ETV Bharat / international

നിമിഷപ്രിയയെ അമ്മ ജയിലിലെത്തി കണ്ടു; മകളെ കാണുന്നത് 12 വർഷത്തിനു ശേഷം - Nimisha priya and mom meets - NIMISHA PRIYA AND MOM MEETS

നിമിഷ പ്രിയയും അമ്മയും തമ്മില്‍ ജയിലില്‍ വച്ച് കണ്ടു. അമ്മയും മകളും തമ്മില്‍ കാണുന്നത് ഒരു വ്യാഴവട്ടത്തിന് ശേഷം.

sana jail  death sentence  നിമിഷപ്രിയ  murder of yeman man
nimisha priya and her mother meets in sana jail, mom and daughter saw after 12 years
author img

By ETV Bharat Kerala Team

Published : Apr 24, 2024, 7:49 PM IST

സന: വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു യെമൻ തലസ്ഥാനമായ സനയിലെ ജയിലിൽ കഴിയുന്ന മലയാളി യുവതി നിമിഷപ്രിയയെ നേരില്‍ കണ്ട് അമ്മ പ്രേമകുമാരി. പന്ത്രണ്ട് വര്‍ഷത്തിന് ശേഷമാണ് അമ്മയും മകളും തമ്മില്‍ കാണുന്നത്.

ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരായ നാഫയ്ക്കും സാമുവൽ ജറോമിനുമൊപ്പമാണ് നിമിഷയെ കാണുന്നതിനായി പ്രേമകുമാരി ജയിലിലെത്തിയത്. 2012ലാണു മകളെ പ്രേമകുമാരി അവസാനമായി കണ്ടത്. ഇന്നലെ രാവിലെ 11 മണിയോടെ (ഇന്ത്യൻ സമയം) റോഡുമാർഗം ഏദനിൽനിന്നു സനയിലെത്തിയ പ്രേമകുമാരി ‌മനുഷ്യാവകാശ പ്രവർത്തകൻ സാമുവേൽ ജെറോം വഴിയാണ് ജയിൽ അധികൃതർക്ക് അപേക്ഷ നൽകിയത്.

2017 ജൂലൈ 25ന് യെമൻ സ്വദേശിയെ കൊലപ്പെടുത്തി മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയിൽ ഒളിപ്പിച്ചെന്ന കേസിലാണ് നിമിഷയെ വധശിക്ഷയ്ക്കു വിധിച്ചത്. നഴ്‌സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാൻ സഹായവാഗ്‌ദാനവുമായി വന്ന യുവാവ് പാസ്പോർട്ട് പിടിച്ചെടുത്ത് ഭാര്യയാക്കിവയ്ക്കാൻ ശ്രമിച്ചതാണ് കൊലപാതകത്തിലേക്കു നയിച്ചത്.

Also Read: കാത്തിരിപ്പിനും നിയമ പോരാട്ടത്തിനും ശേഷം നിമിഷ പ്രിയയെ കാണാൻ അമ്മ യമനിലേക്ക്; സന്തോഷം കൊണ്ട് ഹൃദയം പൊട്ടുകയാണന്ന് പ്രേമകുമാരി

ക്രൂരമായ പീഡനത്തിനിരയായിരുന്ന നിമിഷ, ക്ലിനിക്കിൽ ജോലി ചെയ്‌തിരുന്ന യുവതിയുടെയും മറ്റൊരു യുവാവിന്‍റെയും നിർദേശപ്രകാരം അമിത ഡോസ് മരുന്നു കുത്തിവച്ചത് യെമൻ സ്വദേശിയെ കൊലപ്പെടുത്തിയത്. മരുന്നു കുത്തിവയ്ക്കുന്നതിന് സഹായിച്ച തദ്ദേശിയായ നഴ്‌സ് ഹാൻ ഇതേ ജയിലിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.