ജെറുസലേം: ഇസ്രയേലിലെ പ്രധാന കേബിൾ ദാതാവ് അൽ ജസീറ ന്യൂസ് ചാനലുകളുടെ സംപ്രേക്ഷണം നിർത്തിവച്ചു. സർക്കാർ ഏര്‍പ്പെടുത്തിയ ചാനലിൻ്റെ നിരോധനം ചൂണ്ടിക്കാട്ടിയാണ് നടപടി. ഞായറാഴ്‌ച ഉച്ചതിരിഞ്ഞാണ് കേബിൾ ദാതാവ് അൽ ജസീറയുടെ ഇംഗ്ലീഷിലും അറബിയിലുമുള്ള സംപ്രേക്ഷണം നിർത്തലാക്കിയത്.
സർക്കാർ തീരുമാനത്തിന് അനുസൃതമായി, അൽ-ജസീറ ഇസ്രയേലിൽ പ്രവർത്തനം നിർത്തിയതായി സ്‌ക്രീനിലെ സന്ദേശത്തിൽ പറയുന്നു. അതേസമയം ഇസ്രയേലിൽ, അറബിയിലും ഇംഗ്ലീഷിലുമുള്ള ചാനലിൻ്റെ വെബ്‌സൈറ്റുകൾ പ്രവർത്തനക്ഷമമായി തുടരുന്നുണ്ട്. യൂട്യൂബിൽ ഇപ്പോഴും രണ്ട് ഭാഷകളിലും ചാനൽ തത്സമയം കാണാനാകും.
Also Read: തായ്‌വാന്‍ സമുദ്രാതിര്‍ത്തിയില്‍ ചൈനീസ് വിമാനവും കപ്പലും; പ്രതിരോധ നടപടികള്‍ സ്വീകരിച്ചു