ETV Bharat / international

പതിനെട്ടാം നൂറ്റാണ്ടില്‍ ഇന്ത്യയില്‍ നിര്‍മ്മിച്ച അത്യപൂര്‍വ വജ്രമാല ജനീവയില്‍ ലേലത്തിന്; മാലയില്‍ അഞ്ഞൂറ് വൈരക്കല്ലുകള്‍, പ്രതീക്ഷിക്കുന്നത് 23 കോടി വരെ - 18th Century Necklace For Auction

ഗോല്‍ക്കൊണ്ട ഖനികളിലെ അപൂര്‍വ വൈരക്കല്ലുകള്‍ കൊണ്ട് നിര്‍മ്മിച്ച പതിനെട്ടാം നൂറ്റാണ്ടിലെ വൈരമാലയുടെ ലേലം നവംബറില്‍ ജനീവയില്‍ നടക്കും. രണ്ട് തവണ മാത്രമാണ് ഈ അപൂര്‍വ വൈരമാല പൊതു വേദിയില്‍ അണിഞ്ഞിട്ടുള്ളൂ.

Mysterious Necklace From India  Auction In Geneva  sotheby  വജ്രമാല
A gallery assistant poses wearing an 18th century diamond jewel necklace (AFP)
author img

By ETV Bharat Kerala Team

Published : Sep 24, 2024, 3:18 PM IST

ലണ്ടന്‍: പതിനെട്ടാം നൂറ്റാണ്ടില്‍ ഇന്ത്യയില്‍ നിര്‍മ്മിച്ചൊരു അപൂര്‍വ വജ്രമാല നവംബറില്‍ ലേലത്തിനെത്തുമെന്ന് പ്രഖ്യാപിച്ച് പ്രമുഖ ലേലക്കമ്പനിയായ സഥേബിസ്. അഞ്ഞൂറ് വൈരക്കല്ലുകള്‍ കൊണ്ട് നിര്‍മ്മിച്ച അത്യപൂര്‍വ വൈരനെക്‌ലേസാണിത്. ഫ്രഞ്ച് ചക്രവര്‍ത്തി ലൂയി പതിനാറാമന്‍റെ ഭാര്യ ആയിരുന്ന മേരി അന്‍റോയ്‌നെറ്റിന്‍റെ മരണത്തെ തുടര്‍ന്ന് സംഭാവന ചെയ്യപ്പെട്ട ആഭരണങ്ങളില്‍ ഉള്‍പ്പെട്ടതാണിതെന്നാണ് ചിലര്‍ പറയുന്നത്.

സ്വകാര്യ ഏഷ്യന്‍ ശേഖരത്തിലാണ് ഇപ്പോള്‍ ഈ മാലയുള്ളത്. നവംബര്‍ പതിനൊന്നിനാണ് ഈ അപൂര്‍വ മാലയുടെ ലേലം നടക്കുക. ഓണ്‍ലൈന്‍ ലേലം ഒക്‌ടോബര്‍ 25 മുതല്‍ ആരംഭിക്കും.

മൂന്ന് നിരകളിലായി വജ്രക്കല്ലുകള്‍ അടുക്കിയാണ് മാല നിര്‍മ്മിച്ചിരിക്കുന്നത്. രണ്ടറ്റത്തും ഡയമണ്ട് കൊണ്ടുള്ള അലങ്കാരത്തൊങ്ങലുകളുമുണ്ട്. അന്‍പത് വര്‍ഷത്തിന് ശേഷം ആദ്യമായി ഈ അപൂര്‍വ മാല പൊതുജനങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചു. 18 ലക്ഷം ഡോളര്‍ മുതല്‍ 28 ലക്ഷം ഡോളര്‍ വരെ വില കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതായത് 15 കോടി മുതല്‍ 23 കോടി വരെ ഇന്ത്യന്‍ രൂപ.

