ബെയ്റൂത്ത്: ഹിസ്ബുള്ളയുടെ മുതിർന്ന നേതാവ് മഹ്മൂദ് യൂസഫ് അനീസിയെ വധിച്ചതായി ഇസ്രയേൽ പ്രതിരോധ സേന. ഹിസ്ബുള്ളയുടെ പ്രിസിഷൻ ഗൈഡഡ് മിസൈൽ നിർമ്മാണ ശൃംഖലയിൽ ഉൾപ്പെട്ട ആളായിരുന്നു അനീസി. 15 വർഷങ്ങൾക്ക് മുൻപ് ഹിസ്ബുള്ളയിൽ ചേർന്ന അനീസി, ആയുധ നിർമാണത്തിൽ മികച്ച സാങ്കേതിക വൈദഗ്ധ്യം ഉള്ള ആളായിരുന്നുവെന്നും ഇസ്രയേൽ സേന എക്‌സിലെ പോസ്‌റ്റിൽ കുറിച്ചു.
🔴Mahmoud Yusef Anisi, a senior terrorist involved in Hezbollah’s precision-guided missile manufacturing chain in Lebanon.
— Israel Defense Forces (@IDF) October 3, 2024
Anisi joined Hezbollah over 15 years ago and was one of the leaders of the Hezbollah PGM campaign in Lebanon. He was a significant source of knowledge with… pic.twitter.com/AJ6BpYOL4s
ഇറാഖ് വനിതയെ രക്ഷപ്പെടുത്തി
ഐഎസ്ഐഎസുമായി ബന്ധമുള്ള ഒരു ഹമാസ് പ്രവർത്തകന്‍റെ, തടങ്കലിലായിരുന്ന ഇറാഖ് വനിതയെ രക്ഷപ്പെടുത്തി നാട്ടിലേക്ക് തിരിച്ചയച്ചതായും ഇസ്രയേൽ സൈന്യം അവകാശപ്പെട്ടു. 11 വയസുള്ളപ്പോള്‍ ഇയാളുടെ കയ്യിലകപ്പെട്ട ഫൗസിയ അമിൻ സിഡോ എന്ന സ്ത്രീയെ ആണ് തിരിച്ചയച്ചത്. ഈ ഓപ്പറേഷൻ ഹമാസും ഐഎസ്ഐഎസും തമ്മിലുള്ള ബന്ധമാണ് കാണിക്കുന്നതെന്നും, ഈ ഭീകര ശൃംഖല തകർക്കാനും ഹമാസ് തടവിലുള്ള എല്ലാ ബന്ദികളെയും മോചിപ്പിക്കാനും തുടർന്നും പ്രവർത്തിക്കുമെന്നും ഇസ്രയേൽ പ്രതിരോധ സേന എക്‌സിൽ കുറിച്ചു.
𝐀𝐟𝐭𝐞𝐫 𝐦𝐨𝐫𝐞 𝐭𝐡𝐚𝐧 𝐚 𝐝𝐞𝐜𝐚𝐝𝐞 𝐢𝐧 𝐜𝐚𝐩𝐭𝐢𝐯𝐢𝐭𝐲 𝐢𝐧 𝐆𝐚𝐳𝐚, 𝐚 𝟐𝟏-𝐲𝐞𝐚𝐫-𝐨𝐥𝐝 𝐘𝐚𝐳𝐢𝐝𝐢 𝐰𝐨𝐦𝐚𝐧 𝐡𝐞𝐥𝐝 𝐛𝐲 𝐚 𝐇𝐚𝐦𝐚𝐬 𝐭𝐞𝐫𝐫𝐨𝐫𝐢𝐬𝐭 𝐚𝐟𝐟𝐢𝐥𝐢𝐚𝐭𝐞𝐝 𝐰𝐢𝐭𝐡 𝐈𝐒𝐈𝐒 𝐰𝐚𝐬 𝐫𝐞𝐬𝐜𝐮𝐞𝐝 𝐚𝐧𝐝 𝐫𝐞𝐭𝐮𝐫𝐧𝐞𝐝 𝐭𝐨 𝐡𝐞𝐫…
— Israel Defense Forces (@IDF) October 3, 2024
ഏകദേശം മൂന്ന് മാസം മുമ്പ്, ഗാസയിൽ ഐഡിഎഫ് നടത്തിയ ആക്രമണത്തിൽ, ഹമാസ് നേതാക്കളായിരുന്ന റാവ്ഹി മുഷ്‌താഹ, സമി ഔദെ എന്നിവരെ വധിച്ചതായും ഇസ്രയേൽ സൈന്യം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അതേസമയം തെക്കൻ ലെബനനിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 9 പേർ കൊല്ലപ്പെട്ടതായി ലെബനൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ബെയ്റൂട്ടിലെ ഒരു അപ്പാർട്മെന്‍റിൽ ഇസ്രയേൽ വ്യോമസേന നടത്തിയ ആക്രമണത്തിലാണ് 9 പേർക്ക് ജീവൻ നഷ്‌ടമായത്. വെസ്‌റ്റ്ബാങ്ക് അഭയാർത്ഥി ക്യാമ്പിന് നേരെ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 14 പേർ കൊല്ലപ്പെട്ടു.
ലെബനൻ വിടാന്‍ വായ്‌പ
കഴിഞ്ഞ 2 ദിവസത്തിനുള്ളിൽ ഏകദേശം 250 അമേരിക്കക്കാർ ലെബനൻ വിട്ടു. ലെബനൻ വിടാൻ സഹായം ആവശ്യമുള്ള അമേരിക്കക്കാർക്ക് യുഎസ് എംബസി വായ്‌പ വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്. ഏകദേശം 1.2 ദശലക്ഷം ആളുകൾ ലെബനനിൽനിന്ന് ഇതിനോടകം പലായനം ചെയ്‌തതായാണ് കണക്കുകൾ.
അതെ സമയം ഇറാൻ്റെ ബാലിസ്‌റ്റിക് മിസൈൽ ആക്രമണത്തോട് എങ്ങനെ പ്രതികരിക്കണം എന്നതിനെക്കുറിച്ചുള്ള ചർച്ചകൾ തുടരുകയാണ്. യുഎസ് സൈനിക നേതാക്കളുമായി ഇസ്രയേൽ ചർച്ച നടത്തിയതായി പ്രതിരോധ ഉദ്യോഗസ്ഥന്‍ അറിയിച്ചു.
Also Read: ഇസ്രയേലും ഇറാനും പശ്ചിമേഷ്യയെ യുദ്ധഭീതിയിൽ നിർത്തുമ്പോൾ; യുദ്ധഭൂമിയിലെ ചിത്രങ്ങൾ കഥ പറയുന്നു