ETV Bharat / international

ട്രംപിന്‍റെ റാലിക്ക് സമീപം തിരനിറച്ച തോക്കുമായി ഒരാള്‍ പിടിയില്‍; 5,000 ഡോളറിന്‍റെ പിഴ ചുമത്തി ജാമ്യത്തില്‍ വിട്ടു

തോക്കുമായി പിടിയിലായ ആളുടെ പക്കല്‍ നിന്നും വ്യാജ പ്രസ് പാസും വിഐപി പാസും പൊലീസ് കണ്ടെത്തി.

DONALD TRUMP  ഡൊണാൾഡ് ട്രംപ്  armed man in donald trump rally  man arrested near trump rally
Donald Trump (ETV Bharat)
author img

By ETV Bharat Kerala Team

Published : Oct 14, 2024, 9:40 AM IST

വാഷിങ്ടണ്‍: യുഎസ് മുൻ പ്രസിഡന്‍റും റിപ്പബ്ലിക്കൻ സ്ഥാനാർഥിയുമായ ഡൊണാൾഡ് ട്രംപിന്‍റെ റാലിക്ക് സമീപത്ത് നിന്ന് ആയുധങ്ങളുമായി ഒരാള്‍ പൊലീസ് പിടിയില്‍. ലോഡുചെയ്‌ത തോക്കും ഉയർന്ന ശേഷിയുള്ള മാഗസീനുകളും ഇയാളുടെ വാഹനത്തില്‍ നിന്ന് പൊലീസ് കണ്ടെടുത്തു.

49-കാരനായ നെവാഡ സ്വദേശി വെം മില്ലർ ആണ് പൊലീസ് പിടിയിലായത്. സംശയം തോന്നിയതിന തുടര്‍ന്ന് റാലിയുടെ പ്രവേശന കവാടത്തിൽ നിന്ന് അര മൈൽ അകലെയുള്ള ചെക്ക് പോയന്‍റില്‍ ഇയാളെ പൊലീസ് തടയുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ആയുധങ്ങള്‍ കണ്ടെത്തിയത്.

കൂടാതെ, വ്യാജ പ്രസ് പാസും വിഐപി പാസും ഇയാളുടെ പക്കല്‍ നിന്നും പൊലീസ് കണ്ടെത്തി. മറ്റൊരു കൊലപാതക ശ്രമമായിരിക്കാം ഇതിലൂടെ തടഞ്ഞതെന്ന് പൊലീസ് പ്രതികരിച്ചു. മില്ലർ ഒരു വലതുപക്ഷ സർക്കാർ വിരുദ്ധ സംഘടനയിലെ അംഗമാണ്. സംഭവം ട്രെംപിന്‍റെ സുരക്ഷയില്‍ ഒരുതരത്തിലുമുളള വീഴ്‌ച വരുത്തിയിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

അനധികൃതമായി തോക്കുകളും മറ്റും കൈവശം വച്ചതിന് 5,000 യുഎസ് ഡോളറിൻ്റെ പിഴ ചുമത്തി മില്ലറെ ജാമ്യത്തില്‍ വിട്ടയച്ചു. കഴിഞ്ഞ ജൂലൈയിൽ പെൻസിൽവാനിയയില്‍ വച്ചുണ്ടായ വെടിവയ്‌പ്പില്‍ നിന്ന് തലരാനിഴയ്‌ക്കാണ് ട്രംപ് രക്ഷപ്പെട്ടത്.

Also Read: വിദേശവസ്‌തുക്കള്‍ക്ക് ഏറ്റവും കൂടുതല്‍ നികുതി ചുമത്തുന്നത് ഇന്ത്യ; അധികാരത്തിലെത്തിയാല്‍ ഇതിന് മാറ്റമുണ്ടാക്കുമെന്നും ഡൊണാള്‍ഡ് ട്രംപ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.