക്കുറെ നിലച്ചിരുന്നു. ആശുപത്രിക്ക് അകത്തും അണ്ടര്‍ഗ്രൗണ്ടിലും ഹമാസ് സെന്‍റുകള്‍ ഉണ്ടെന്ന് ആരോപിച്ചാണ് ഇസ്രായേൽ സൈന്യം ആശുപത്രി ആക്രമിച്ചത്. ആശുപത്രിയുടെ ചില ഭാഗങ്ങളിൽ നിന്ന് ആയുധങ്ങൾ കണ്ടെടുത്തതായും സൈന്യം പറഞ്ഞിരുന്നു.

നവംബർ മുതൽ വടക്കൻ ഗാസ ഒറ്റപ്പെട്ട സ്ഥിതിയിലാണ്. കഴിഞ്ഞ കുറച്ച് ആഴ്‌ചകളായി ഗാസയിലേക്ക് ഒരു സഹായവും വിതരണം ചെയ്യപ്പെട്ടിട്ടില്ല. 2,10,000-ത്തില്‍ അഇധികം ആളുകൾ ഗാസയില്‍ പട്ടിണി അനുഭവിക്കുന്നു എന്നാണ് വിദഗ്ദ്ധർ പറയുന്നത്.

7,000 ട്രക്കുകളാണ് സഹായവുമായി ഗാസക്ക് സമീപം നിൽക്കുന്നത്. യുഎൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസ് ഗാസയിൽ ബന്ദികളാക്കിയവരെ മോചിപ്പിക്കുന്നതോടൊപ്പം അടിയന്തര വെടിനിർത്തലിനും ആഹ്വാനം ചെയ്‌തിട്ടുണ്ട്. ഗാസയിലേക്ക് നോക്കുമ്പോൾ യുദ്ധം, പട്ടിണി, കീഴടക്കൽ, മരണം എന്നിവയുടെ നാല് കുതിരപ്പടയാളികൾ കുതിക്കുന്നതായി മാത്രമാണ് തോന്നുന്നതെന്നും അദ്ദേഹം പറഞ്ഞു.

ആറ് മാസം പിന്നിട്ട ഗാസയിലെ ഇസ്രായേല്‍ അധിനിവേശത്തില്‍ കുറഞ്ഞത് 32,226 ഫലസ്‌തീനികൾ കൊല്ലപ്പെട്ടതായാണ് കണക്ക്. മരിച്ചവരിൽ മൂന്നിൽ രണ്ട് സ്‌ത്രീകളും കുട്ടികളുമാണ്. 2.3 ദശലക്ഷം ജനസംഖ്യ ഉണ്ടായിരുന്ന ഗാസയിലെ 80 ശതമാനത്തിലധികം പേരും വീടുകൾ ഉപേക്ഷിച്ച് പലായനം ചെയ്‌തു. ഭൂരിഭാഗവും തെക്കേ അറ്റത്തുള്ള റഫയിലാണ് അഭയം തേടുന്നത്. റഫയാണ് തങ്ങളുടെ ആക്രമണത്തിന്‍റെ അടുത്ത ലക്ഷ്യം എന്നാണ് ഇസ്രായേൽ പറയുന്നത്. അതേസമയം, അമേരിക്കയും ഖത്തറും ഈജിപ്‌തും വെടിനിർത്തൽ കരാറിനും ബന്ദികളെ മോചിപ്പിക്കാനുമുള്ള ശ്രമത്തിലാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.