ഗാസ : അഭയാര്‍ഥി ക്യാമ്പും യുഎന്‍ സ്‌കൂളും ബോംബിട്ട് തകര്‍ത്ത് ഇസ്രയേല്‍ സെെന്യം. അടുത്ത ദിവസങ്ങളിലായി ഇസ്രയേല്‍ ബോംബിട്ട് തകർക്കുന്ന ഒമ്പതാമത്തെ യുഎൻ സ്‌കൂളാണിത്. മധ്യഗാസയിലെ ബുറൈജ് അഭയാർഥി ക്യാമ്പിലെ വീടിന് നേരെയും സെെന്യം ഷെല്ലാക്രമണം നടത്തി. ക്യാമ്പില്‍ നടത്തിയ ആക്രമണത്തില്‍ ചുരുങ്ങിയത് അഞ്ചുപേരെങ്കിലും കൊല്ലപ്പെട്ടതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്‌തു.
അടുത്തുള്ള നുസൈറാത്ത് അഭയാർഥി ക്യാമ്പില്‍ നടന്ന ആക്രമണത്തിലും അഞ്ചിലേറെ പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇസ്രയേല്‍ ആക്രമണത്തിൽ ഗാസയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 54 പേരാണ് കൊല്ലപ്പെട്ടത്. ആയിരങ്ങളാണ് മധ്യഗാസയില്‍ നിന്നും പലായനം ചെയ്‌തത്.
ഗാസയിലേക്ക് ലഭ്യമാക്കുന്ന ജലവിതരണത്തിന്‍റെ അളവ് ഇസ്രയേല്‍ 94 ശതമാനം തടസപ്പെടുത്തിയുന്നു. ഇതോടെ ഗുരുതര ആരോഗ്യപ്രശ്‌നങ്ങളാണ് സ്വദേശികള്‍ നേരിടുന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഗാസയ്‌ക്കെതിരായ ഇസ്രയേല്‍ ആക്രമണത്തില്‍ 38,848 പേർ കൊല്ലപ്പെട്ടു. 89,459 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു.
Also Read: ഗാസയില്‍ മഞ്ഞുരുകുന്നു? യുദ്ധം അവസാനിപ്പിക്കാൻ മധ്യസ്ഥരെ സമീപിച്ചെന്ന് ഹമാസ് - Israel Gaza war