ETV Bharat / international

കുവൈറ്റിലെ തീപിടിത്തം: 23 മലയാളികളുടെ മരണം സ്ഥിരീകരിച്ച് നോർക്ക - Kuwait Fire Death NORKA Confirmed

കുവൈറ്റ് തീപിടിത്തത്തില്‍ 23 മലയാളികള്‍ മരിച്ചു. മരണം സ്ഥിരീകരിച്ച് നോര്‍ക്ക. അപകടത്തില്‍പ്പെട്ട മൂന്ന് പേരെ തിരിച്ചറിയാനുണ്ട്. മൃതദേഹങ്ങള്‍ പ്രത്യേക വിമാനത്തില്‍ നാട്ടിലെത്തിക്കും.

KUWAIT FIRE ACCIDENT  കുവൈറ്റിലെ തീപിടിത്തം  കുവൈറ്റില്‍ മലയാളികളുടെ മരണം  NORKA Confirmed 23 Malayalees Death
കുവൈറ്റിലെ തീപിടിത്തം (PTI)
author img

By ETV Bharat Kerala Team

Published : Jun 13, 2024, 8:19 PM IST

തിരുവനന്തപുരം: കുവൈറ്റിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തിൽ 23 മലയാളികളുടെ മരണം സ്ഥിരീകരിച്ച് നോർക്ക. 46 ഇന്ത്യക്കാരെയാണ് ഇതുവരെ തിരിച്ചറിഞ്ഞത്. അപകടത്തില്‍പ്പെട്ട മൂന്ന് പേരെ കൂടി തിരിച്ചറിയാനുണ്ട്. ഇതിൽ രണ്ട് പേർ മലയാളികളാണെന്നാണ് സൂചന.

മരിച്ചവരുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ചാർട്ടേഡ് വിമാനങ്ങളിലാകും മൃതദേഹങ്ങൾ നാട്ടിലെത്തിക്കുക. ഏത് വിമാനത്താവളത്തിലേക്കാണ് മൃതദേഹം എത്തുകയെന്നത് തീരുമാനമായിട്ടില്ല. എന്നാല്‍ മൃതദേഹങ്ങളുമായുള്ള പ്രത്യേക വിമാനം കൊച്ചിയിലെത്തിയേക്കുമെന്നും സൂചനകളുണ്ട്.

വിമാനത്താവളത്തിലെത്തിക്കുന്ന മൃതദേഹങ്ങള്‍ വീടുകളിൽ എത്തിക്കാൻ നോർക്ക സൗജന്യ ആംബുലൻസ് സൗകര്യം ഏര്‍പ്പെടുത്തും. ഇതിനായി നോർക്ക ആംബുലൻസ് സംഘങ്ങള്‍ തയ്യാറാക്കും. നിലവില്‍ മരിച്ച മലയാളികളുടെ മുഴുവന്‍ വിവരങ്ങളും ശേഖരിച്ച് വരികയാണ്. നേപ്പാള്‍, ഫിലിപ്പീന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരും അപകടത്തില്‍പ്പെട്ടിട്ടുണ്ടെന്ന് നോർക്ക ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസർ അറിയിച്ചു.

Also Read: ആരോഗ്യ മന്ത്രി കുവൈറ്റിലേക്ക്; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ 5 ലക്ഷം ധനസഹായം പ്രഖ്യാപിച്ചു -

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.