MYSTERIOUS NECKLACE FROM INDIA  LATEST MALAYALAM NEWS  DIAMONDS FROM GOLCONDA  SOTHEBY JEWELRY
The 18th century diamond jewel necklace weighing approximately 300 carats at a press preview at Sotheby's in London on September 23, 2024. (AFP)

സാധാരണയായി പതിനെട്ടാം നൂറ്റാണ്ടിലെ ആഭരണങ്ങളൊന്നും പുനരുപയോഗിക്കാനാകാവുന്ന സ്ഥിതിയിലാകില്ല. എന്നാല്‍ ഇതിന് യാതൊരു കേടുപാടുകളുമില്ല. ജോര്‍ജിയന്‍ കാലഘട്ടത്തിലുള്ള ഈ ആഭരണം ഇതിന്‍റെ പരിശുദ്ധി കൊണ്ട് കൂടി ശ്രദ്ധേയമാണെന്ന് സഥേബിസ് ചെയര്‍മാന്‍ ആന്‍ഡ്രൂസ് വൈറ്റ് കോറിയല്‍ പറഞ്ഞു. പല പല കുടുംബങ്ങളിലേക്ക് കൈമാറിക്കിട്ടിയ ആഭരണമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇരുപതാം നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍ ഇത് ബ്രിട്ടനിലെ പ്രഭുകുടുംബമായ മാര്‍ക്വസ് ഓഫ് ഏഞ്ചല്സിയുടെ പക്കലായിരുന്നു. ഈകുടുംബം രണ്ട് തവണയാണ് ഈ അപൂര്‍വ മാല പൊതുവേദിയില്‍ അണിഞ്ഞിട്ടുള്ളത്. 1937ല്‍ ജോര്‍ജ് ആറാമന്‍ രാജാവിന്‍റെ കിരീടധാരണവേളയിലും പിന്നീട് 1953ല്‍ അദ്ദേഹത്തിന്‍റെ മകള്‍ എലിസബത്ത് രാജ്ഞിയുടെ കിരീടധാരണവേളയിലും.

MYSTERIOUS NECKLACE FROM INDIA  LATEST MALAYALAM NEWS  DIAMONDS FROM GOLCONDA  SOTHEBY JEWELRY
A gallery assistant poses wearing an 18th century diamond jewel necklace (AFP)

ഇതിനപ്പുറം ഈ അപൂര്‍വ നെക്‌ലേസിനെക്കുറിച്ച് വിവരങ്ങളൊന്നും ലഭ്യമല്ല. ആരാണ് ഇത് നിര്‍മ്മിച്ചതെന്നോ ആര്‍ക്ക് വേണ്ടിയാണെന്നോ അറിയില്ല. എങ്കിലും ഇത്രയും അപൂര്‍വമായ പരമ്പരാഗത ആഭരണം ഒരു രാജകുടുംബത്തിന് വേണ്ടി തന്നെ നിര്‍മ്മിച്ചതായിരിക്കണം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ഫ്രഞ്ച് വിപ്ലവ സമയത്താകണം ഇത് നിര്‍മ്മിച്ചത്. ഫ്രഞ്ച് വിപ്ലവത്തിലേക്കും മേരി അന്‍റോയ്‌നെറ്റിന്‍റെ മരണത്തിലേക്കും നയിക്കപ്പെട്ട അഫയര്‍ ഓഫ് നെക്‌ലേസ് എന്ന അഴിമതിയുമായി ഇതിന് ബന്ധമുണ്ടെന്നാണ് കരുതുന്നതെന്നും കമ്പനി വ്യക്തമാക്കി.

ഇന്ത്യയിലെ പ്രശസ്‌തമായ ഗോല്‍കൊണ്ട ഖനിയിലെ വൈരക്കല്ലുകളാണ് ഈ നെക്‌ലേസില്‍ ഉപയോഗിച്ചിരിക്കുന്നത്. ഇതുവരെ കിട്ടിയിട്ടുള്ളവയില്‍ വച്ചേറ്റവും തിളക്കമാര്‍ന്നതും ശുദ്ധമായതുമായ വൈഡൂര്യക്കല്ലുകള്‍ ഗൊല്‍കൊണ്ടയില്‍ നിന്നുള്ളവയാണ്. നാളെ വരെ പൊതുജനങ്ങള്‍ക്ക് ഈ നെക്‌ലേസ് ലണ്ടനില്‍ കാണാനുള്ള അവസരം ഉണ്ടാകും. പിന്നീട് ഹോങ് കോങ്, തായ്‌വാന്‍, ന്യൂയോര്‍ക്ക് തുടങ്ങിയ സ്ഥലങ്ങളിലെ പ്രദര്‍ശനത്തിനായി കൊണ്ടു പോകും.

Also Read: ചന്ദ്രനിൽ 160 കിലോമീറ്റർ വീതിയുള്ള പുരാതന ഗർത്തം: നിർണായക കണ്ടെത്തലുമായി ചന്ദ്രയാൻ-3 - PRAGYAN ROVER DISCOVERS CRATER

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.