ETV Bharat / international

ഖാലിസ്ഥാന്‍ ഭീകരത; അമേരിക്കയുമായി ആശങ്ക പങ്കുവച്ച് ഇന്ത്യ

ഇന്തോ-അമേരിക്ക ആഭ്യന്തരതല ചര്‍ച്ച ഡല്‍ഹിയില്‍ നടന്നു.

Khalistani Terrorism  US  India  Home Ministry  Gangsters
khalistani-terrorism-india-registers-its-concern-with-us
author img

By ETV Bharat Kerala Team

Published : Feb 28, 2024, 10:30 PM IST

ന്യൂഡല്‍ഹി: ഖാലിസ്ഥാന്‍ ഭീകരതയില്‍ ശക്തമായ ആശങ്ക പങ്ക് വച്ച് ഇന്ത്യ. ഇതൊരു സംഘടിത കുറ്റകൃത്യമാണെന്നും സാമ്പത്തിക ഭീകരതയാണെന്നു ഇന്ത്യ അമേരിക്കന്‍ ഹോംലാന്‍റ് സെക്യുരിറ്റിയുമായുള്ള യോഗത്തില്‍ ചൂണ്ടിക്കാട്ടി(Khalistani Terrorism).

ആഭ്യന്തര സെക്രട്ടറി അജയ്കുമാര്‍ ഭല്ല അമേരിക്കന്‍ ആഭ്യന്തര ഡെപ്യൂട്ടി സെക്രട്ടറി ക്രിസ്റ്റി കൊനെഗല്ലയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ആശങ്കകള്‍ പങ്കിട്ടത്. ഡല്‍ഹിയിലായിരുന്നു കൂടിക്കാഴ്ച. ഇന്ത്യ ഭീകരതയും തീവ്രമായ ആക്രമണോത്സുകതയും സംബന്ധിച്ച ആശങ്കകള്‍ പങ്കിട്ടതായി ഉന്നത ഉദ്യോഗസ്ഥന്‍ ഇടിവി ഭാരതിനോട് വെളിപ്പെടുത്തി. മയക്കുമരുന്ന് കടത്ത്, സംഘടിത കുറ്റകൃത്യങ്ങള്‍ തുടങ്ങിയവയും ചര്‍ച്ച ചെയ്‌തു (US).

ഖാലിസ്ഥാന്‍ ഭീകരത സംബന്ധിച്ച് യോഗത്തില്‍ ഇന്ത്യ നിലപാട് വ്യക്തമാക്കി. ഇന്ത്യയുടെ സുരക്ഷയെ അട്ടിമറിക്കാന്‍ വിദേശമണ്ണ് ഇത്തരക്കാര്‍ ഉപയോഗിക്കുന്നുവെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി(India).

സുരക്ഷാരംഗത്തും ഭീകര വിരുദ്ധ പോരാട്ടങ്ങളിലും ഇരുരാജ്യങ്ങളുടെയും സഹകരണം സംബന്ധിച്ച ചര്‍ച്ചകളുമുണ്ടായി. ഇന്ത്യ-അമേരിക്ക നയതന്ത്ര ബന്ധത്തിന്‍റെ അടിസ്ഥാനഘടകവും ഇത് തന്നെയാണ്. ഭീകരതയെ അമര്‍ച്ച ചെയ്യാനും ആക്രമകാരിയായ തീവ്രവാദത്തെ ഇല്ലായ്മ ചെയ്യാനും മയക്കുമരുന്ന കടത്ത് തടയാനും സംഘടിത കുറ്റകൃത്യത്തിനെതിരെയും സുരക്ഷിത യാത്രയ്ക്കായും ഒന്നിച്ച് ചെയ്യാനാകുന്ന നടപടികളെക്കുറിച്ചും ഇരുരാജ്യങ്ങളും ചര്‍ച്ച ചെയ്‌തു.

അമേരിക്ക അടക്കമുള്ള വിദേശരാജ്യങ്ങളില്‍ നിന്ന് പഞ്ചാബ്, ഡല്‍ഹി തുടങ്ങിയ സ്ഥലങ്ങളിലെ വന്‍ ലഹരി മാഫിയകള്‍ നിയന്ത്രിക്കപ്പെടുന്നുണ്ട്. ഇരുരാജ്യങ്ങളിലെയും ജനങ്ങള്‍ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചും യോഗത്തില്‍ ചര്‍ച്ചയായി. നിയമപരമായ സുരക്ഷിത കുടിയേറ്റം, അനധികൃത കുടിയേറ്റം തടയല്‍, മനുഷ്യക്കടത്ത്, കള്ളപ്പണം വെളുപ്പിക്കല്‍, സൈബര്‍ കുറ്റകൃത്യങ്ങള്‍, സൈബറിടങ്ങളുടെ ദുരുപയോഗം, ഭീകരതയ്ക്ക് പണം നല്‍കല്‍ അടക്കമുള്ള അനധികൃത പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയും ചര്‍ച്ചയായി.

നിയമം നടപ്പാക്കുന്ന ഏജന്‍സികള്‍ തമ്മിലുള്ള സഹകരണം ഉറപ്പാക്കാനും യോഗത്തില്‍ ധാരണയായി. വിവരങ്ങള്‍ കൈമാറ്റം ചെയ്യാനും സാങ്കേതിക സഹായങ്ങള്‍ക്കും അടക്കമാണ് ധാരണയായിട്ടുള്ളത്. ഉഭയകക്ഷി സുരക്ഷാ സഹകരണം മെച്ചപ്പെടുത്താനായി ഒരു ധാരണാപത്രത്തിലും ഇരുരാജ്യങ്ങളും ഒപ്പുവച്ചു. അമേരിക്കന്‍ ഫെഡറല്‍ ലോ എന്‍ഫോഴ്‌സ്‌മെന്‍റ് പരിശീലന കേന്ദ്രവും ഇന്ത്യയുടെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ നാഷണല്‍ പൊലീസ് അക്കാദമിയുമാണ് ഈ ധാരണാപത്രത്തില്‍ ഒപ്പ് വച്ചത്.

ഇരുരാജ്യങ്ങള്‍ക്കും സൗകര്യപ്രദമായ ഒരു ദിവസം അമേരിക്കയിലെ വാഷിംഗ്ടണില്‍ വച്ച് അടുത്ത ഘട്ട ഉന്നതതല സുരക്ഷാ ചര്‍ച്ച നടത്താനും യോഗത്തില്‍ ധാരണയായി.

Also Read: തന്ത്രപരമായ മേഖലകളില്‍ അമേരിക്കയുമായി കൂടുതല്‍ സഹകരണത്തിന് താത്പര്യം പ്രകടിപ്പിച്ച് കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.