ETV Bharat / international

54-ാം വയസില്‍ മുപ്പതാം തവണ എവറസ്‌റ്റ് കീഴടക്കി; സ്വന്തം റെക്കോര്‍ഡ് തിരുത്തിക്കുറിച്ച് കാമി റീത്ത - Kami Rita Everest Record

മുപ്പതാം തവണ എവറസ്‌റ്റ് കീഴടക്കിക്കൊണ്ട് 10 ദിവസം മുമ്പുള്ള സ്വന്തം റെക്കോർഡ് തിരുത്തി നേപാളി പര്‍വാതാരോഹകനായ 54-കാരന്‍ കാമി റീത്തയുടെ ഷെര്‍പ്പ.

NEPALESE CLIMBER KAMI RITA  MOUNT EVEREST RECORDS  എവറസ്റ്റ് കീഴടക്കി  കാമി റീത്ത ഷെർപ്പ എവറസ്റ്റ്
Kami Rita Sherpa (Source : ETV Bharat)
author img

By ETV Bharat Kerala Team

Published : May 22, 2024, 5:01 PM IST

കാഠ്‌മണ്ഡു: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്‌റ്റിനെ 30-ാം തവണയും കീഴടക്കി ചരിത്രത്തിൽ ഇടം പിടിച്ച് കാമി റീത്ത ഷെർപ്പ. എവറസ്‌റ്റ് ഏറ്റവും കൂടുതല്‍ തവണ കീഴടക്കിയതിന്, കേവലം 10 ദിവസം മുന്‍പ് നേടിയ സ്വന്തം റെക്കോർഡ് തിരുത്തിക്കൊണ്ടാണ് 54 കാരനായ കാമി റീത്തയുടെ പുതിയ റെക്കോര്‍ഡ്.

ഇന്ന് (22-05-2024) രാവിലെ പ്രാദേശിക സമയം 7:49 ന് ആണ് കാമി 8,849 മീറ്റർ കൊടുമുടിയിൽ എത്തിയതെന്ന് 14 പീക്ക്‌സ് എക്‌സ്‌പെഡിഷൻ ഹൈ-ആൾട്ടിറ്റ്യൂഡ് സ്‌പോർട്‌സ് കമ്പനിയിലെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ താഷി ലക്‌പ ഷെർപ അറിയിച്ചു.

10 ദിവസം മുമ്പാണ് കാമി 29-ാം തവണ എവസ്‌റ്റ് കീഴടക്കുന്നത്. 14 പീക്‌സ് എക്‌സ്‌പെഡിഷനിലെയും സെവൻ സമ്മിറ്റ് ട്രെക്കുകളിലെയും മുതിർന്ന പർവത ഗൈഡായ കാമി, 1994 മെയ് മാസത്തിലാണ് ആദ്യമായി എവറസ്‌റ്റ് കീഴടക്കുന്നത്.

1970 ജനുവരി 17 ന് നേപാളിലാണ് കാമിയുടെ ജനനം. 1992-ൽ സപ്പോർട്ടിങ് സ്‌റ്റാഫായി എവറസ്‌റ്റ് പര്യവേഷണത്തിൽ ചേർന്നതോടെയാണ് അദ്ദേഹത്തിന്‍റെ പർവതാരോഹണ യാത്ര ആരംഭിക്കുന്നത്. ചെറുപ്പം മുതലേ പര്‍വതാരോഹണത്തില്‍ അഗാധമായ അഭിനിവേശം വളർത്തിയെടുത്ത കാമി, രണ്ട് പതിറ്റാണ്ടിലേറെയായി പർവതാരോഹണങ്ങള്‍ നടത്തുകയാണെന്ന് താഷി ലക്‌പ പറഞ്ഞു.

എവറസ്‌റ്റിന് പുറമെ, കെ2, ചോ ഓയു, ലോത്സെ, മനസ്ലു എന്നിവയും കാമി കീഴടക്കിയിട്ടുണ്ട്. കഴിഞ്ഞ വർഷം, ഇതേ സീസണിൽ തന്‍റെ 27, 28 തവണത്തെ എവറസ്‌റ്റ് കീഴടക്കല്‍ കാമി വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു. കാമിയോട് ഏറ്റവും അടുത്ത് നില്‍ക്കുന്ന എതിരാളി സോലുഖുംബുവിലെ 46 കാരനായ പസന്ദ് ദവ ഷെർപ്പയും കഴിഞ്ഞ വർഷം തന്‍റെ 27-ാമത് കൊടുമുടി കീഴടക്കല്‍ പൂർത്തിയാക്കിയിരുന്നു.

41 പര്യവേഷണങ്ങളിൽ നിന്നായി 414 പർവതാരോഹകരാണ് ഈ സീസണിൽ എവറസ്‌റ്റ് കീഴടക്കാൻ അനുമതി നേടിയത്. 1953-ൽ എഡ്‌മണ്ട് ഹിലാരി, ടെന്‍സിങ് നോർഗെ എന്നിവര്‍ ആദ്യമായി നേട്ടം കൈവരിച്ച ശേഷം ഏകദേശം 7,000 പർവതാരോഹകർ എവറസ്‌റ്റ് കൊടുമുടി കീഴടക്കി എന്നാണ് 2023-ലെ ഔദ്യോഗിക കണക്കുകള്‍ പറയുന്നത്. പര്‍വതാരോഹണത്തിനിടെ മുന്നൂറോളം പേര്‍ക്ക് ജീവൻ നഷ്‌ടമായിട്ടുമുണ്ട്.

Also Read : ആദ്യ ഇന്ത്യന്‍ ബഹിരാകാശ വിനോദസഞ്ചാരിയായി ഗോപി തോട്ടക്കുറ; ബ്ലൂ ഒറിജിന്‍ ദൗത്യം പറന്നുയർന്നു - First Indian Space Tourist

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.