ETV Bharat / international

ഗള്‍ഫില്‍ നാല് വര്‍ഷത്തിനിടെ ജീവന്‍ നഷ്‌ടമായത് 29,000 ഇന്ത്യാക്കാര്‍ക്ക്; ഞെട്ടിക്കുന്ന കണക്കുകൾ ഇങ്ങനെ - 29000 Indians Died In Last 4 years

author img

By ETV Bharat Kerala Team

Published : Jun 13, 2024, 4:22 PM IST

ഗൾഫില്‍ ജോലി ചെയ്യുന്ന 70 ശതമാനം ഇന്ത്യാക്കാരും നിര്‍മ്മാണ മേഖലയില്‍ തൊഴിലാളികളോ സാങ്കേതിക വിദഗ്‌ധരോ വീട്ടുജോലിക്കാരോ ഡ്രൈവര്‍മാരോ ആണ്. കഴിഞ്ഞ പതിറ്റാണ്ട് മുതല്‍ നൈപുണ്യവും ഉയര്‍ന്ന നൈപുണ്യവുമുള്ളവരുടെ ഗള്‍ഫ് കുടിയേറ്റത്തിലും വന്‍ വര്‍ദ്ധന ഉണ്ടായിട്ടുണ്ട്.

87 LAKH INDIAN WORKERS LIVE IN GULF  ഗള്‍ഫില്‍ 87ലക്ഷം ഇന്ത്യക്കാര്‍  POPULATION OF INDIANS IN GULF  DEATH TOLL OF INDIANS IN GULF
പ്രതീകാത്മക ചിത്രം (ETV Bharat)

ഴിഞ്ഞ ദിവസമാണ് കുവൈറ്റിലെ ഒരു കെട്ടിടത്തിലുണ്ടായ വന്‍ തീപിടിത്തത്തില്‍ നാല്‍പത്തഞ്ചോളം ഇന്ത്യക്കാര്‍ക്ക് ജീവന്‍ നഷ്‌ടമായത്. ആകെ 49 വിദേശ തൊഴിലാളികളാണ് ഈ ദുരന്തത്തില്‍ മരിച്ചത്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം വലിയ നയതന്ത്ര പങ്കാളിയാണ് ഗള്‍ഫ്. 87 ലക്ഷം ഇന്ത്യാക്കാരാണ് ഗള്‍ഫ് മേഖലയില്‍ താമസിച്ച് പണിയെടുക്കുന്നത്. ഇവരില്‍ ഏറ്റവും കൂടുതല്‍ പേര്‍ അധിവസിക്കുന്നത് യുഎഇയിലുമാണ്.

35 ലക്ഷം ഇന്ത്യാക്കാര്‍ യുഎഇയില്‍ ജീവിക്കുന്നു. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ ആറ് ഗള്‍ഫ് രാജ്യങ്ങളിലുമായി 63,000 ത്തിലേറെ ഇന്ത്യന്‍ കുടിയേറ്റക്കാര്‍ക്ക് ജീവന്‍ നഷ്‌ടമായി. ഇതില്‍ 29,000 പേര്‍ മരിച്ചത് കഴിഞ്ഞ നാല് വര്‍ഷത്തിനിടെയാണ്.

ഗള്‍ഫ് രാജ്യങ്ങളിലെ ഇന്ത്യന്‍ ജനത

87,51,086 ഇന്ത്യാക്കാര്‍ ഗള്‍ഫ് രാജ്യങ്ങളില്‍ കഴിയുന്നുവെന്നാണ് 2022 ഡിസംബര്‍ ഒന്‍പതിന് ലോക്‌സഭയില്‍ ഉന്നയിക്കപ്പെട്ട ഒരു ചോദ്യത്തിന് ലഭിച്ച മറുപടി. ഇതില്‍ യുഎഇയില്‍ മാത്രം 35,54,274 ഇന്ത്യാക്കാരുണ്ട്. ഇന്ത്യന്‍ പ്രവാസികളുടെ എണ്ണത്തില്‍ തൊട്ടുപിന്നിലുള്ളത് സൗദി അറേബ്യയാണ്. 24,65,464 ഇന്ത്യാക്കാരാണ് സൗദിയിലുള്ളത്. ഖത്തറില്‍ 8,44,499 ഇന്ത്യാക്കാരുണ്ട്. കുവൈറ്റില്‍ 9,24,687, പേരും ഒമാനില്‍ 6,53,500 ഇന്ത്യാക്കാരും ജീവിക്കുന്നു. ബഹ്റൈനിലാണ് ഇന്ത്യന്‍ പ്രവാസികളുെട എണ്ണം ഏറ്റവും കുറവ്. ഇവിടെ കേവലം 3,08,662 ഇന്ത്യാക്കാര്‍ മാത്രമാണ് ഉള്ളത്.

