വാഷിങ്ടൺ: ഇന്ത്യ യുക്രെയ്‌ന് നല്‍കിയ മാനുഷിക പിന്തുണയ്‌ക്കും സമാധാന സന്ദേശത്തിനും അഭിനന്ദനം അറിയിച്ച് അമേരിക്കന്‍ പ്രസിഡൻ്റ് ജോ ബൈഡൻ. ഫോൺ കോളിലൂടെയാണ് ബൈഡന്‍ അഭിനന്ദനം അറിയിച്ചത്. മോദിയുടെ റഷ്യ, പോളണ്ട്, യുക്രെയ്ൻ സന്ദർശനത്തിനും ബംഗ്ലാദേശിലെ സമീപകാല സംഭവവികാസങ്ങൾക്കും ശേഷം ഇരു നേതാക്കളും തമ്മിലുള്ള ആദ്യ ഫോൺ സംഭാഷണമായിരുന്നു ഇത്.
ഫോൺ സംഭാഷണത്തില്‍ ഇന്തോ-പസഫിക്ക് സമുദ്രത്തിലെ സമാധാനം ഉറപ്പുവരുത്തുന്നതിന് വേണ്ടി ക്വാഡ് പോലുള്ള സംഘടനകളുടെ ഭാഗമായി ഇരു രാജ്യങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതായും ബൈഡന്‍ പറഞ്ഞു. സെപ്റ്റംബറിൽ നടന്ന ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലി യോഗങ്ങളെക്കുറിച്ചും ഇരു നേതാക്കളും ചർച്ച ചെയ്‌തതായി വൈറ്റ് ഹൗസ് വ്യക്തമാക്കി. എന്നാല്‍, ബംഗ്ലാദേശിലെ പ്രശ്‌നങ്ങളെ കുറിച്ച് ചര്‍ച്ച നടത്തിയതിനെ കുറച്ച് ബൈഡന്‍ പറഞ്ഞില്ല.
Spoke to @POTUS @JoeBiden on phone today. We had a detailed exchange of views on various regional and global issues, including the situation in Ukraine. I reiterated India’s full support for early return of peace and stability.
— Narendra Modi (@narendramodi) August 26, 2024
We also discussed the situation in Bangladesh and…
ബൈഡനുമായുള്ള ഫോൺ സംഭാഷണത്തിനിടെ യുക്രെയ്‌നിലെ സ്ഥിതി ഉൾപ്പെടെ വിവിധ പ്രാദേശിക, ആഗോള പ്രശ്‌നങ്ങളെക്കുറിച്ച് വിശദമായ ചര്‍ച്ച നടത്തിയതായി മോദിയും എക്‌സിലൂടെ അറിയിച്ചു. സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കുന്നതിന് വേണ്ടി ഇന്ത്യയുടെ പൂർണ പിന്തുണ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. കൂടാതെ ബൈഡനുമായി ബംഗ്ലാദേശിലെ നിലവിലെ സ്ഥിതിഗതികൾ ചർച്ച ചെയ്‌തതായും സാധാരണ നില പുനഃസ്ഥാപിക്കേണ്ടതിൻ്റെയും ന്യൂനപക്ഷങ്ങളുടെ പ്രത്യേകിച്ച് ഹിന്ദുക്കളുടെ സുരക്ഷ ഉറപ്പാക്കേണ്ടതിൻ്റെയും ആവശ്യകത ഊന്നിപ്പറഞ്ഞതായും മോദി എക്‌സിലൂടെ അറിയിച്ചു.
ഈ മാസം 23നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി യുക്രെയ്‌ന്‍ സന്ദര്‍ശിച്ചത്. ഇതിന് മുമ്പ് മോദി റഷ്യ സന്ദര്‍ശിക്കുകയും അത് ബൈഡന്‍ ഭരണകൂടത്തില്‍ നിന്നുളള കടുത്ത വിമര്‍ശനങ്ങള്‍ക്ക് കാരണമാവുകയും ചെയ്‌തിരുന്നു. രണ്ട് രാജ്യങ്ങളും തമ്മിലുളള ബന്ധത്തിലെ സന്തുലിതാവസ്ഥ നിലനിര്‍ത്തുനുളള ഇന്ത്യയുടെ നയതന്ത്ര നീക്കമായാണ് യുക്രെയ്ന്‍ സന്ദര്‍ശനം വിലയിരുത്തപ്പെടുന്നത്.
യുദ്ധം അവസാനിപ്പിക്കാൻ യുക്രെയ്‌നും റഷ്യയും ഒരുമിച്ച് നില്‍ക്കണമെന്നും സമാധാനം പുനഃസ്ഥാപിക്കുന്നതിൽ സജീവമായ പങ്ക് വഹിക്കാൻ ഇന്ത്യ തയ്യാറാണെന്നും സന്ദർശന വേളയിൽ മോദി യുക്രേനിയൻ പ്രസിഡൻ്റ് വ്ളോഡിമിർ സെലൻസ്‌കിയോട് പറഞ്ഞു. പതിറ്റാണ്ടുകള്‍ക്ക് ശേഷമായിരുന്നു ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി പോളണ്ടും യുക്രെയിനും സന്ദര്‍ശിക്കുന്നത്.
Also Read: 'ഇന്ത്യ അന്താരാഷ്‌ട്ര നിയമങ്ങളോട് പ്രതിജ്ഞാബദ്ധമാണ്'; നരേന്ദ്ര മോദിയെ പ്രശംസിച്ച് സെലന്‍സ്‌കി