ETV Bharat / international

'യുഎസ് പ്രകോപനം സൃഷ്‌ടിക്കുന്നു, ഞങ്ങള്‍ സംഘർഷങ്ങൾ വർധിപ്പിക്കാൻ ആഗ്രഹിക്കുന്നില്ല'; ഇറാന്‍ പിന്തുണയുള്ള സൈനിക ഉദ്യോഗസ്ഥൻ

യുഎസ് ആക്രമണം പ്രകോപനം സൃഷ്‌ടിക്കുന്നുണ്ട്, എന്നാൽ തിരിച്ചടിച്ച് സംഘർഷം വർധിപ്പിക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് ഹുസൈൻ അൽ-മൊസാവി

US Iraq strikes  america iraq syria issue  അമേരിക്ക ഇറാഖ് ആക്രമണം  യുഎസ് ഇറാൻ സിറിയ വ്യോമാക്രമണം  america iraq syria issue
US strikes in Iraq
author img

By PTI

Published : Feb 3, 2024, 8:04 PM IST

Updated : Feb 3, 2024, 9:49 PM IST

ബാഗ്‌ദാദ്: യുഎസ് ആക്രമണത്തെ അപലപിച്ച് ഇറാനിയൻ പിന്തുണയുള്ള സൈനിക ഉദ്യോഗസ്ഥനായ ഹരകത് അൽ-നുജാബയുടെ വക്താവ് ഹുസൈൻ അൽ-മൊസാവി (US strikes in Iraq). ബാഗ്ദാദിലെ അസോസിയേറ്റഡ് പ്രസ്സിന് നൽകിയ അഭിമുഖത്തിലാണ് ഉദ്യോഗസ്ഥന്‍റെ പ്രസ്താവന. ഓരോ പ്രവർത്തനവും പ്രതികരണം ഉളവാക്കുന്നുവെന്നതാണെന്ന് വാഷിംഗ്ടൺ മനസിലാക്കണം. എന്നാൽ സംഘർഷങ്ങൾ വർധിപ്പിക്കാനോ വ്യാപിപ്പിക്കാനോ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആക്രമണസമയത്ത് ഇറാഖിലെ ലക്ഷ്യസ്ഥാനങ്ങളിൽ സൈനികർ ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ വളരെയധികം കേടുപാടുകൾ സംഭവിച്ചിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു.

ആക്രമണത്തിൽ ആളപായമുണ്ടായതായി സിറിയൻ സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തെങ്കിലും ഇതുവരെ അത് സംബന്ധിച്ച കണക്കുകൾ നൽകിയിട്ടില്ല. സിറിയയിലുണ്ടായ ആക്രമണത്തിൽ 23 പേർ കൊല്ലപ്പെട്ടതായി ബ്രിട്ടൻ ആസ്ഥാനമായുള്ള സിറിയൻ ഒബ്‌സർവേറ്ററി ഫോർ ഹ്യൂമൻ റൈറ്റ്സിൻ്റെ തലവൻ റാമി അബ്‌ദുറഹ്മാൻ അറിയിച്ചിരുന്നു.

സിറിയൻ അതിർത്തിക്ക് സമീപം ഇറാഖിൽ നടന്ന ആക്രമണത്തിൽ സാധാരണക്കാർ ഉൾപ്പെടെ 16 പേർ കൊല്ലപ്പെട്ടതായും വീടുകൾക്കും സ്വകാര്യ സ്വത്തുക്കൾക്കും കാര്യമായ നാശനഷ്‌ടമുണ്ടായതായും ഇറാഖ് സർക്കാർ വക്താവ് ബാസിം അൽ-അവാദി വ്യക്തമാക്കി. ഇറാഖ് സൈനിക, സിവിലിയൻ മേഖലകളിൽ യുഎസ് നടത്തിയ ആക്രമണങ്ങളിൽ പ്രതിഷേധം അറിയിക്കാനായി യുഎസ് എംബസിയുടെ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തുമെന്ന് ഇറാഖ് വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു.

  • " class="align-text-top noRightClick twitterSection" data="">

ഞായറാഴ്‌ച ജോർദാനിലെ യുഎസ് സൈനിക ഔട്ട്‌പോസ്‌റ്റിൽ ഇറാൻ പിന്തുണയുള്ള തീവ്രവാദികൾ നടത്തിയ ഡ്രോൺ ആക്രമണത്തില്‍ മൂന്ന് യുഎസ് സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് യുഎസ് തിരിച്ചടി ആരംഭിച്ചത്. ഇറാഖിലും സിറിയയിലും ഇറാനുമായി ബന്ധപ്പെട്ട 85 കേന്ദ്രങ്ങളിൽ യുഎസ് സൈന്യം വ്യോമാക്രമണം നടത്തി. ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കേന്ദ്രങ്ങളെ ലക്ഷ്യമിട്ടായിരുന്നു യുഎസിന്‍റെ ആക്രമണം.

Also read: അടിച്ചാൽ തിരിച്ചടിക്കുമെന്ന് ബൈഡൻ; ഇറാനുമായി ബന്ധപ്പെട്ട 85 കേന്ദ്രങ്ങളിൽ അമേരിക്കൻ വ്യോമാക്രമണം

അമേരിക്കൻ ഔട്ട്‌പോസ്‌റ്റ് ആക്രമിച്ചതിന് ഉത്തരവാദികളെന്ന് കരുതപ്പെടുന്ന കതാഇബ് ഹിസ്ബുള്ള, അമേരിക്കയ്‌ക്കെതിരായ തങ്ങളുടെ നീക്കങ്ങള്‍ താൽകാലികമായി നിർത്തിവയ്‌ച്ചതായി പ്രഖ്യാപിച്ചു. ഇറാഖ് സർക്കാരിന് നാണക്കേട് ഉണ്ടാകാതിരിക്കാൻ യുഎസ് സേനയ്‌ക്കെതിരായ സൈനിക പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവയ്‌ച്ചതായാണ് കതാഇബ് ഹിസ്ബുള്ള നടത്തിയ പ്രഖ്യാപനം.

Last Updated : Feb 3, 2024, 9:49 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.