1970 ല്‍ എണ്ണ വ്യവസായ രംഗത്തുണ്ടായ കുതിപ്പോടെയാണ് ഇന്ത്യന്‍ തൊഴിലാളികളുടെ ഗള്‍ഫ് കുടിയേറ്റത്തില്‍ വന്‍ വര്‍ദ്ധനയുണ്ടായത്. സാമ്പത്തിക പുരോഗതി വര്‍ദ്ധിക്കുന്നത് അനുസരിച്ച് അങ്ങോട്ടുള്ള കുടിയേറ്റത്തിലും വര്‍ദ്ധനയുണ്ടായി. ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ക്കായിരുന്നു ഗള്‍ഫ് രാജ്യങ്ങളില്‍ ഏറെ പ്രിയം. നൈപുണ്യം ആവശ്യമില്ലാത്ത തൊഴിലുകളില്‍ വളരെ തുച്‌ഛമായ വേതനത്തില്‍ ഇവര്‍ ജോലി ചെയ്യും എന്നതായിരുന്നു ഇതിന് കാരണം.

നിലവില്‍ അവിടെ ജോലി ചെയ്യുന്ന 70 ശതമാനം ഇന്ത്യാക്കാരും നിര്‍മ്മാണ മേഖലയില്‍ തൊഴിലാളികളോ സാങ്കേതിക വിദഗ്‌ധരോ വീട്ടുജോലിക്കാരോ ഡ്രൈവര്‍മാരോ ആണ്. കഴിഞ്ഞ പതിറ്റാണ്ട് മുതല്‍ നൈപുണ്യവും ഉയര്‍ന്ന നൈപുണ്യവുമുള്ളവരുടെ ഗള്‍ഫ് കുടിയേറ്റത്തിലും വന്‍ വര്‍ദ്ധന ഉണ്ടായിട്ടുണ്ട്.

ഇന്ത്യക്കാര്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍

കൃത്യമായി വേതനം കിട്ടാത്തതും അധിക സമയം ജോലിചെയ്യുന്നതിന് അലവന്‍സ് കിട്ടാത്തതും തൊഴിലാളികളുടെ അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നതും താമസ അവകാശ രേഖകള്‍ പുതുക്കി നല്‍കാത്തതുമടക്കമുള്ള പ്രശ്‌നങ്ങളാണ് നിലവില്‍ ഇന്ത്യന്‍ തൊഴിലാളികള്‍ ഗള്‍ഫ് മേഖലയില്‍ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നങ്ങള്‍. പ്രതിവാര അവധി, ദീര്‍ഘമായ ജോലി സമയം, ഒറ്റപ്പെടല്‍ തുടങ്ങിയ പ്രശ്‌നങ്ങളും ഇവര്‍ നേരിടേണ്ടി വരുന്നു. പലപ്പോഴും രാജ്യത്തേക്ക് മടങ്ങി വരാനും വന്നാല്‍ തിരികെ പോകാനുമുള്ള അനുമതി പ്രശ്‌നങ്ങളും ഇവര്‍ അനുഭവിക്കുന്നു.

ഗള്‍ഫ് നാടുകളില്‍ ജീവന്‍ പൊലിഞ്ഞ ഇന്ത്യാക്കാര്‍

2014 നും 2023 നുമിടയില്‍ 63,211 ഇന്ത്യന്‍ കുടിയേറ്റ തൊഴിലാളികളാണ് വിവിധ അപകടങ്ങളിലായി മരിച്ചത്. 2020ലാണ് ഏറ്റവും കൂടുതല്‍ അപകട മരണങ്ങള്‍ സംഭവിച്ചത്. 8804 ഇന്ത്യാക്കാര്‍ക്കാണ് 2020 ല്‍ മാത്രം വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ ജീവന്‍ നഷ്‌ടപ്പെട്ടത്. 2021ല്‍ 7928 പേര്‍ മരിച്ചു. 2023 ല്‍ 6692 ഇന്ത്യക്കാരാണ് ഗള്‍ഫ് മേഖലയില്‍ മരിച്ചത്. 2022 ല്‍ 6159 തൊഴിലാളികള്‍ക്ക് ജീവന്‍ നഷ്‌ടമായി. 2018 ല്‍ 6014 പേരും 2016 ല്‍ 6013 പേരും മരിച്ചു. 2015 ല്‍ 5786 പേര്‍ക്കാണ് ജീവന്‍ നഷ്‌ടമായത്. 2017ല്‍ ഇത് 5604 ആയിരുന്നു. 2014ല്‍ 5388 പേര്‍ മരിച്ചു. 2019ല്‍ ഇത് 4823 ആയിരുന്നു.

സൗദി അറേബ്യയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് ജീവന്‍ നഷ്‌ടമായതെന്നും ലോക്‌സഭയില്‍ അവതരിപ്പിക്കപ്പെട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. 10922 പേരാണ് കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ഇവിടെ മരിച്ചത്. യുഎഇ, കുവൈറ്റ്, ഒമാന്‍, ഖത്തര്‍, തുടങ്ങിയ രാജ്യങ്ങളിലെ ഇന്ത്യന്‍ പ്രവാസികളുടെ മരണസംഖ്യ യഥാക്രമം 9,509, 3,919, 2,498,1,523 എന്നിങ്ങനെയാണ്. ഏറ്റവും കുറവ് ഇന്ത്യന്‍ പ്രവാസികള്‍ക്ക് ജീവന്‍ നഷ്‌ടമായ ഗള്‍ഫ് രാജ്യം ബഹ്റൈന്‍ ആണ്. 1,212 പേര്‍ മാത്രമാണ് ഇവിടെ മരിച്ചത്.

Also Read: കുവൈറ്റിലെത്തിയത് അഞ്ച് ദിവസം മുന്‍പ്; നോവായി ബിനോയ് തോമസ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.