ലണ്ടൻ : നിർബന്ധിത തിരോധാനങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന ബലൂച് ജനതയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് നൊബേൽ സമ്മാന ജേതാവ് മലാല യൂസഫ്‌സായ്. "നീതി ആവശ്യപ്പെടുകയും നിർബന്ധിത തിരോധാനങ്ങൾക്കെതിരെ പ്രതിഷേധിക്കുകയും ചെയ്യുന്ന ബലൂച് സഹോദരിമാരോട് ഞാൻ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു. സമാധാനപരമായ പ്രതിഷേധക്കാർക്കെതിരെ അക്രമാസക്തമായ പ്രതികരണം നടത്തുന്നതിനെ ഞാൻ ശക്തമായി അപലപിക്കുകയാണ്". സമൂഹമാധ്യമമായ എക്‌സിലൂടെ മലാല പറഞ്ഞു.
I stand in solidarity with Baloch sisters who are demanding justice and protesting against enforced disappearances. I strongly condemn the violent response against peaceful protesters. https://t.co/d1LPOdK1Ne
— Malala Yousafzai (@Malala) July 30, 2024
ആംനസ്റ്റി ഇൻ്റർനാഷണലിൻ്റെ എക്‌സ് പോസ്റ്റ് റീട്വീറ്റ് ചെയ്‌തുകൊണ്ടാണ് മലാല പ്രതികരണം നടത്തിയത്. ബലൂച് ദേശീയ സമ്മേളനത്തിൽ പങ്കെടുത്തവർക്കെതിരെ സുരക്ഷ സേന നടത്തിയ നിയമവിരുദ്ധവും അനാവശ്യവുമായ ബലപ്രയോഗത്തിനെതിരെ ആംനസ്റ്റി ഇൻ്റർനാഷണലും ആശങ്ക രേഖപ്പെടുത്തിയിരുന്നു.
Gwadar Sit-in Update
— Baloch Yakjehti Committee (@BalochYakjehtiC) July 30, 2024
Date: 30th July 2024
On the morning of July 29, the Pakistani security forces launched a brutal and violent attack on the Baloch National Gathering peaceful sit-in, resulting in numerous injuries and the arrest of over 200 individuals. We still have no… pic.twitter.com/VOlkjnMx1D
ഗ്വാദറിലേക്കുള്ള വഴിയിൽ സ്ഥാപിച്ചിട്ടുള്ള റോഡ് ഉപരോധങ്ങൾ നീക്കി സമാധാനപരമായി പ്രതിഷേധിക്കാനുള്ള ജനങ്ങളുടെ അവകാശം സുഗമമാക്കുവാനും പാക്കിസ്ഥാനിലെ ഇൻ്റർനെറ്റ് വിലക്ക് ഉടൻ പിൻവലിക്കാനും ആഭ്യന്തര, അന്തർദേശീയ മനുഷ്യാവകാശ നിയമങ്ങൾക്കനുസരിച്ചുള്ള കടമകൾ നിറവേറ്റാനും പാകിസ്ഥാൻ അധികാരികളോട് ആംനസ്റ്റി ആവശ്യപ്പെട്ടു.
ജൂൺ 27 നാണ് ബലൂചിസ്ഥാനിലെ മുസ്‌താംഗിൽ നിരായുധരും സമാധാനപരമായി പ്രതിഷേധക്കുന്നവർക്ക് നേരെ ഫ്രോണ്ടിയർ കോർപ്‌സ് വെടിയുതിർക്കുകയും 14 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തത്. അവയിൽ പലരും ഗുരുതരമായിത്തുടരുകയാണ്.
Also Read: പാകിസ്ഥാൻ സൈന്യത്തെ വിമർശിച്ച ബലൂചിസ്ഥാൻ പ്രവർത്തക മരിച്ചനിലയിൽ