ETV Bharat / international

ഇന്ത്യയെപ്പോലെ ഇസ്രയേലും ജനാധിപത്യത്തിന്‍റെ മൂല്യങ്ങളെ മാനിക്കുന്നു; ദീപാവലി ആശംസിച്ച് ഇസ്രയേൽ വിദേശകാര്യ മന്ത്രി - ISRAEL FM EXTENDS DIWALI GREETINGS

സമൂഹ മാധ്യമമായ എക്‌സിലൂടെയാണ് വിദേശകാര്യ മന്ത്രിയുടെ ആശംസ.

ISRAEL FOREIGN MINISTER ISRAEL KATZ  ISRAEL DIWALI GREETINGS TO INDIANS  ദീപാവലി ആശംസകൾ നേർന്ന് ഇസ്രയേൽ  ഇസ്രയേൽ വിദേശകാര്യ മന്ത്രി
Israel Foreign Minister Israel Katz (ETV Bharat)
author img

By PTI

Published : Oct 31, 2024, 6:48 PM IST

ജറുസലേം: ഇന്ത്യക്കാർക്ക് ദീപാവലി ആശംസകൾ നേർന്ന് ഇസ്രയേൽ വിദേശകാര്യ മന്ത്രി ഇസ്രയേൽ കറ്റ്‌സ്. സമൂഹ മാധ്യമമായ എക്‌സിലൂടെയാണ് വിദേശകാര്യ മന്ത്രിയുടെ ആശംസ. ഇന്ത്യയെപ്പോലെ ഇസ്രയേലും ജനാധിപത്യത്തിന്‍റേയും സ്വാതന്ത്ര്യത്തിന്‍റേയും മൂല്യങ്ങളെ മാനിക്കുന്നുവെന്ന് കറ്റ്സ് പറഞ്ഞു.

'എന്‍റെ സുഹൃത്ത് ഡോ. എസ് ജയശങ്കറിനും ഇന്ത്യയിലെ ജനങ്ങൾക്കും ദീപാവലി ആശംസിക്കുന്നു. ഇസ്രയേലും ഇന്ത്യയും ജനാധിപത്യത്തിന്‍റേയും സ്വാതന്ത്ര്യത്തിന്‍റേയും ശോഭനമായ ഭാവിക്കായുള്ള ദർശനത്തിന്‍റെയും മൂല്യങ്ങൾ പങ്കിടുന്നു. ഈ പ്രകാശോത്സവം നമുക്കെല്ലാവർക്കും സന്തോഷവും സമൃദ്ധിയും സമാധാനവും നൽകട്ടെ' എന്ന് ഇസ്രയേൽ വിദേശകാര്യ മന്ത്രി എക്‌സില്‍ കുറിച്ചു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

അതേസമയം ഇസ്രയേലിലെ അക്കാദമിക് സ്ഥാപനങ്ങൾ ദീപാവലി പ്രമാണിച്ച് അലങ്കരിച്ചിട്ടുണ്ട്. ഇസ്രയേലിലെ വിദേശ വിദ്യാർത്ഥികളില്‍ ഭൂരിഭാഗവും ഇന്ത്യയില്‍ നിന്നുള്ള ഗവേഷകരാണ്. ഏകദേശം 20,000 ഇന്ത്യക്കാര്‍ ഇസ്രയേലില്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്ക്.

Also Read: ഗാസയില്‍ തീമഴ; നരനായാട്ട് തുടര്‍ന്ന് ഇസ്രയേല്‍, വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടത് 88 പേര്‍, ആകെ മരണം 43,000 പിന്നിട്ടു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.