ടെൽ അവീവ് (ഇസ്രായേൽ) : ഹിസ്ബുല്ല ഭീകരനെ ഇസ്രയേൽ പ്രതിരോധ സേന വധിച്ചതായി റിപ്പോര്‍ട്ട്. അയ്‌ത അൽ-ഷാബ് മേഖലയിൽ പ്രവർത്തിക്കുന്ന ഹിസ്ബുല്ല ഭീകരനെ നിരീക്ഷിക്കുകയായിരുന്നു എന്ന് ഐഡിഎഫ് അറിയിച്ചു.
നിരീക്ഷണത്തിനിടെ പ്രദേശത്തെ സൈനിക കെട്ടിടത്തിലേക്ക് ഭീകരൻ പ്രവേശിക്കുന്നത് കണ്ടെത്തി. തൊട്ടുപിന്നാലെ ഇസ്രയേൽ വ്യോമസേനയുടെ യുദ്ധവിമാനങ്ങൾ കെട്ടിടം ആക്രമിച്ച് തകർത്തു.
ഐഡിഎഫ്, ഭീകരനെ തിരിച്ചറിയുകയോ ആക്രമണത്തിലാണോ കൊല്ലപ്പെട്ടതെന്ന് സ്ഥിരീകരിക്കുകയോ ചെയ്‌തിട്ടില്ല. എന്നാൽ, ഭീകരൻ അകത്തുകടന്നതിന് തൊട്ടുപിന്നാലെ കെട്ടിടം തകർക്കുന്നതിന്‍റെ വീഡിയോ പുറത്തുവിട്ടു.